ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മാധുരി ദീക്ഷിത് എന്നറിയപ്പെടൂന്ന മാധുരി ശങ്കർ ദീക്ഷിത് (മറാഠി: माधुरी दीक्षित) , (ഉർദു:مادھوری دیکشت) (ജനനം: on മേയ് 15, 1967)[1] . 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻനിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയെന്ന് പേര് നേടിയിരുന്നു.[2]2008-ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചു.
ആദ്യകാല ജീവിതം
മാധുരി ജനിച്ചത് മുംബൈയിലാണ്. പിതാവ് ശങ്കർ ദീക്ഷിത്, മാതാവ് സ്നേഹലത ദീക്ഷിത്. ഒരു മറാത്തി ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. ആദ്യകാലത്ത് പഠിത്തത്തിനു ശേഷം മാധുരി മൈക്രോ ബയോളജിയിൽ താൽപ്പര്യമുള്ള ആളായിരുന്നു.[3] ഇത് കൂടാതെ ചെറുപ്പം മുതൽ എട്ട് വർഷത്തോളം മാധുരി കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
സിനിമാ ജീവിതം
മാധുരി ആദ്യമായി അഭിനയിച്ച ചിത്രം 1984-ലെ അബോദ് എന്ന ചിത്രമാണ്. ഇതിനു ശേഷം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം 1988-ൽ തേസാബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് ഒരു വിജയ ചിത്രമായിരുന്നു. ഇതിനു ശേഷം രാം ലഖൻ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷൻ കനൈയ്യ (1990) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് വൻ വിജയങ്ങളായിരുന്നു. 1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായികാവേഷം ചെയ്തതിന് ഫിലിംഫെയർ - മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. ഈ ചിത്രം ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു.
ഇതിനു ശേഷം സാജൻ (1991), ബേട്ട (1992), ഖൽനായക് (1993), ഹം ആപ്കേ ഹേ കോൺ! (1994), രാജ (1995) എന്നീ ചിത്രങ്ങൾ വിജയ ചിത്രങ്ങളായിരുന്നു.
ഹം ആപ്കേ ഹേ കോൻ! (1994) എന്ന ചിത്രം അന്ന് ഉർദു-ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരവ് നേടിക്കൊടുത്ത ചിത്രമായി. അതിനു ശേഷം 1996-ൽ യാശ് ചോപ്ര സംവിധാനം ചെയ്ത ദിൽ തോ പാഗൽ ഹേ (1997) എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു .[4]
അഭിനയത്തിൽ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗാനരംഗങ്ങളിൽ മികച്ച നൃത്തരംഗങ്ങൾ മാധുരി കാഴ്ച- വച്ചിരുന്നു. ഇന്നും പ്രസിദ്ധമായ ഉർദു-ഹിന്ദി ഗാനമായ എക് ദോ തീൻ എന്ന ഗാനരംഗത്തെ നൃത്തം വളരെ പ്രസിദ്ധമാണ്. 2002-ൽ ദേവദാസ് എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് മാധുരി തന്റെ അഭിനയത്തികവു് പ്രകടിപ്പിച്ചു.[5]
പക്ഷേ ഇതിനു ശേഷം മാധുരി ചലച്ചിത്ര രംഗത്ത് നിന്ന് ഒരു ഇടവേള എടൂക്കുകയായിരുന്നു. 2006-ൽ ഒരു ഫിലിംഫെയർ അവാർഡ് ദാനച്ചടങ്ങിൽ ഒരു നൃത്തരൂപം അവതരിപ്പിച്ചു കൊണ്ട് തിരിച്ചു വന്നു.[6] ഇതിലെ നൃത്ത പ്രകടനം സംവിധാനം ചെയ്തത് സരോജ് ഖാൻ ആയിരുന്നു.
പ്രസിദ്ധ ചിത്രകാരനായ എം.എഫ്. ഹുസൈൻ മാധുരിയുടെ വലിയ ആരാധകനാണ്. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ കാണുന്നത്. അദ്ദേഹം നിർമ്മിച്ച ചിത്രമായ ഗജഗാമിനിയിൽ മാധുരി അഭിനയിച്ചു.[7] അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവ് മാധുരി ദീക്ഷിത് 2007-ൽ ആജ നച്‌ലെ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് നടത്തി.[8] . ഇതിലെ ഒരു ഗാനരംഗം അതിൽ ഉപയോഗിച്ച പദങ്ങൾ കാരണം വിവാദമായിരുന്നു.[9][10]
സ്വകാര്യ ജീവിതം
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി. പ്രതിഭ പാട്ടീൽ മാധുരി ദീക്ഷിതിന് പത്മശ്രീ പുരസ്കാരം നൽകുന്നു.
1999-ൽ മാധുരി അമേരിക്കക്കാരനായ ഇന്ത്യൻ ഡോക്ടർ. ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തു. നെനെയും ഒരു മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. 2003-ൽ ജനിച്ച അരിൻ, 2005-ൽ ജനിച്ച റീയാൻ എന്നിവർ.
മാധുരിക്ക് രണ്ട് സഹോദരിമാരുണ്ട്. ഒരേ ഒരു സഹോദരൻ അമേരിക്കയിൽ താമസിക്കുന്നു.
നൃത്തം
അഭിനേത്രി എന്നതിനു പുറമേ നല്ലൊരു നർത്തകികൂടിയാണ് മാധുരി ദീക്ഷിത്. 'ബേട്ട' എന്ന ചലച്ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ' എന്ന ഗാനരംഗത്തിലെ നൃത്തം എടുത്തുപറയേണ്ടതാണ്. അതു പോലെ 'ഏക് ദോ തീൻ' (തേസാബ്), 'അഖിയാ മിലാൻ' (രാജ), 'ഹംകോ ആജ് കൽ'(സായിലാബ്). 'ക്യാ സരാ സരാ' (പുകാർ) തുടങ്ങിയ ചലച്ചിത്രങ്ങളിലേയും നൃത്തം ശ്രദ്ധ നേടിയിരുന്നു..
↑"indiaFM". Wish Madhuri Dixit on her birthday today. May 5, 1967. {{cite web}}: Unknown parameter |accessdte= ignored (|access-date= suggested) (help)
↑"specials.rediff.com". Best Bollywood Actresses Ever. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
↑"expressindia.com". Six years after, Madhuri Dixit to sizzle again. Archived from the original on 2006-02-23. Retrieved 2008-12-27. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
↑"santabanta.com". The work of the muse. Archived from the original on 2007-10-13. Retrieved 2008-12-27. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
↑"rediff.com". Madhuri Dixit arrives for new film. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)