മാനകീകരണംഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി അതുമായി ബന്ധപ്പെട്ട ഉത്പാദകരുടയും സംഘടനകളുടെയും മറ്റു തല്പരകക്ഷികളുടെയും കൂടാതെ സർക്കാരിന്റെയും സമവായത്തോടുകൂടി അവയ്ക്ക് ഏകീകൃത സാങ്കേതിക മാനകങ്ങൾ ഏർപ്പെടുത്തുന്നതിനാണ് മാനകീകരണം അഥവാ സ്റ്റാൻഡേർഡൈസേഷൻ എന്നു പറയപ്പെടുന്നത്. പരമ്പരാഗത ഉൾപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വാണിജ്യവത്കരണത്തിന് മാനകീകരണം ഏറെ സഹായകരമാണ്. ചരിത്രംസിന്ധൂനദീതട സംസ്കാരത്തിലാണ് മാനകീകൃത അളവുതൂക്ക വ്യവസ്ഥ ആരംഭിച്ചത്. കച്ചവടക്കാരുടെ വാണിജ്യതാല്പര്യങ്ങൾ പരിപോഷിപ്പിക്കുന്നതിന് കേന്ദ്രീകൃത അളവുതൂക്ക വ്യവസ്ഥ സഹായിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവത്തിന്റെ വരവോടെ വ്യവസായ വാണിജ്യങ്ങൾക്ക് മാനകങ്ങൾ ഏ൪പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏറിവന്നു. അതികൃത്യത (high precision) ആവശ്യമുളളതും ഒത്തുമാറത്തക്കതുമായ (interchangeable) യന്ത്രസാമഗ്രികൾക്കും അവയുടെ ഘടകഭാഗങ്ങൾക്കും മാനകീകരണം (Standardization) അവശ്യമായിത്തീർന്നു. 1800ൽ ഹെൻറി മോഡ്സ്ലേ (Henry Maudslay) ആദ്യത്തെ സ്ക്രൂ നിർമ്മാണ ലേയ്ത്ത് നിർമ്മിക്കുകയുണ്ടായി. അങ്ങനെയാണ് ആദ്യമായി സ്ക്രൂവിന്റെ പിരികൾക്ക് മാനകീകരണം ഉണ്ടാക്കപ്പെട്ടത്. നട്ടുകൾക്കും ബോൾട്ടുകൾക്കും ഏകീകൃത അളവുകൾ ഉണ്ടാകുന്നതിനും ഇത് കാരണമായി. പുറം കണ്ണികൾ
|
Portal di Ensiklopedia Dunia