മിറാൻഡ കെർ
മിറാൻഡ മെയ് കെർ (/ kɜːr / / ജനനം: 20 ഏപ്രിൽ 1983) [4] ഒരു ഓസ്ട്രേലിയൻ മോഡൽ ആണ്. സ്ത്രീകൾക്കായുള്ള മുന്തിയതരം അടിയുടുപ്പുകളും നിശാവസ്ത്രങ്ങളും നീന്തൽക്കുപ്പായങ്ങളും മറ്റു സൗന്ദര്യവർധകസാമഗ്രികളും രൂപകല്പനചെയ്തു നിർമിച്ച് വിപണിയിലിറക്കുന്ന വിക്ടോറിയാസ് സീക്രട്ട്സ് എന്ന ബഹുമുഖകമ്പനിയുടെ ഒരു മോഡൽ ആയി 2007-ൽ കെർ ഉയർന്നുവന്നു. ആദ്യത്തെ ആസ്ട്രേലിയൻ വിക്ടോറിയ സീക്രട്ട്സ് മോഡൽ കെർ ആയിരുന്നു. ആസ്ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലയായ ഡേവിഡ് ജോൺസിനെയും പ്രതിനിധീകരിച്ചിരുന്നു. കെർ സ്വന്തം ഓർഗാനിക് ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കൊറ ഓർഗാനിക്സ് (KORA Organics) ആരംഭിക്കുകയും ഒരു സ്വയം സഹായ പുസ്തകം എഴുതുകയും ചെയ്തു.[5] ആദ്യകാലജീവിതംസിഡ്നിയിൽ ജനിച്ച കെർ ന്യൂ സൗത്ത് വെയിൽസിലെ ഗുന്നേഡയിലാണ് വളർന്നത്. തെരേസൊയും ജോൺ കെറുമായിരുന്നു അവരുടെ മാതാപിതാക്കൾ. കെറിന്റെ ജനന സമയത്ത് മാതാവിന് 17 വയസ്സായിരുന്നു പ്രായം. അവർക്ക് രണ്ട് വയസിന് ഇളയതായ മാത്യു എന്ന സഹോദരനുംകൂടിയുണ്ട്. ഒരു അഭിമുഖത്തിൽ, കെർ തന്റെ വംശപരമ്പര ഭൂരിപക്ഷവും ഇംഗ്ലീഷാണെന്നും ചെറിയ ഒരളവിൽമാത്രം സ്കോട്ടിഷ്, ഫ്രഞ്ച് പാരമ്പര്യമുണ്ടെന്നും പ്രസ്താവിച്ചിരുന്നു. കുട്ടിക്കാലത്ത്, കെർ മോട്ടോർ ബൈക്കുകൾ ഓടിക്കുകയും മുത്തശ്ശിയുടെ ഫാമിൽ കുതിരകളെ ഓടിച്ചു പരിശീലിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയൻ നാട്ടിൻപുറത്തെ തന്റെ ആദ്യകാല ജീവിതത്തെ അവൾ വിശേഷിപ്പിക്കുന്നത് അകൃത്രിമവും കപടതയില്ലാത്തതുമായിരുന്നുവെന്നാണ്, നിങ്ങൾ ധരിച്ചിരിക്കുന്നതെന്തെന്നു പോലും ആരും ശ്രദ്ധിക്കില്ല, നിങ്ങൾ നിങ്ങളായിരിക്കും ഇവിടെ. കെറിനും സഹോദരനും നഗരജീവിതം അനുഭവിക്കാൻ അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ അവളുടെ കുടുംബം ബ്രിസ്ബെയ്നിലേക്ക് കൂടൂമാറി. 2000-ൽ ഓൾ ഹാലോസ് സ്കൂളിൽ നിന്ന് അവർ ബിരുദം നേടി. മോഡലിംഗിലേയ്ക്കു തിരിയുന്നതിനുമുമ്പ് കെർ പോഷകാഹാര ശാസ്ത്രവും ആരോഗ്യ മനഃശാസ്ത്രവും പഠിച്ചു. ഔദ്യോഗികം1997–2006: തുടക്കം![]() പതിമൂന്നാം വയസ്സിൽ, 1997 ലെ വാർഷിക ഡോളി മാഗസിൻ / ഇംപൾസ് മോഡൽ മത്സരത്തിൽ കെർ പ്രവേശിക്കുകയും വിജയിക്കുകയും ചെയ്ത. മാസികയുടെ ചിത്രീകരണത്തിനായി പതിനാലാം പിറന്നാളിന് ഒരാഴ്ച മുമ്പായി അവർ സിഡ്നിയിലേക്ക് പറന്നു. കെറിന്റെ വിജയത്തെത്തുടർന്ന്, പ്രാദേശിക മാധ്യമങ്ങൾ അവളുടെ ചെറുപ്രായത്തിൽത്തന്നെയുള്ള ഈ മേഖലയിലെ വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഫാഷൻ, സൗന്ദര്യം, വിനോദ വ്യവസായ മേഖലകളിൽ ചെറു പെൺകുട്ടികളെ ഉയർത്തിപ്പിടിക്കുന്നതിനേക്കുറിച്ചുള്ള വിവാദങ്ങൾ ആശങ്ക ഉയർത്തി. ചില മാധ്യമങ്ങൾ അവരുടെ ഡോളി മാഗസിനുവേണ്ടിയുള്ള ചിത്രീകരണം (14 വയസുള്ള കെറിന്റെ സ്നാന വേഷങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ) ഒരു തരം പീഡോഫീലിയയാണെന്ന് അവകാശപ്പെട്ടു. പത്രമാധ്യമങ്ങളിൽ കെർ പറഞ്ഞത്, അക്കാലത്ത് മാധ്യമങ്ങൾ പീഡോഫീലിയയുമായി വിദൂരമായി എന്തും ബന്ധിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ്. “ഡോളി കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള ഒരു മാസികയാണ്, പ്രായമായവർക്കുള്ളതല്ല, അതുമാത്രമല്ല ഒരു ശീതകാല ഷൂട്ടിന് അനുയോജ്യമായി ഞാൻ പൂർണ്ണമായും വസ്ത്രം ധരിച്ചിരുന്നു. അവർ ഒന്നുമില്ലായ്മയിൽനിന്ന് എന്തെങ്കിലും ഉണ്ടാക്കിയെടുത്തുവെന്നാണ് കരുതേണ്ടത്” എന്നവർ കൂട്ടിച്ചേർത്തു. കെർ ചിക് മാനേജ്മെന്റിന്റെ സിഡ്നി ഡിവിഷനുമായി കരാർ ഒപ്പിട്ടു. പ്രധാനമായും ഓസ്‌ട്രേലിയൻ സർഫ് ശൃംഖലയായ ബില്ലാബോങ്ങിനായുള്ള നിരവധി ബീച്ച് സ്നാനവസ്ത്രങ്ങളുടെ പരസ്യങ്ങൾക്ക് ശേഷം അവർക്ക് വാണിജ്യപരമായ പ്രശസ്തി ലഭിക്കുകയും സർഫ് ബ്രാൻഡുകളായ ടൈഗർലി, റോക്സി, ബില്ലാബോംഗ് ഗേൾസ്, വൺ ടീസ്പൂൺ എന്നിവയിൽ കെർ മാതൃകയായി അവതരിക്കുകയും ചെയ്തു. 2001-ൽ ഓസ്‌ട്രേലിയയിലെ ഏറ്റവും അംഗീകൃത നീന്തൽ വസ്ത്ര ബ്രാൻഡായ സീഫോളിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു കെർ. ഇത് ഓസ്‌ട്രേലിയൻ, ഏഷ്യൻ വിപണികളിൽ അവളുടെ പ്രശസ്തി വർദ്ധിപ്പിക്കുകയും അതിനുശേഷം കെർ ന്യൂയോർക്കിലേക്ക് തന്റെ പ്രവർത്തനമേഖല മാറ്റുകയും അവിടെ ബോവറി ബോൾറൂമിന്റെ സഹ ഉടമയായി മാറുകയും ചെയ്തു. ന്യൂയോർക്കിൽ, മിറാൻഡ കെർ ധാരാളം ഫാഷൻ ഷോകളിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് 2004 ന്റെ തുടക്കത്തിൽ നെക്സ്റ്റ് മോഡൽ മാനേജ്‌മെന്റുമായി ഒരു കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. അവിടെ അലക്സ് പെറി, ബേബി ഫാറ്റ്, ലിസ ഹോ, വൂഡൂ ഡോൾസ്, ലെവീസ്, ബെറ്റിന ലിയാനോ, നിക്കോള ഫിനെറ്റി, എൽ.എ.എം.ബി, ഹീതെറെറ്റ്, ബെറ്റ്സി ജോൺസൺ, ടെലിസ് കൂപ്പർ, ജെറ്റ്സ്, ജോൺ റിച്ചാർഡ്, ബ്ലൂമറൈൻ സ്വംവിയർ, നീമാൻ മാർക്കസ്, സീഫോളി സ്വിംവിയർ, അന്ന മൊളിനാറി, റോക്ക് ആന്റ് റിപ്പബ്ലിക്, റോബർട്ടോ കാവല്ലി, ഒബർ ജീൻസ് തുടങ്ങിയവർക്കായുള്ള ഫാഷൻ ഷോകളിലും പത്ര മാദ്ധ്യമങ്ങളിലേയ്ക്കുള്ള പരസ്യങ്ങളിലേയ്ക്കും കരാർ ചെയ്യപ്പെട്ടു. എല്ലെ, ഓസ്ട്രേലിയൻ വോഗ്, ഹാർപേർസ് ബസാർ പോലെയുള്ള മാസികകളിൽ വാണിജ്യ പരസ്യങ്ങൾക്കായും കെർ ഇടപാടു ചെയ്യപ്പെടുകയും വസ്ത്രങ്ങൾ, മുടി നീക്കം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള ഓസ്‌ട്രേലിയൻ ടെലിവിഷൻ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2007–2012: വിക്ടോറിയാസ് സീക്രട്ടും ഉയർന്ന ഫാഷൻ ജോലിയുംമെയ്ബെലൈനുമായുള്ള വിജയത്തെത്തുടർന്ന്,[6] 2007-ൽ വിക്ടോറിയ സീക്രട്ടുമായി കരാർ വാഗ്ദാനം ചെയ്ത ആദ്യത്തെ ഓസ്‌ട്രേലിയൻ മോഡലായി കെർ മാറി. സ്വീകാര്യതയെത്തുടർന്ന്, ഓസ്‌ട്രേലിയൻ വിക്ടോറിയാസ് സീക്രട്ട് എയ്ഞ്ചൽ [7] അംഗങ്ങളായ അലസ്സാന്ദ്ര അംബ്രോസിയോ, കരോലീന കുർക്കോവ, അഡ്രിയാന ലിമ, സെലിറ്റ ഇബാങ്ക്സ്, ഇസബെൽ ഗൗലാർട്ട്, ഹെയ്ഡി ക്ലം എന്നിവരോടൊപ്പം ചേർന്നു. 2007-ൽ ഒരു ഏഞ്ചൽ ആകുന്നതിനുമുമ്പ്, കെർ ഇതിനകം അലസ്സാന്ദ്ര അംബ്രോസിയോയുടെ പിൻഗാമിയായി 2006-ൽ പിങ്കിന്റെ മുഖമായി തിരഞ്ഞെടുക്കപ്പെട്ടു. നാല് ഭൂഖണ്ഡങ്ങളിൽ സംപ്രേഷണം ചെയ്ത വിക്ടോറിയ സീക്രട്ട് 2006, 2007, 2008, 2009 ടെലിവിഷൻ റൺവേ ഷോകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കെറിന്റെ ആഗോള അംഗീകാരമുള്ള ഏഞ്ചലുകളിൽ ഒരാളായി പ്രസിദ്ധി വർദ്ധിച്ചു.[6] ![]() 2007-ൽ, കാലിഫോർണിയൻ ഫാഷൻ റീട്ടെയിലർ ആർഡൻ ബി യുടെ മുഖമായി കെർ ഒപ്പിട്ടു. അവരുടെ വസന്തകാല വേനൽക്കാല പരസ്യ കാമ്പെയ്‌നുകളിൽ അരങ്ങേറ്റം കുറിച്ച ശേഷം, ഫാഷൻ ഫോട്ടോഗ്രാഫർ ഡീഗോ ഉചിറ്റെൽ ചിത്രീകരിച്ച 2007 ലെ പ്രചാരണത്തിനായി കെർ മടങ്ങി.[8] വിക്ടോറിയയുടെ സീക്രട്ട് മോഡലിംഗ് വിജയത്തെ തുടർന്ന്, സിബിഎസ് സിറ്റ്കോം ഹൗ ഐ മെറ്റ് യുവർ മദറിൽ കെർ സഹ ഏഞ്ചൽമാരായ അഡ്രിയാന ലിമ, മാരിസ മില്ലർ, അലസ്സാന്ദ്ര അംബ്രോസിയോ, ഹെയ്ഡി ക്ലം, സെലിറ്റ ഇബാങ്ക്സ് എന്നിവരോടൊപ്പം ഒരു ചെറിയ അതിഥി വേഷം ചെയ്തു.[8] സ്വകാര്യജീവിതം2003 ൽ ഫിനാൻസ് ബ്രോക്കർ അഡ്രിയാൻ കാമിലേരിയുമായി കെർ ഡേറ്റ് ചെയ്തു. ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ അന്വേഷണത്തെത്തുടർന്ന്, 2003 ഫെബ്രുവരി മുതൽ 2004 ഫെബ്രുവരി വരെയുള്ള കാലഘട്ടങ്ങളിൽനടന്ന അഞ്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കാമിലേരി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2007 ലെ ഒരു പത്ര റിപ്പോർട്ടനുസരിച്ച്, കാമുകന്റെ സാമ്പത്തിക ഉപദേശം സ്വീകരിച്ചതിന് ശേഷം കെർ സാമ്പത്തികമായി കഷ്ടപ്പെട്ടുവെന്നും എന്നാൽ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. 2003 മുതൽ 2007 പകുതി വരെയുള്ള കാലത്ത് താമരാമ ബാൻഡിന്റെ പ്രധാന ഗായകനായിരുന്ന ജയ് ലിയോണുമായി (ബ്രെന്റ് തുഹ്താൻ) ഡേറ്റ് ചെയ്തു. "എവരിതിംഗ് ടു മി" എന്ന താമരാമയുടെ വീഡിയോ ക്ലിപ്പിൽ കെർ അഭിനയിക്കുകയും ചെയ്തു. ഫിലിമോഗ്രാഫി
അവലംബം
ബാഹ്യ ലിങ്കുകൾMiranda Kerr എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia