മിറോസ്ലാഫ് ക്ലോസെ
മിറോസ്ലാഫ് യോസെഫ് ക്ലോസെ (ജനനം ജൂൺ 09, 1978) ഒരു ജർമ്മൻ ഫുട്ബോൾ താരമാണ്. പോളണ്ടിലെ ഒപോളെയിൽ ജനിച്ച ഇദ്ദേഹം ഇറ്റാലിയൻ സേറ്യ അ ലീഗ് മത്സരങ്ങളിലെ ലാറ്റ്സ്യൊ ടീമിന്റെ സ്ട്രൈക്കർ ആണ്. വിവിധ മത്സരങ്ങളിലായി 71 ഗോളുകൾ നേടിയ ക്ലോസെ ജർമ്മനിയുടെ എക്കാലത്തെയും മികച്ച, ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമാണ്.[1] 2006 -ലെ ഫുട്ബോൾ ലോകകപ്പിൽ 5 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ ക്ലോസെ; 2002 -ലെ ലോകകപ്പിലും 5 ഗോളുകൾ നേടി. ഇതു കൂടാതെ 2010 ലോകകപ്പിൽ 4 ഗോളുകളും, 2014 ലോകകപ്പിൽ 2 ഗോളുകളും നേടിയ ക്ലോസെ, മൊത്തം 16 ഗോളുകളോടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിയ്ക്ക് അർഹാനായി.[2] നാല് വ്യത്യസ്‌ത ലോകകപ്പുകളിൽ ഓരോന്നിലും ഗോൾ നേടിയ ക്ലോസെ ഒരേ ദേശക്കാരനായ ഉവ്വ്വെ സീലയുടെയും, ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെയും ഒപ്പമെത്തി.[3] ഇതിനൊക്കെ പുറമേ, ക്ലോസെ ഗോൾ അടിച്ചിട്ടുള്ള ഒരു കളിയിലും ജർമ്മനി തോറ്റിട്ടില്ല.[4] 2014 ഓഗസ്റ്റിൽ മിറോസ്ലാഫ് ക്ലോസെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഇറ്റാലിയൻ ലീഗിൽ ലാറ്റ്സ്യൊക്ക് വേണ്ടി ഇദ്ദേഹം കളി തുടരും. അവലംബം
പുറം കണ്ണികൾമിറോസ്ലാഫ് ക്ലോസെ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia