മിലിന്ദ ഗേറ്റ്സ്
ഒരു അമേരിക്കൻ ബിസിനസ്സുകാരിയും, സാമൂഹിക പ്രവർത്തകയുമാണ് മിലിന്ദ ഫ്രഞ്ച് ഗേറ്റ്സ്, (ജനനം: മിലിന്ദ ആൻ ഫ്രഞ്ച്; ഓഗസ്റ്റ് 15, 1964, ഡാലസ്, ടെക്സാസ്, യു.എസ്.)[3] .[4] പ്രമുഖ ബിസിനസ്സുകാരനായ ബിൽ ഗേറ്റ്സിന്റെ ഭാര്യയാണ് അവർ. ബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയുടെ സഹസ്ഥാപകയാണ് അവർ. കുറേക്കാലം മൈക്രോസോഫ്റ്റ് കമ്പനിയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതം1964 ഓഗസ്റ്റ് 15ന് അമേരിക്കയിലെ ടെക്സസിലാണ് മിലിന്ദ ജനിച്ചത്. റെയ്മണ്ട് ജോസഫ് ഫ്രഞ്ച് ജൂണിയർ, എലെയ്ൻ ആഗ്നസ് അമെർലാൻഡ് എന്നിവരാണ് മാതാപിതാക്കൾ. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും, സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയിട്ടുള്ള അവർ, 1994ൽ മൈക്രോസോഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ബിൽ ഗേറ്റ്സിനെ കണ്ടുമുട്ടുകയും അവർ വിവാഹിതരാകുകയും ചെയ്തു. മൂന്ന് കുട്ടികളാണ് അവർക്കുള്ളത്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾMelinda Gates എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia