മുത്തുമണി
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് മുത്തുമണി (ജനനം മുത്തുമണി സോമസുന്ദരൻ). പ്രധാനമായും മലയാള ചലച്ചിത്രങ്ങളിലാണ് മുത്തുമണി അഭിനയിക്കുന്നത് . ജീവചരിത്രം2006 ൽ സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി ആദ്യമായി അഭിനയിച്ചത്. അതിനുശേഷം വിവിധ മലയാളചലച്ചിത്രങ്ങളിൽ ഇപ്പോൾ അഭിനയിച്ചുവരുന്നു. [1] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംഎറണാകുളത്ത് സോമസുന്ദരൻ, ഷിർലി സോമസുന്ദരൻ എന്നിവരുടെ മകളായാണ് മുത്തുമണി ജനിച്ചത്. അച്ഛനമ്മമാർ നാടകത്തിൽ സജീവമായിരുന്നു, ഈ നാടകങ്ങൾ മുത്തുമണിയെ സ്വാധീനിച്ചു. എറണാകുളം സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലാണ് മുത്തുമണി പഠിച്ചത്. ഓൾ ഇന്ത്യ റേഡിയോയിൽ ബാലതാരമായി മുത്തുമണി പ്രവർത്തിച്ചിട്ടുണ്ട്. മുത്തുമണി ആദ്യം നൃത്തം അഭ്യസിച്ചു, പിന്നീട് മോണോ-ആക്ടും അഭ്യസിച്ചു. ഒൻപത് വർഷക്കാലം അടുപ്പിച്ച് കേരള സ്കൂൾ കലോത്സവത്തിലെ മോണോ ആക്ട് മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിലെത്തി. കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (എൻയുഎൽഎസ്) നിന്ന് നിയമത്തിൽ ബിരുദം നേടി. [2] കരിയർതിയേറ്റർമുത്തുമണി അമച്വർ തീയറ്റർ വിങ്ങിൽ സജീവമായി പങ്കെടുത്തിരുന്നു. എം. മുകുന്ദന്റെ നോവലൈറ്റിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച ഒരു ദലിത് യുവതിയുടെ കദനകഥയിൽ വസുന്ധരഎന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. സ്കൂൾ കാലത്ത് കൊച്ചിയിലെ തീയേറ്റർ ഗ്രൂപ്പുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്ലസ് ടു വിദ്യാഭ്യാസകാലത്ത് ഏഷ്യാ - പസഫിക് മേഖലയിലെ ഒരേയൊരു ടീമായ 'ലോക്ധർമി' എന്ന ബാനറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പുരാതന ഗ്രീക്ക് തീയറ്റർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ഗ്രീസ് സന്ദർശിച്ചു . ഗ്രീക്ക് കഥാപാത്രമായ മെഡിയഎന്ന കഥാപാത്രത്തിന്റെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ നാടകം. ഇതിൽ 35 വയസ്സുള്ള യുവതിയുടെ വേഷം മുത്തുമണി അവതരിപ്പിച്ചു. ഒറീസയിലെ തിയറ്റർ ഒളിംപ്യാഡിൽ മുക്കാഞ്ചി എന്ന നാടകത്തിന് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. നാടകത്തിലെ പരുക്കൻ സ്ത്രീ വേഷമായ ചേത്തു എന്ന വേഷം അവതരിപ്പിച്ചു. [3] ഇത് സത്യൻ അന്തിക്കാടിന്റെ മലയാളം ചിത്രമായ രസതന്ത്രം എന്ന ചിത്രത്തിലെ വേഷത്തിലേക്ക് നയിച്ചു. ലങ്ക ലക്ഷമി എന്ന നാടകത്തിൽ അവർ മണ്ഡോദരി യുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട് . ദി ഗോഡ് ഓഫ് സ്മോൾ തിങ്സ് ന്റെ മലയാളം ആഖ്യാനത്തിൽ അഭിനയിച്ചു. ഇതിൽ റഹേലായും അരുന്ധതി റോയിയായും അഭിനയിച്ചു. ചിലപ്പതികാരത്തിന്റെ അവസാന സെഗ്മെന്റായ മധുര കന്ദത്തിൽ മുത്തുമണി കണ്ണകിയായി അഭിനയിച്ചു. [4] സിനിമമോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് മുത്തുമണി ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനു ശേഷം നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. [5] കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഹൌ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങൾ ചെയ്തത്. [6] സ്വകാര്യ ജീവിതംനാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. [7] അതിനുശേഷം എറണാകുളം ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോർപറേറ്റുകൾക്കും ആവശ്യമായ അടിസ്ഥാന പരിശീലനം നൽകുന്ന ഒരു ജീവിതശൈലി പരിശീലന കേന്ദ്രമാണ് പ്രേരണ എന്ന സംഘടനയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. [8] തിരക്കഥാകൃത്തും തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ ലക്ചററും ആയി ജോലിചെയ്യുന്ന അരുൺ പി.ആർ.നെ വിവാഹം കഴിച്ചു. [9] സിനിമകൾ
ടെലിവിഷൻ കരിയർ
അവലംബങ്ങൾ
|
Portal di Ensiklopedia Dunia