മുല്ല (ചലച്ചിത്രം)

മുല്ല
പോസ്റ്റർ
സംവിധാനംലാൽജോസ്
കഥഎം. സിന്ധുരാജ്
നിർമ്മാണംഷിബിൻ ബക്കർ
ജെമി ഹമീദ്
സാഗർ ഷെരീഫ്
എസ്. സുന്ദരരാജൻ
അഭിനേതാക്കൾ
ഛായാഗ്രഹണംവിപിൻ മോഹൻ
Edited byരഞ്ജൻ എബ്രഹാം
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
സാഗർ ബാലാജി പ്രൊഡക്ഷൻസ്
വിതരണംപവർടെക് മൾട്ടിമീഡിയ ലിമിറ്റഡ്
സാഗർ റിലീസ്
റിലീസ് തീയതി
2008 മാർച്ച് 27
Running time
138 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

മുല്ല 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ചിത്രത്തിന്റെ സം‌വിധാനം നിർ‌വഹിച്ചത് ലാൽ ജോസ് ആണ്. ദിലീപാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മുല്ലയെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖമായ മീരാ നന്ദനാണ്‌.[1]

കഥാതന്തു

അനാഥനായ ഒരാളുടെ ജീവിതകഥയാണ് മുല്ല എന്ന ചലച്ചിത്രത്തിൽ പറയുന്നത്. മുല്ലയുടെ അമ്മ ഒരു വേശ്യയായിരുന്നു, തലയിൽ നിറയെ മുല്ലപ്പൂക്കൾ വെച്ച് രാത്രിയിൽ തൻറെ വരുമാനമാർഗ്ഗത്തിനായി മുല്ലയുടെ അമ്മ പുറത്തേക്കിറങ്ങും, ഇങ്ങനെ ഈ സിത്രീക്ക് മുല്ല എന്ന പേരു വരുകയും തുടർന്ന് അമ്മ മരിച്ചതിനു ശേഷം നായകൻ, മുല്ലയുടെ മകൻ എന്ന ദുഷ്പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ മുല്ലയുടെ മകൻ എന്ന പേരിൽ നിന്ന് നായകൻ മുല്ല എന്ന പേരിൽ അറിയപ്പെട്ടു. ഗുണ്ടകളും,പോക്കറ്റടിക്കാരും തമസിച്ചുവന്നിരുന്ന ഒരു കോളനിയിലാണ് മുല്ല താമസിച്ചിരുന്നത്.‍ കോളനി നിവാസികളുമായുള്ള സഹവാസം മൂലം മുല്ല ഒരു ഗുണ്ടയായി മാറുന്നു. ഇതിലെ നായിക ഒരു ബേക്കറിയിലെ ജോലിക്കാരിയാണ്. നായികയുടെ അച്ഛനെ കൊല്ലാനുള്ള കൊട്ടേഷൻ ഗുണ്ടയായ മുല്ലയ്ക്ക് ലഭിക്കുന്നു. മുല്ല ഇത് ചെയ്യുകയും ചെയ്യുന്നു. അവിചാരിതമായി നായകൻ തീവണ്ടിയിൽ വെച്ച് നായികയെ കാണുന്നു. ക്രമേണ നായകൻ നായികയുമായി പ്രേമത്തിലാവുകയും ചെയ്യുന്നു. തുടർന്ന് നായിക തിരിച്ചറിയുന്നു തൻറെ പിതാവിനെ കൊന്നത് മുല്ലയാണെന്ന്. ക്രമേണ ഇവർ വേർപിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്യുന്നു.

അവലംബം

  1. http://www.indiaglitz.com/channels/malayalam/article/33659.html

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya