മൂങ്ങ
ഇരുനൂറിലധികം സ്പീഷിസുകൾ അടങ്ങുന്ന ഒരു ഇരപിടിയൻ പക്ഷിവർഗ്ഗമാണ് മൂങ്ങ അഥവാ കൂമൻ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകൾ സാധാരണയായി ചെറിയ സസ്തനികൾ, പ്രാണികൾ, മറ്റ് പക്ഷികൾ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതിൽ മാത്രം പ്രഗൽഭരായ മൂങ്ങകളുമുണ്ട്. അന്റാർട്ടിക്കയും ഗ്രീൻലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു. എല്ലാ മൂങ്ങകൾക്കും പരന്ന മുഖവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്. പ്രതേകതകൾമൂങ്ങകൾക്ക് കഴുത്തിൽ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാൻ സഹായിക്കുന്നു. ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി കൂടിയാണ് മൂങ്ങ.[1] ചിത്രശാല
ഇതും കാണുകഅവലംബം |
Portal di Ensiklopedia Dunia