മെലിസ മക്കാർത്തി
ഒരു അമേരിക്കൻ നടിയും, ഹാസ്യതാരവും, എഴുത്തുകാരിയും, നിർമ്മാതാവും ഫാഷൻ ഡിസൈനറുമാണ് മെലിസ ആൻ മക്കാർത്തി (ജനനം ഓഗസ്റ്റ് 26, 1970) [1]. 1990 കളുടെ അവസാനത്തിൽ ടെലിവിഷനിലും, ചലച്ചിത്രങ്ങളിലും വേഷങ്ങൾ ചെയ്തു തുടങ്ങി. ഗിൽമോർ ഗേൾസ് (2000-2007) എന്ന ടെലിവിഷൻ സീരിയലിൽ സോക്കി സെയിന്റ് ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായി.ഫോബ്സ് മാസികയുടെ ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേത്രികളുടെ പട്ടികയിൽ 2015-ൽ മൂന്നാം സ്ഥാനത്തും 2016-ൽ രണ്ടാംസ്ഥാനത്തും എത്തി[2][3].[4] ആദ്യകാലജീവിതംസാന്ദ്ര - മൈക്കൽ മക്കാർത്തി ദമ്പതികളുടെ മകളായി ഇല്ലിനോയിയിലെ പ്ലെയിൻ ഫീൽഡിൽ ജനിച്ചു. നടിയും മോഡലുമായ ജെന്നി മക്കാർത്തി, പ്രൊഫഷണൽ ബാസ്ക്കറ്റ് ബോൾ താരമായ ജോവാൻ മക്കാർത്തി എന്നിവരുടെ കസിൻ ആണ് മെലിസ. ഒരു വലിയ കത്തോലിക്ക കുടുംബത്തിലെ ഒരു കൃഷിയിടത്തിൽ വളർന്നു. പിതാവ് ഐറിഷ് വംശജനും അമ്മ, ഇംഗ്ലീഷ്, ജർമൻ, ഐറിഷ് വംശജയുമാണ്. ഇല്ലിനോയിയിലെ ജോലിയറ്റ് സെന്റ് ഫ്രാൻസിസ് അക്കാഡമിയിൽ (ഇപ്പോൾ ജോലിയറ്റ് കത്തോലിക്കാ അക്കാദമി) നിന്ന് ബിരുദം നേടി. ലോസ് ഏഞ്ചൽസിലും പിന്നീട് ന്യൂയോർക്ക് സിറ്റിയിലും സ്റ്റാൻഡ്-അപ്പ് കോമഡി ചെയ്താണ് മെലിസ അവരുടെ കരിയർ ആരംഭിച്ചത്. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ ഒരു സ്കെച്ച് കോമഡി ഗ്രൂപ്പ് ആയ ദി ഗ്രൗണ്ട്ലിങ്സിലെ ഒരു അംഗമായിരുന്നു മെലിസ മക്കാർത്തി. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia