മെൻഡോസിനോ കൗണ്ടി,അമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 87,841 ആയിരുന്നു.[5] കൌണ്ടി സീറ്റ് ഉക്കിയാ നഗരത്തിലാണ്.[6] മെൻഡോസിനോ കൌണ്ടി ഉക്കിയാ, CA മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ വടക്കുഭാഗത്തും മദ്ധ്യ താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തുമായാണു സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തൃതി ഏകദേശം 3,878 ചതുരശ്ര മൈൽ (10,040 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 3,506 ചതുരശ്ര മൈൽ പ്രദേശം (9,080 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 372 ചതുരശ്ര മൈൽ (960 ചതുരശ്ര കിലോമീറ്റർ) അതായത് 9.6 ശതമാനം ഭാഗം ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.[7]
അവലംബം
↑"Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.