മെർലിൻ
മെർലിനെ ഇംഗ്ലീഷിൽ merlin എന്നു് അറിയപ്പെടുന്നു.ശാസ്ത്രീയ നാമം Falco columbarius എന്നാണ്. രൂപ വിവരണംമെർലിന് 240-33 സെ.മീ നീളമുണ്ടാവും.ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ50-73 സെ,മീ അകലമുണ്ട്. നല്ല ദൃഢതയുള്ള പക്ഷിയാണ്. പൂവൻ ശരാശരി 165 ഗ്രാം തൂകം കാണും.പിടയ്ക്ക്ശരാശരി 230 ഗ്രാമും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കാണുന്നവയ്ക്കു തമ്മിൽ വലിപ്പ വ്യത്യാസമുണ്ട്. കാലത്തിനനുസരിച്ചും വലിപ്പ വ്യത്യാസം കാണാറുണ്ട്. ഇണകൾ രൺടും വേറെ വേറെ ഇരകളെയാണ് പിടിക്കുന്നത്. ഇവ ഇണ്യ്ക്കു വേണ്ടി അധികാര പരിധി ചുരുക്കാറുണ്ട്. പൂവന് പുറത്ത് നീല നിറം കലർന്ന ചാരനിറമാണുള്ളത്. അടിവശം മങ്ങിയവെള്ളയൊ ഓറഞ്ചു കലർന്ന നിറമൊ ആണുള്ളത്, പിന്നെ ചുവപ്പു കലർന്ന തവിട്ടു നിറമുള്ള വരകളും ഉണ്ട്.പിടയ്ക്കും പ്രായമാവാത്തവയ്ക്കുമ്മുകൾഭാഗത്ത് തവിട്ടു കലർന്ന ചാര നിറംതൊട്ട് കടുത്ത തവിട്ടു നിറം വും അടിഭാഗം തവിട്ടു പുള്ളികളോടു കൂടിയ മങ്ങിയ വെള്ള നിറവുമാണ്. ബങ്ങിയ വെള്ള നിറമുള്ള പുരികമുണ്ട്. ![]() ![]() പ്രജനനംമേയ്- ജൂണ്മാസങ്ങളിലാണ് പ്രജനന കാലം. ഇവയ്ക്ക് ഒരെ ഇണ തന്നെയാണ് ഉണ്ടാവുക, ചുരുങ്ങിയത് ഒരു പ്രജനനകാലത്തേക്കെങ്കിലും. കൂടുകൾ ഇടതൂർന്ന മരക്കൂട്ടങ്ങൾക്കിടയിലുമ്പാറക്കൂട്ടത്തിലും ആയിരുക്കും.ഇവ സ്വന്തം കൂടുകൾ ഉണ്ടാക്കാരില്ല. കാക്കകളോ മറ്റു പക്ഷികളൊ ഉപേക്ഷിച്ച കൂടുകളാണ് ഉപയോഗിക്കുന്ന്ത്. 3-6 മുട്ടകൾ ഇടാറുണ്ട്. 28-32 ദിവസംകൊണ്ട് മുട്ടകൾ വിരിയും. അടയിരിക്കുന്നത് 90% പിട്കളാണ്. പ്കരം പൂവൻ കുടുംബത്തുനുവേണ്ട ഇര തേടും. കുഞ്ഞ്30 ദിവസത്തിനുശേഷം പറക്കാൻ തുടങ്ങും.അവ 4 ആഴ്ചകൂടി രക്ഷിതാക്കളുടെ സംരക്ഷണയിലാവും. മുട്ടകൾ മിക്കവാറുമെല്ലാം വിരിയും. പുറത്തേക്കുള്ള കണ്ണികൾFalco columbarius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Falco columbarius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ "Pigeon Hawk" by John James Audubon എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia