മൈത്രി (2015-ലെ ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ബി.എം. ഗിരിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ കന്നഡ ചലച്ചിത്രമാണ് മൈത്രി (കന്നഡ : ಮೈತ್ರಿ).[1] ഓംകാർ മൂവീസിന്റെ ബാനറിൽ എൻ.എസ്. രാജ്കുമാർ നിർമ്മിച്ച ഈ ചിത്രം മൈ ഹീറോ മൈത്രി എന്ന പേരിൽ മലയാളത്തിലും പുറത്തിറക്കിയിരുന്നു.മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ കന്നഡ താരം പുനീത് രാജ്കുമാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.[2] സ്ലംഡോഗ് മില്യണേർ എന്ന ചിത്രത്തിലേതുപോലെ ഒരു പ്രശ്നോത്തരി മത്സരമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. 'കോടിപതി ജൂനിയർ' എന്ന പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുക്കുവാൻ ജുവനൈൽ ഹോമിൽ നിന്നെത്തുന്ന സിദ്ധാർത്ഥൻ എന്ന കുട്ടിയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സിദ്ധാർത്ഥൻ ഈ മത്സരത്തിലെ ചോദ്യങ്ങൾക്കെല്ലാം ശരിയുത്തരം നൽകുന്നു. മത്സരത്തിനിടയിൽ വച്ച് സിദ്ധാർത്ഥൻ ഒരു കൊലപാതകിയാണെന്നു വെളിപ്പെടുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.[3] മോഹൻലാൽ, പുനീത് രാജ്കുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അർച്ചന, അതുൽ കുൽക്കർണി, ഭാവന എന്നിവരും അഭിനയിച്ചിരിക്കുന്നു.[4][5] മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ കന്നഡ ചലച്ചിത്രമാണ് മൈത്രി.[6] ഈ ചിത്രത്തിൽ ഡി.ആർ.ഡി.ഓ. ശാസ്ത്രജ്ഞനായ മഹാദേവ് ഗോഡ്കേ (മലയാളത്തിൽ മഹാദേവ മേനോൻ) എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. എച്ച്.എസ്. വെങ്കടേഷ മൂർത്തിയും ബരഗുരു രാമചന്ദ്രപ്പയും രചിച്ച ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്നു. 2015 ഫെബ്രുവരി 20-ന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.[7][8] 2015 ജൂൺ 12-ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ മലയാളം പതിപ്പിൽ 'കാള പ്രതാപൻ' എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ മണിയായിരുന്നു. അഭിനേതാക്കൾകന്നഡ:
മലയാളം:
ബോക്സ് ഓഫീസ്കർണാടകയിലെ 250 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കർണാടകയിൽ നിന്ന് ആദ്യ ദിവസം 1.75 കോടി രൂപ സ്വന്തമാക്കിയ ചിത്രം സംസ്ഥാനത്ത് 150 ദിവസം പ്രദർശിപ്പിച്ചിരുന്നു.[9][10][11][12] പുരസ്കാരങ്ങൾ
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia