മൊഹമ്മദ് കൈഫ് (ഹിന്ദി: मोहम्मद कैफ) ഉച്ചാരണംⓘ (ജനനം: 1980 ഡിസംബർ 1) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇന്ത്യൻ ടീം ജേതാക്കളായ 2000ൽ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ അദ്ദേഹമാണ് നയിച്ചത്. ആ ടൂർണമെന്റോടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടുകയും ചെയ്തു. ആക്രമിച്ചുകളിക്കാനും, പ്രതിരോധിച്ചുകളിക്കാനും പ്രാവീണ്യമുള്ള അദ്ദേഹം അക്കാലത്ത് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു. ഫീൽഡിൽ, യുവരാജ് സിങ്-മൊഹമ്മദ് കൈഫ് ദ്വയങ്ങളായിരുന്നു അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച കവർ ഫീൽഡർമാർ. ബംഗ്ലദേശ് പ്രീമിയർ ലീഗ് ടീമായ ഡുറോന്റോ രാജ്സാഹി ക്ലബ് അദ്ദേഹത്തെ $350,000ന് ലേലത്തിലെടുത്തു.