മർമ്മകല


മർമ കല (തമിഴ്: வர்மக்கலை) തമിഴ്നാട്ടിൽ ഉദ്ഭവിച്ച ഒരു ആയോധനകലയും ചികിത്സാരീതിയുമാണ്. [1] മർമ അടി, കുട്ടു വാരിസൈ [2] സിലമ്പം മുതലായ തമിഴ് ആയോധനമുറകളിൽ ഇത് പ്രയോഗിക്കപ്പെടുന്നുണ്ടത്രേ. കേരളത്തിൽ കളരി അഭ്യാസത്തിനൊപ്പം മർമ്മങ്ങളെപ്പറ്റിയും പഠിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. ഇതുസംബന്ധിച്ച പല അവകാശവാദങ്ങൾക്കും ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.

വിദ്യകൾ

നാലു വിഭാഗങ്ങളായാണ് മർമ കല വർഗ്ഗീകരിക്കപ്പെട്ടിരിക്കുന്നത്[3]:

  • തൊടു മർമം
ഞരമ്പുസന്ധികളിലെ മർമ്മങ്ങളാണ് തൊടുമർമ്മം എന്നറിയപ്പെടുന്നത്. ഇതു 96 എണ്ണമാണ്. ഇത് മാരകമല്ലെങ്കിലും ശരീരചലനങ്ങളും പ്രവർത്തനവും അസാദ്ധ്യമാക്കുന്നവയാണത്രേ.
12 മർമങ്ങൾ. ഇത് മാരകമാണത്രേ. പെട്ടെന്നുതന്നെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരം മർമങ്ങളാണിവ.
  • തട്ടു മർമം
ഇവ ഗുരു ശിഷ്യനിലേയ്ക്ക് പകർന്നു കൊടുക്കുന്ന രഹസ്യ മർമങ്ങളാണത്രേ
  • നോക്കു മർമം (ഇത് മൈതീണ്ടാ കലൈ എന്നും അറിയപ്പെടുന്നു)
ഒരു മർമത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ എതിരാളിയെ നേരിടാൻ ഈ മാർഗ്ഗത്തിനാകുമെന്ന് ചിലർ വിശ്വസിക്കുന്നു.

മനുഷ്യശരീരത്തിൽ 108 മർമ്മങ്ങൾ ഉണ്ടത്രേ:

മർമ്മം ശരീരഭാഗം
25 തലയും കഴുത്തും
45 കഴുത്തുമുതൽ പൊക്കിൾ വരെ
9 പൊക്കിൾ മുതൽ കൈ വരെ
14 കൈകൾ
15 കാലുകൾ

മറ്റു രീതികളും മർമ്മകലയിൽ പ്രയോഗിക്കപ്പെടാറുണ്ടത്രേ:

  • ഊത്തു മർമം
ഊതുന്നതിലൂടെ മർമ്മങ്ങളിൽ താണ്ഡനമേൽപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് ഇതിനുപിന്നിൽ. ഉദാഹരണത്തിന് വെളുത്തുള്ളി ചവച്ച ശേഷം ചെവിയിലേയ്ക്ക് ഊതിയാൽ മർമ്മത്തിലേയ്ക്കുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷപെടാൻ കൂടുതൽ സമയമെടുക്കും എന്നാണ് വിശ്വാസം.
  • നാക്കു മർമം
കണ്ണുകൾ പോലെ പ്രധാനശരീരഭാഗങ്ങളിൽ നക്കുന്നതിലൂടെ ആക്രമിക്കുക. ഇതും മറ്റുള്ള മർമങ്ങളിലേയ്ക്കുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷപെടാൻ കൂടുതൽ സമയമെടുക്കാൻ ഇടയാക്കും.

സിദ്ധ വൈദ്യം മർമങ്ങളെ മറ്റൊരു തരത്തിൽ വർഗ്ഗീകരിക്കുന്നുണ്ട്:

മർമ്മം പ്രവൃത്തി
64 വാത മർമ്മം
24 പിത്ത മർമ്മം
6 കഫ മർമ്മം
6 ഉൾ മർമ്മം
8 തട്ടു മർമ്മം

ഇത് സംബന്ധിച്ചുള്ള കൃതികൾ

മർമ്മ കല പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളാണിവ:

  • അഗസ്തിയർ വർമ തിറൈവുകൊൾ
  • അഗസ്തിയർ വർമ കണ്ടി
  • അഗസ്തിയർ ഊസി മുറൈ വർമം
  • അഗസ്തിയർ വാസി വർമം
  • വർമ ഒടിവുമുറിവു
  • അഗസ്തിയർ വർമ കണ്ണാടി
  • വർമ വാരിസൈ
  • അഗസ്തിയർ മൈ തീണ്ടാകലൈ
  • മർമ്മദർപ്പണം - ചിറക്കൽ ടി. ശ്രീധരൻ നായർ
  • മർമ്മചികിത്സ - ഇ പി വർഗ്ഗീസ് എൽ എം എസ് എച്ച്

അവലംബം

  1. "Tamilnadu - Varma Kalai". Tamilnadu.com. 26 December 2012. Archived from the original on 2013-03-03. Retrieved 2013-04-08.
  2. Stevens, B; From Lee to Li, HarperCollins 2009 ISBN 9780007347414
  3. (in English) Master Murugan, Chillayah (20 October 2012). "Silambam and Varma Kalai Art". Silambam. Archived from the original on 2023-02-23. Retrieved 31 May 2013.

തമിഴകത്തിൻ വീരക്കലൈയഗൾ, ഡോ. കണ്ണൻ ആശാൻ - പ്രസാധകർ താമരൈ നൂലഗം, ചെന്നൈ.

പുറത്തെയ്ക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya