യാത്രവിദൂര സ്ഥലങ്ങൾക്കിടയിലുള്ള ആളുകളുടെ ചലനമാണ് യാത്ര എന്ന് അറിയപ്പെടുന്നത്. കാൽനട, സൈക്കിൾ, ഓട്ടോമൊബൈൽ, ട്രെയിൻ, ബോട്ട്, ബസ്, വിമാനം, കപ്പൽ അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യാം. ലഗേജോടുകൂടിയോ അല്ലാതെയോ യാത്ര ചെയ്യാം, കൂടാതെ ഒരു വഴിക്ക് മാത്രമായോ റൌണ്ട് ട്രിപ്പ് ആയോ യാത്രചെയ്യാം.[1][2] വിനോദസഞ്ചാരത്തിൻ്റെ കാര്യത്തിലെന്നപോലെ, ഹ്രസ്വകാല താമസവും യാത്രയിൽ ഉൾപ്പെടുത്താം. ok ഉദ്ദേശ്യവും പ്രചോദനവുംവിനോദം, അവധിക്കാലം, ഗവേഷണം, വിവരങ്ങൾ ശേഖരിക്കുക, ആളുകളെ സന്ദർശിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മറ്റെവിടെയെങ്കിലും ജീവിതം ആരംഭിക്കാനുള്ള കുടിയേറ്റം, മത തീർത്ഥാടനങ്ങൾ, മിഷൻ യാത്രകൾ, ബിസിനസ്സ് യാത്രകൾ, വ്യാപാരം, ആരോഗ്യ സംരക്ഷണം, അല്ലെങ്കിൽ യുദ്ധവും മറ്റ് കാരണങ്ങളും മൂലം ഓടിപ്പോകുക എന്നിങ്ങനെ യാത്രയ്ക്ക് കാരണങ്ങൾ ഒരുപാടുണ്ട്.[3] യാത്രക്കായി നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള മനുഷ്യശക്തി ആവശ്യമുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കാം; അല്ലെങ്കിൽ പൊതു ഗതാഗതം, കാർ, തീവണ്ടി, വിമാനങ്ങൾ എന്നിവ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കാം. യാത്രയുടെ ചരിത്രംസമ്പന്ന ഗ്രീക്കുകാരും റോമാക്കാരും അവരുടെ വേനൽക്കാല വസതികളിലേക്കും പോംപൈ, ബയേ തുടങ്ങിയ നഗരങ്ങളിലെ വില്ലകളിലേക്കും വിനോദത്തിനായി യാത്രചെയ്യുമായിരുന്നു.[4] ആദ്യകാല യാത്രകൾ മന്ദഗതിയിലുള്ളവയും, കൂടുതൽ അപകടകരവുമായിരുന്നു, അവ കൂടുതലായും വ്യാപാരം, കുടിയേറ്റം എന്നിവയ്ക്കായുള്ളതായിരുന്നു. ആധുനിക കാലത്തെ സാംസ്കാരികവും സാങ്കേതികവുമായ മുന്നേറ്റങ്ങൾ യാത്ര എളുപ്പവും എല്ലാവർക്കും ചെയ്യാവുന്നതുമായി മാറ്റി.[5] 1492-ൽ ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിൽ നിന്ന് പുതിയ ലോകത്തേക്ക് കപ്പൽ കയറിയതിനുശേഷം മനുഷ്യവർഗ്ഗം ഗതാഗതത്തിൽ വളരെയധികം മുന്നോട്ടുപോയി, കൊളമ്പസിൻ്റെ പര്യവേഷണം അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താൻ 10 ആഴ്ചയെടുത്തു; എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു വിമാനം സ്പെയിനിൽ നിന്ന് അമേരിക്കയിലേക്ക് എത്താൻ ഒറ്റരാത്രി മതിയാകും. മധ്യകാലഘട്ടത്തിലെ യാത്ര ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു, എന്നിരുന്നാലും ഇത് അന്നത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും പ്രധാനമായിരുന്നു. വലിയ യാത്രകൾ പ്രധാനമായുംം വ്യാപാര ആവശ്യത്തിനുള്ള വയായിരുന്നു.[4] യൂറോപ്യൻ, ഇസ്ലാമിക ലോകത്ത് മതപരമായ തീർത്ഥാടനങ്ങൾ സാധാരണമായിരുന്നു, കൂടാതെ പ്രാദേശികമായും (കാന്റർബറി ടെയിൽസ്- സ്റ്റൈൽ) അന്തർദ്ദേശീയമായും ഉള്ള സഞ്ചാരങ്ങളും ഉണ്ടായിരുന്നു.[6] പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യൂറോപ്യൻ യുവ പ്രഭുക്കന്മാർക്കും സമ്പന്നരായ ഉയർന്ന വർഗ്ഗക്കാർക്കും ഇടയിിൽ കലയിലും സാഹിത്യത്തിലുമുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി യൂറോപ്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഫാഷനായി മാറി. ഇത് ഗ്രാൻഡ് ടൂർ എന്നറിയപ്പെട്ടു, അതിൽ ലണ്ടൻ, പാരീസ്, വെനീസ്, ഫ്ലോറൻസ് , റോം തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നു. ഫ്രഞ്ച് വിപ്ലവം ഗ്രാൻഡ് ടൂറിന് അവസാനം കൊണ്ടുവന്നു.[4] പത്തൊൻപതാം നൂറ്റാണ്ടിൽ റെയിൽവേ ശൃംഖല വരുന്നതുവരെ വെള്ളത്തിലൂടെയുള്ള യാത്ര കര യാത്രയേക്കാൾ കൂടുതൽ സുഗമവും വേഗത്തിലുള്ളതുമായിരുന്നു. വിനോദസഞ്ചാരത്തിനായുള്ള യാത്രകൾ ആരംഭിച്ചത് ഈ സമയത്താണ്. യാത്രയിലുള്ള വെല്ലുവിളികൾ കുറഞ്ഞതോടെ ആളുകൾ വിനോദത്തിനായി യാത്ര ചെയ്യാൻ തുടങ്ങി. ട്രെയിനുകളും ഹോട്ടലുകളും ഒരുമിച്ച് ബുക്ക് ചെയ്യുന്ന ടൂറിസം പാക്കേജുകൾ വിൽക്കുന്ന തോമസ് കുക്കിനെപ്പോലുള്ളവർ ഇത് മുതലാക്കി. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോക യുദ്ധത്തിൻ്റെ അവസാനത്തോടെ ദീർഘ ദൂരയാത്രകൾ എയർഷിപ്പുകളും വിമാനങ്ങളും ഏറ്റെടുത്തു.[4] 21-ാം നൂറ്റാണ്ടിൽ, അലക്സിസ് ആൽഫോർഡ് എന്ന സ്ത്രീയെ 21 വയസ്സിനു മുമ്പ് 196 രാജ്യങ്ങളും സന്ദർശിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ വിമാന യാത്ര സർവ്വവ്യാപിയായിത്തീർന്നു.[7] ഭൂമിശാസ്ത്രപരമായ തരങ്ങൾയാത്ര പ്രാദേശികം, ദേശീയം (ആഭ്യന്തര) അല്ലെങ്കിൽ അന്തർദ്ദേശീയമാകാം. ചില രാജ്യങ്ങളിൽ, നോൺ-ലോക്കൽ ഇൻ്റേണൽ യാത്രയ്ക്ക് ഒരു ഇൻ്റേണൽ പാസ്‌പോർട്ട് ആവശ്യമായി വന്നേക്കാം, അതേസമയം അന്താരാഷ്ട്ര യാത്രകൾക്ക് സാധാരണയായി പാസ്‌പോർട്ടും വിസയും ആവശ്യമാണ്.[8] യാത്രാ സുരക്ഷയാത്രകളിൽ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറയുന്നുണ്ട്.[9] വിദേശയാത്ര നടത്തുമ്പോൾ, യാത്രക്കാർ ബുദ്ധിമുട്ടുകൾ, കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ എന്നിവയ്ക്ക് വിധേയരാകാം.[10] ചില സുരക്ഷാ പരിഗണനകളിൽ, ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക, കുറ്റകൃത്യത്തിന്റെ ലക്ഷ്യ മാകുന്നത് ഒഴിവാക്കുക, ഒരാളുടെ പാസ്‌പോർട്ടിന്റെയും യാത്രാ വിവരങ്ങളുടെയും വിശ്വസനീയമായ ആളുകളുമായി മാത്രം പങ്കുവെയ്ക്കുക, സന്ദർശിക്കുന്ന രാജ്യത്ത് സാധുവായ മെഡിക്കൽ ഇൻഷുറൻസ് നേടുക കൂടാതെ ഒരു വിദേശ രാജ്യത്ത് എത്തുമ്പോൾ ഒരാളുടെ ദേശീയ എംബസിയിൽ രജിസ്റ്റർ ചെയ്യുക എന്നിങ്ങനെയുള്ളള കാര്യങ്ങളുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർ ലൈസൻസുകൾ പല രാജ്യങ്ങളും അംഗീകരിക്കുന്നില്ല; എന്നിരുന്നാലും മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റുകൾ സ്വീകരിക്കുന്നു.[11] സ്വന്തം രാജ്യത്ത് ഇഷ്യു ചെയ്യുന്ന ഓട്ടോമൊബൈൽ ഇൻഷുറൻസ് പോളിസികൾ പലപ്പോഴും വിദേശ രാജ്യങ്ങളിൽ അസാധുവാണ്, അതിനാൽ സന്ദർശിക്കുന്ന രാജ്യത്ത് സാധുവായ താൽക്കാലിക വാഹന ഇൻഷുറൻസ് നേടേണ്ടത് പലപ്പോഴും ആവശ്യമാണ്. പോകുന്ന രാജ്യങ്ങളുടെ ഡ്രൈവിംഗ് നിയമങ്ങളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കുന്നതും നല്ലതാണ്. സുരക്ഷാ കാരണങ്ങളാൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് വളരെ നല്ലതാണ്; സീറ്റ് ബെൽറ്റ് നിയമങ്ങൾ ലംഘിച്ചാൽ പല രാജ്യങ്ങളിലും വലിയ പിഴയുണ്ട്. വിവിധ തരത്തിലുള്ള യാത്രകളുടെ സുരക്ഷ താരതമ്യം ചെയ്യാൻ മൂന്ന് പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കാം (2000 ഒക്ടോബറിലെ ഒരു DETR സർവേ അടിസ്ഥാനമാക്കി):[12]
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia