യാമ്പു
സൗദി അറേബ്യയിലെ മദീന പ്രവിശ്യയിൽ പെട്ട വ്യാവസായിക നഗരമാണ് യാമ്പു (അറബി: ينبع البحر, Yanbuʿ al-Baḥr). ജിദ്ദയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ഏകദേശം മുന്നൂറു കിലോമീറ്റർ മാറിയാണ് യാമ്പു സ്ഥിതി ചെയ്യുന്നത്. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന ചെങ്കടൽ തീര നഗരമായ യാമ്പുവിൽ തുറമുഖം സ്ഥിതി ചെയ്യുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യവസായം കൂടുതലുള്ള ഇവിടെ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഉള്ള ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്. പുഷ്പമേളവ്യവസായ നഗരിയായ യാമ്പുവിന് വർണഭംഗി ചാർത്തി വര്ഷം തോറും നടത്തുന്നതാണ് യാമ്പു പുഷ്പമേള. ജുബൈൽ- യാമ്പു റോയൽ കമീഷനാണ് ഫെസ്റ്റിവലിന്റെ സംഘാടകർ[1]. ഫെസ്റ്റിൻെറ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരപരിപാടികളും കലാവിരുന്നും നടത്തും. ഏഴായിരത്തിൽ പരം ഇനങ്ങൾ അടങ്ങിയ പുഷ്പമേളയിൽ നൂറിലധികം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും, വിവിധതരം പൂക്കളുടെയും ചെടികളുടെയും പ്രദർശനവും നടത്തുന്നു കാലാവസ്ഥ
അവലംബം
|
Portal di Ensiklopedia Dunia