രംഗന ഹെറാത്ത്
ശ്രീലങ്കയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് രംഗന ഹെറാത്ത് (സിംഹള: රංගන හේරත්; ജനനം മാർച്ച് 19,1978).1999ൽ ശ്രീലങ്കയിലെ ഗാളിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് അന്താരഷ്ട്ര ക്രിക്കറ്റിൽ ഹെറാത്ത് അരങ്ങേറ്റം കുറിക്കുന്നത്.ഒരു ഇടംകൈയൻ സ്പിന്നറായ ഹെറാത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ ഇന്നത്തെ ഒരഭിവാജ്യഘടകമാണ്. മുത്തയ്യ മുരളീധരനുശേഷം ശ്രീലങ്കയിൽനിന്നുമുള്ള ഏറ്റവും മികച്ച സ്പിൻ ബൗളറായാണ് ഹെറാത്ത് അറിയപ്പെടുന്നത്[1].ടെസ്റ്റ്, ഏകദിനം,ട്വന്റി20 മുതലായ ക്രിക്കറ്റിന്റെ മൂന്നു വിഭാഗങ്ങളിലും അഞ്ചുവിക്കറ്റ് നേട്ടം നേടിയ അപൂർവം കളിക്കാരിലൊരാളാണദ്ദേഹം[2].ടെസ്റ്റ് മൽസരങ്ങളിൽ അഞ്ചുതവണ പത്തുവിക്കറ്റ് നേട്ടവും ഹെറാത്ത് കൈവരിച്ചിട്ടുണ്ട്.2014 ട്വന്റി 20 ലോകകപ്പിൽ ചിറ്റഗോങ്ങിൽ നടന്ന ഗ്രൂപ്പ് മൽസരത്തിൽ ന്യൂസിലൻഡിനെതിരെ മൂന്നു റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് നേടിയതാണ് അന്താരാഷ്ട്ര ട്വന്റി20യിലെ ഹെരാത്തിന്റെ ഏറ്റവും മികച്ച പ്രകടനം[3]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia