രംഗസ്വാമി ശ്രീനിവാസൻ
ഐബിഎം റിസർച്ചിൽ 30 വർഷത്തെ കരിയർ ഉള്ള ഒരു ഭൗതിക രസതന്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമാണ് രംഗസ്വാമി ശ്രീനിവാസൻ (ജനനം: ഫെബ്രുവരി 28, 1929, മദ്രാസ്, ഇന്ത്യ [1] ) . അബ്ളേറ്റീവ് ഫോട്ടോകോംപോസിഷൻ സാങ്കേതിക വിദ്യകൾ വികസിപ്പിച്ച അദ്ദേഹം ലാസിക് നേത്ര ശസ്ത്രക്രിയയുടെ വികസനത്തിന് സംഭാവന നൽകി. ലേസർ നേത്ര ശസ്ത്രക്രിയയ്ക്ക് നൽകിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 2013 ഫെബ്രുവരി 2 ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഒബാമയിൽ നിന്ന് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ലഭിച്ചു. വിദ്യാഭ്യാസം1929 ഫെബ്രുവരി 28 ന് ഇന്ത്യയിലെ മദ്രാസിൽ ആണ് ശ്രീനിവാസൻ ജനിച്ചത്. [2] 1949 ലും 1950 ലും ആയി ശ്രീനിവാസൻ മദ്രാസ് സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി 1953 ൽ ഗ്രാജുവേറ്റ് സ്കൂളിൽ ചേരുന്നതിനായി അദ്ദേഹം അമേരിക്കയിലേക്ക് പോയി. കെമിക്കൽ കൈനറ്റിസിസ്റ്റ് സിഡ്നി ഡബ്ല്യു . ബെൻസണിനൊപ്പം പ്രോട്ടീൻ കെമിസ്ട്രി പഠിച്ച അദ്ദേഹം 1956 ൽ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഫിസിക്കൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. [3] 1956 ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും 1957 മുതൽ 1961 വരെ റോച്ചസ്റ്റർ സർവകലാശാലയിലും പോസ്റ്റ്ഡോക്ടറൽ സ്ഥാനങ്ങൾ വഹിച്ചു. [4] കരിയർ1961 മുതൽ 1990 വരെയുള്ള മുപ്പതു വർഷം ന്യൂയോർക്കിലെ യോർക്ക് ടൗൺ ഹൈറ്റ്സിലെ ഐബിഎമ്മിന്റെ ടിജെ വാട്സൺ റിസർച്ച് സെന്ററിൽ ശ്രീനിവാസൻ ചെലവഴിച്ചു. 1961 ൽ റിസർച്ച് സ്റ്റാഫിൽ ചേർന്ന അദ്ദേഹം 1963 ൽ "ഫണ്ടമെൻ്റൽ ഫോട്ടോകെമിക്കൽ റിസർച്ചിന്റെ മാനേജർ" ആയി സ്ഥാനക്കയറ്റം നേടി. അദ്ദേഹത്തിന്റെ ഗവേഷണ സംഘം അൾട്രാവയലറ്റ് പ്രകാശത്തെക്കുറിച്ചും, അവ ജൈവവസ്തുക്കളെ ബാധിക്കുന്നതിനെക്കുറിച്ചും പഠിച്ചു. [4] 1981 ൽ ശ്രീനിവാസനും സഹപ്രവർത്തകരും പോളിമറുകളിൽ ഡിസൈനുകൾ ചെയ്യാൻ ഒരു അൾട്രാവയലറ്റ് എക്‌സൈമർ ലേസർ ഉപയോഗിക്കാമെന്ന് കണ്ടെ്ടെത്തി. കമ്പ്യൂട്ടർ സർക്യൂട്ട് ബോർഡുകളും ഇങ്ക് ജെറ്റ് പ്രിന്റർ നോസലുകളും സൃഷ്ടിക്കുന്നതിന് പോളിമറുകൾ തുരക്കാൻ കമ്പ്യൂട്ടർ വ്യവസായത്തിൽ ഈ സാങ്കേതികവിദ്യ അന്നു മുതൽ ഉപയോഗിച്ചു വരുന്നു. [5] ശ്രീനിവാസൻ, ഭൗതികശാസ്ത്രജ്ഞൻ ജെയിംസ് ജെ. വൈൻ, മെറ്റീരിയൽ സയന്റിസ്റ്റ് സാമുവൽ ബ്ലം എന്നിവർ ജീവനുള്ള ടിഷ്യുവിലും എക്‌സൈമർ ലേസർ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അനുമാനിച്ചു. 1981 നവംബർ 27 ന് ശ്രീനിവാസൻ തന്റെ കുടുംബത്തിന്റെ താങ്ക്സ്ഗിവിംഗ് ടർക്കിയുടെ അവശിഷ്ടങ്ങളിൽ ഇത് പരീക്ഷിച്ച് കൃത്യമായി കൊത്തിയ പാറ്റേണുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചു. [6] ഒരു അൾട്രാവയലറ്റ് എക്‌സൈമർ ലേസർ 193 നാനോമീറ്ററിൽ പൾസ് ചെയ്ത്, ചുറ്റുമുള്ള പ്രദേശത്തിന് താപ നാശമുണ്ടാക്കാതെ ജീവനുള്ള ടിഷ്യുവിൽ മാറ്റം വരുത്തുുന്നത് (എച്ചിങ്ങ്) സാധ്യമാണെന്ന് തെളിയിച്ചു. ശ്രീനിവാസൻ ഒരു തരം ലേസർ അബ്ളേഷൻ സാങ്കേതിക വിദ്യയായ ഇതിന് അബ്ളേറ്റീവ് ഫോട്ടോകോംപോസിഷൻ (എപിഡി) എന്ന് പേരിട്ടു. [4] [7] 1983 ൽ നേത്ര ശസ്ത്രക്രിയാവിദഗ്ധൻ സ്റ്റീഫൻ ട്രോക്കൽ കോർണിയയുടെ ശസ്ത്രക്രിയയ്ക്ക് എപിഡി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കുന്ന തിനായി ശ്രീനിവാസനെ സമീപിച്ചു. ശ്രീനിവാസൻ, ത്രൊകെൽ, ബോഡിൽ ബാരെൻ എന്നിവരുടെ കൂട്ടായ്മ ലസിക് നേത്ര ശസ്ത്രക്രിയ, മയോപിയ, ഹൈപ്പറോപിയ, അസ്റ്റിഗ്മാറ്റിസം എന്നിവ പോലുള്ള വിഷ്വൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോർണിയയെ വീണ്ടും രൂപകൽപ്പന ചെയ്യുന്നതിനുള്ള സാങ്കേതികതയായ ലാസിക് വികസിപ്പിക്കുന്നതിലേക്ക് നയിച്ചു. 1995 ൽ, ലേസർ റിഫ്രാക്റ്റീവ് ശസ്ത്രക്രിയയ്ക്കുള്ള വാണിജ്യ സംവിധാനം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചു. [6] 130 ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ ശ്രീനിവാസൻ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന് കുറഞ്ഞത് 22 യുഎസ് പേറ്റന്റുകളുണ്ട്. [4] ലാസിക്ക് ശസ്ത്രക്രിയാ സാങ്കേതികത തന്റെ മാത്രം കണ്ടുപിടുത്തമാണെന്ന് അവകാശപ്പെട്ട് 1992 ൽ സ്റ്റീഫൻ ട്രോക്കൽ സമർപ്പിച്ച പേറ്റന്റ് അപേക്ഷ 2000 ൽ ഒരു അന്താരാഷ്ട്ര വ്യാപാര കമ്മീഷൻ അസാധുവായി പ്രഖ്യാപിച്ച് ശ്രീനിവാസനെ കോ-ഓതർ ആയി ഉൾപ്പെടുത്തേണ്ടതാണെന്ന് വിധിച്ചു . [8] 1990 ൽ ശ്രീനിവാസൻ യുവിടെക് അസോസിയേറ്റ്സ് എന്ന കൺസൾട്ടിംഗ് കമ്പനി രൂപീകരിച്ചു. [4] അവാർഡുകൾ
1997 ൽ ശ്രീനിവാസന് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ അവാർഡ് ഫോർ ക്രിയേറ്റീവ് ഇൻവെൻഷൻ[9] എസിഎസ് നോർത്ത് ഈസ്റ്റ് സെക്ഷന്റെ എസെലെൻ മെഡൽ എന്നിവ ലഭിച്ചു.[10] അമേരിക്കൻ ഫിസിക്കൽ സൊസൈറ്റി 1998 ൽ ശ്രീനിവാസന് ബയോളജിക്കൽ ഫിസിക്സിനുള്ള മാക്സ് ഡെൽബ്രക്ക് പ്രൈസ് ഇൻ ബയോളജിക്കൽ ഫിസിക്സ് നൽകി. 1999 ൽ അദ്ദേഹം നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[11] 2002 ൽ യുഎസ് നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.[2] 2004 ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിൽ നിന്ന് ഫിസിക്സിന്റെ വ്യാവസായിക ആപ്ലിക്കേഷനുകൾക്കുള്ള സമ്മാനമായ പ്രൈസ് ഫോർ ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻസ് ഓഫ് ഫിസിക്സ് ലഭിച്ചു.[4] 2011 ൽ, ശ്രീനിവാസൻ, വൈൻ, ബ്ലം എന്നിവർക്ക് നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗ് (എൻഎഇ) ഒഹായോ യൂണിവേഴ്സിറ്റിയിൽ നിന്നും ഫ്രിറ്റ്സ് ജെ. ആൻഡ് ഡോലോറസ് എച്ച്. റസ് പ്രൈസ് ലഭിച്ചു. 2012 ൽ ശ്രീനിവാസൻ, വൈൻ, ബ്ലം എന്നിവരെ നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആന്റ് ഇന്നൊവേഷൻ സ്വീകർത്താക്കളായി തിരഞ്ഞെടുത്തു.[12] ലാസികിൻ്റെ വികസനത്തിലേക്ക് നയിച്ച എക്സൈമർ ലേസർ പഠനങ്ങളുടെ പേരിലാണ് ഈ അവാർഡ് ലഭിച്ചത്. ഫെബ്രുവരി 1, 2013 ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പുരസ്കാരം നൽകി.[13] അവലംബം
|
Portal di Ensiklopedia Dunia