രമ്യ ഹരിദാസ്
കേരളത്തിലെ ആലത്തൂരിൽ നിന്നുള്ള ലോക്‌സഭ അംഗമായി 2019 മുതൽ 2024 വരെ സേവനമനുഷ്ഠിച്ച പൊതുപ്രവർത്തകയും കോൺഗ്രസ് നേതാവുമാണ് രമ്യ ഹരിദാസ്.[1] കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ദളിത് വനിതാ എം.പി കൂടിയാണ്. ജീവിതരേഖകോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസന്റെയും മഹിള കോൺഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എൽ.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷൻ ഡിസൈനിംഗ് കോഴ്സും അതിനുശേഷം പ്രീപ്രൈമറി ആന്റ് ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ കോഴ്സും രമ്യ പഠിച്ചിട്ടുണ്ട്.[2] ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു.[3] കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ് . 2015-ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2012-ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.[അവലംബം ആവശ്യമാണ്] രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.[4] 2019-ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്ന് വിജയിച്ചു പാർലിമെന്റ് അംഗം ആയി. 2024-ൽ ആലത്തൂരിൽ നിന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനോട് പരാജയപെട്ടു. അധികാര സ്ഥാനങ്ങൾ
തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia