2014 മുതൽ 2019 വരെ
ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ
കേന്ദ്ര കൃഷി-കർഷകക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബീഹാറിൽ നിന്നുള്ള
മുതിർന്ന ബി.ജെ.പി
നേതാവാണ്
രാധാ മോഹൻസിംഗ്(ജനനം :1 സെപ്റ്റംബർ 1949)
ആറു തവണ ലോക്സഭാംഗമായിരുന്ന
രാധാമോഹൻ സിംഗ് നിലവിൽ
2009 മുതൽ
ഈസ്റ്റ് ചമ്പാരൻ മണ്ഡലത്തിൽ
നിന്നുള്ള പാർലമെൻ്റ് അംഗമായി തുടരുന്നു.
ജീവിതരേഖ
വൈദ്യ നാഥ് സിംഗിന്റെയും ജയ് സുന്ദരി ദേവിയുടെയും മകനായി 1949
സെപ്റ്റംബർ ഒന്നിന് ബീഹാറിലെഈസ്റ്റ് ചമ്പാരനിൽ ജനിച്ചു. മോത്തിഹാരിയിലെ എം.എസ്. കോളേജിൽനിന്ന് ബിരുദം.
.[1]
ഭാര്യ ശാന്തി ദേവി
രണ്ട് മക്കൾ.
രാഷ്ട്രീയ ജീവിതം
എ.ബി.വി. പിയിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്നു. 1988-90 ൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനായി. 1989-ൽ ഒമ്പതാം ലോക്സഭയിൽ ആദ്യമായി എം.പി. 1993 മുതൽ 2000 വരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1996, 1999, 2009, 2014, 2019 വർഷങ്ങളിൽ ലോക്സഭാംഗം.[2] 2006 മുതൽ 2009 വരെ ബി.ജെ.പി സംസ്ഥാന യുണിയൻ പ്രസിഡന്റായിരുന്നു. ബീഹാറിലെ പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്.
2014 മുതൽ 2019 വരെ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ടുള്ള
ഒന്നാം എൻഡിഎ സർക്കാരിൽ കാബിനറ്റ്
വകുപ്പിൽ കൃഷിമന്ത്രിയായിരുന്നു.[3]
പ്രധാന പദവികളിൽ
2020 : ബി.ജെ.പി, ദേശീയ ഉപാധ്യക്ഷൻ
2019 : ലോക്സഭാംഗം, ഈസ്റ്റ് ചമ്പാരൻ
2014-2019 : കേന്ദ്ര കൃഷി-കാർഷികക്ഷേമ വകുപ്പ് മന്ത്രി