രിഫാഇയ്യഇസ്ലാമിലെ ആധ്യാത്മിക വാദികളായ സൂഫികളുടെ സാധക മാർഗ്ഗങ്ങളിൽ പ്രമുഖമായ സരണിയാണ് രിഫാഇയ്യ. ഇറാഖിലെ വാസിഥിൽ ജീവിച്ചിരുന്ന പ്രമുഖ സൂഫി നേതാവ് ശൈഖ് അഹമ്മദ് അൽ രിഫായി (1119-1182) ആണ് രിഫാഇയ്യ സരണി സ്ഥാപകൻ.[1] ലോകത്തേറെ പ്രചാരമുള്ള പ്രധാന സൂഫി സരണികളിലൊന്നായാണ് രിഫാഇയ്യ ത്വരീഖത്ത് വിലയിരുത്തപ്പെടുന്നത്. ഇറാഖ്, ഈജിപ്ത്, തുർക്കി സിറിയ , മധേഷ്യ ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഏറെ പ്രചാരമുള്ള മാർഗ്ഗമാണ്.[2] ഇന്ത്യയിൽ കേരളം, തമിഴ്നാട്, കര്ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലും ഈ സരണി പ്രചാരം നേടിയിരുന്നു. രിഫാഇയ്യ സൂഫി യോഗികൾ ഇസ്ലാമിക മത പ്രചാരണം ലക്ഷ്യമാക്കി ഇവിടങ്ങളിൽ എത്തുകയും അത് വഴി പ്രചാരം സിദ്ധിക്കുകയുമായിരുന്നു.[3] കണ്ണൂരിലെ ശൈഖ് മുഹമ്മദ് ഖാസിം രിഫാഇ , കളമശ്ശേരിയിലെ ശൈഖ് സയ്യിദ് ഹാമിദ് രിഫാഇ, കോഴിക്കോട് ശൈഖ് റാഫി രിഫാഇ എന്നിവർ കേരളത്തിലെ രിഫാഇയ്യ സന്യാസികളിൽ പ്രമുഖരാണ്.[4] രിഫാഇ ആചാര്യരെ പ്രകീർത്തിച്ചുള്ള പക്ഷിപ്പാട്ട് , മാലപ്പാട്ട് എന്നിവ അറബിയിലും, അറബി മലയാള ഭാഷകളിലും കേരളത്തിൽ പ്രചാരത്തിലുണ്ട് . രിഫാഇയ്യ സൂഫികളുടെ അനുഷ്ഠാനമായ രിഫാഇയ്യ റാത്തീബ് എന്ന കുത്ത് റാത്തീബ് ആദ്യകാലങ്ങളിൽ കേരള മുസ്ലിം ഭവനങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത കർമ്മങ്ങളിലൊന്നായിരുന്നു.[5] എന്നാൽ ഇത്തരം ആചാരങ്ങൾ കാലക്രമേണ മലയാള കരയിൽ നാമമാത്രമായി മാറി. സൂഫികളുടെ അഭാവം മൂലമാണ് രിഫാഇയ്യ അനുഷ്‌ഠാനങ്ങൾ അന്യം നിൽക്കാൻ കാരണമെന്ന് പറയാറുണ്ടെങ്കിലും തൊള്ളായിരത്തി നാൽപതുകൾക്കു ശേഷം കേരളത്തിൽ രൂപം പൂണ്ട പുരോഗമന മുസ്ലിം സംഘടനകളുടെ എതിർപ്പും ബോധവൽക്കരണവുമാണ് ഇത്തരം കാര്യങ്ങൾക്കു പ്രചാരം കുറയാനുള്ള യഥാർത്ഥ കാരണമായി കരുതപ്പെടുന്നത്. പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia