രെഹാന സമൻ
ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കലാകാരിയും ചലച്ചിത്ര സംവിധായികയുമാണ് റെഹാന സാമാൻ (ജനനം. 1982, ഹെക്മണ്ട്‌വൈക്, യുകെ). [1]പലരുമായുള്ള സംഭാഷണങ്ങളിലൂടെയും സഹകരണത്തിന്റെയും ഫലമാണ് അവരുടെ സിനിമകൾ. പൗലോ ഫ്രെയെയറിന്റെ രചനകളാലും കറുത്ത ഫെമിനിസ്റ്റ് ചിന്തയിൽ വേരൂന്നിയ സാമൂഹിക മനഃശാസ്ത്രം തുടങ്ങിയ റാഡിക്കൽ അധ്യായങ്ങളാൽ സ്വാധീനിക്കപ്പെട്ടവയാണ് അവരുടെ രചനകൾ.[2] ജീവിതരേഖ2001 ൽ ഗോൾഡ്സ്മിത്ത് കോളേജ്, ലണ്ടൻ യുകെ യിൽ നിന്നും ഫൈൻ ആർട്ട് ബിഫ്എ ബിരുദവും 2011 ൽ ഫൈൻ ആർട്ടിൽ ബിരുദാനന്തര ബിരുദവും നേടി. പുരസ്കാരങ്ങൾ
പ്രദർശനങ്ങൾ
കൊച്ചി മുസിരിസ് ബിനാലെ 2018തന്റെ ഗവേഷണങ്ങളുടെയും സഹകരണങ്ങളുടെയും ആദ്യപടിയായി റെഹാന സ്വീകരിക്കുന്നത് വിമർശനാത്മകമായ അധ്യാപന സമ്പ്രദായത്തെയാണ്. 2018 ൽ ലിവർപൂൾ ബിനാലെയുമായി ചേർന്ന് നിർമ്മിച്ച ഹൗ ഡസ് ആൻ ഇൻവിസിബിൾ ബോയ് ഡിസപ്പിയർ എന്ന രചനയാണ് അവതരിപ്പിച്ചത്. ലിവർപൂൾ ബ്ലാക്ക് വിമൻ ഫിലിം മേക്കർസ് എന്ന സംഘടനയുമായി ഒമ്പതു മാസം ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ നിന്നാണ് ഈ സിനിമയുടെ ജനനം. [3] അവലംബം
|
Portal di Ensiklopedia Dunia