രോഗചരിത്രംഒരു രോഗിയുടെ രോഗചരിത്രം, മെഡിക്കൽ ഹിസ്റ്ററി, കേസ് ഹിസ്റ്ററി അല്ലെങ്കിൽ അനാംനെസിസ് എന്നത് ഡോക്ടർമാർ, അവരെ സന്ദർശിക്കുന്ന രോഗിയിൽ നിന്ന് അല്ലെങ്കിൽ രോഗിയുമായി അടുപ്പമുള്ള ആളുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ ഒരു കൂട്ടമാണ്. മെഡിക്കൽ രോഗനിർണയം കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമമായ വൈദ്യചികിത്സകൾ നിർദ്ദേശിക്കുന്നതിനുമായി വിശ്വസനീയമായ/വസ്തുനിഷ്ഠമായ വിവരങ്ങൾ ഇതിനായി ശേഖരിക്കുന്നു. രോഗിയോ രോഗിയുമായി പരിചയമുള്ള മറ്റുള്ളവരോ റിപ്പോർട്ട് ചെയ്യുന്ന വൈദ്യശാസ്ത്രപരമായി പ്രസക്തമായ പരാതികളെ രോഗലക്ഷണങ്ങൾ എന്ന് വിളിക്കുന്നു, ക്ലിനിക്കൽ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, മെഡിക്കൽ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയിലൂടെ ഇത് നിർണ്ണയിക്കപ്പെടുന്നു. രോഗിയുടെ മെഡിക്കൽ ചരിത്രങ്ങൾ അവയുടെ ആഴത്തിലും ശ്രദ്ധയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ആംബുലൻസ് പാരാമെഡിക്ക് അവരുടെ രോഗചരിത്രം സാധാരണയായി പേര്, പറഞ്ഞ പ്രധാന പ്രശ്നത്തിന്റെ ചരിത്രം, അലർജികൾ മുതലായവ പോലുള്ള പ്രധാന വിശദാംശങ്ങളിലേക്ക് പരിമിതപ്പെടുത്തും. നേരെമറിച്ച്, ഒരു മാനസികരോഗ ക്ലിനിക്കിലെ വിദഗ്ധൻ രേഖപ്പെടുത്തുന്ന മെഡിക്കൽ ഹിസ്റ്ററി പലപ്പോഴും ദീർഘവും ആഴത്തിലുള്ളതുമാണ്, കാരണം രോഗിയുടെ ജീവിതത്തെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ഒരു മാനസിക രോഗത്തിന് ഒരു മാനേജ്മെന്റ് പ്ലാൻ രൂപപ്പെടുത്തുന്നതിന് പ്രസക്തമാണ്. ഈ രീതിയിൽ ലഭിച്ച രോഗ ചരിത്ര വിവരങ്ങൾ, ശാരീരിക പരിശോധനയ്‌ക്കൊപ്പം, ഒരു രോഗനിർണയത്തിനും ചികിത്സാ പദ്ധതിക്കും രൂപം നൽകാൻ ഫിസിഷ്യനെയും മറ്റ് ആരോഗ്യ വിദഗ്ധരെയും പ്രാപ്തരാക്കുന്നു. ഒരു രോഗനിർണയം നടത്താൻ കഴിയുന്നില്ലെങ്കിൽ, ഒരു താൽക്കാലിക രോഗനിർണയം രൂപപ്പെടുത്തുകയും മറ്റ് സാധ്യതകൾ (ഡിഫറൻഷ്യൽ ഡയഗ്നോസിസ്) കൂട്ടിച്ചേർക്കുകയും അവയെ കൺവെൻഷൻ പ്രകാരം സാധ്യതാ ക്രമത്തിൽ പട്ടികപ്പെടുത്തുകയും ചെയ്യാം. രോഗനിർണയം വ്യക്തമാക്കുന്നതിന് ചികിത്സാ പദ്ധതിയിൽ കൂടുതൽ അന്വേഷണങ്ങൾ ഉൾപ്പെടുത്താം. ഡോക്ടർമാർ, ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിനായി ഒരു രോഗിയുടെ പഴയതും നിലവിലുള്ളതുമായ രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന രീതിയെ ഹിസ്റ്ററി ആൻഡ് ഫിസിക്കൽ (H&P) എന്ന് വിളിക്കുന്നു. രോഗിക്ക് എന്ത് പ്രശ്നമായിരിക്കാം എന്നതിനെക്കുറിച്ച് ചില ഉൾക്കാഴ്ച നൽകാൻ കഴിയുന്ന ഉചിതവും പ്രസക്തവുമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ ഒരു ഡോക്ടർ വൈദഗ്ധ്യം നേടിയിരിക്കണം. മെഡിക്കൽ ഹിസ്റ്ററിയുടെ സ്റ്റാൻഡേർഡ് ഫോർമാറ്റ് ആരംഭിക്കുന്നത് പ്രധാന ആശങ്കയിൽ നിന്നാണ് (രോഗി എന്തിനാണ് ക്ലിനിക്കിലോ ആശുപത്രിയിലോ വന്നത്?) തുടർന്ന് നിലവിലുള്ള രോഗത്തിന്റെ ചരിത്രവും (ലക്ഷണങ്ങളുടെ അല്ലെങ്കിൽ ഉത്കണ്ഠയുടെ സ്വഭാവത്തെ ചിത്രീകരിക്കുന്നതിന്), മുൻകാല മെഡിക്കൽ ചരിത്രവും, മുൻകാല ശസ്ത്രക്രീയ ചരിത്രവും, കുടുംബ ചരിത്രവും, സാമൂഹിക ചരിത്രവും, അവരുടെ മരുന്നുകൾ, അലർജികൾ, സിസ്റ്റങ്ങളുടെ അവലോകനം എന്നിവയും രേഖപ്പെടുത്തുന്നു. [1] പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും ചോദിച്ചതിന് ശേഷം, ഒരു ഫോക്കസ്ഡ് ഫിസിക്കൽ എക്സാം (അതായത് പ്രധാന ആശങ്കയ്ക്ക് പ്രസക്തമായത് മാത്രം ഉൾക്കൊള്ളുന്ന ഒന്ന്) സാധാരണയായി ചെയ്യാറുണ്ട്. H&P-യിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ലാബ്, ഇമേജിംഗ് ടെസ്റ്റുകൾ എന്നിവയ്ക്ക് നിർദ്ദേശിക്കുകയും ആവശ്യമായ മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയാ ചികിത്സ നൽകുകയും ചെയ്യുന്നു. പ്രക്രിയ![]() രോഗിയെക്കുറിച്ച് ഇനിപ്പറയുന്ന വിവരങ്ങൾ ലഭിക്കുന്നതിന് ഒരു പരിശോധകൻ സാധാരണയായി ചോദ്യങ്ങൾ ചോദിക്കുന്നു:
മെഡിക്കൽ ഹിസ്റ്ററി രേഖപ്പെടുത്തൽ സമഗ്രമൊ തിരക്കുള്ള ഡോക്ടർമാർ പരിശീലിക്കുന്നത് പോലെ രോഗ നിർണ്ണയത്തിന് അത്യാവശ്യമായത് മാത്രമൊ ആകാം. കംപ്യൂട്ടറൈസ്ഡ് ഹിസ്റ്ററി-ടെക്കിങ് ക്ലിനിക്കൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചികിത്സയ്‌ക്കോ ഡിസ്‌ചാർജിനു ശേഷമോ ഭാവിയിലെ പുരോഗതിയുടെയും ഫലങ്ങളുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിന് ഒരു ഫോളോ-അപ്പ് നടപടിക്രമം ആരംഭിക്കുന്നു. ഇത് വൈദ്യശാസ്ത്രത്തിൽ കാറ്റംനെസിസ് എന്നാണ് അറിയപ്പെടുന്നത്. അവയവ വ്യവസ്ഥകളുടെ അവലോകനംഒരു പ്രത്യേക അവസ്ഥയുമായി ബന്ധപ്പെട്ടതായി തോന്നിയേക്കാവുന്ന ഏത് സിസ്റ്റവും, കൂടാതെ മറ്റെല്ലാ അവയവ വ്യവസ്ഥകളും സാധാരണയായി സമഗ്രമായ ചരിത്രത്തിൽ അവലോകനം ചെയ്യപ്പെടുന്നു. അവയവ വ്യവസ്ഥകളുടെ അവലോകനത്തിൽ പലപ്പോഴും ശരീരത്തിലെ എല്ലാ പ്രധാന അവയവ വ്യവസ്ഥകളും ഉൾപ്പെടുത്തുന്നു, കാരണം അത് വ്യക്തി പരാമർശിക്കാൻ വിട്ടുപോയ ലക്ഷണങ്ങളോ ആശങ്കകളോ സൂചിപ്പിക്കാൻ അവസരം നൽകിയേക്കാം. ആരോഗ്യ പരിരക്ഷാ പ്രൊഫഷണലുകൾ ഇനിപ്പറയുന്ന രീതിയിൽ സിസ്റ്റങ്ങളുടെ അവലോകനം രൂപപ്പെടുത്താം:
തടയുന്ന ഘടകങ്ങൾശരിയായ രോഗചരിത്രം എടുക്കുന്നതിനെ തടയുന്ന ഘടകങ്ങളിൽ, അബോധാവസ്ഥയും ആശയവിനിമയ തകരാറുകളും പോലെ, രോഗിയെ ഫിസിഷ്യനുമായി ആശയവിനിമയം നടത്താൻ തടയുന്ന നിരവധി ഘടകങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിൽ, രോഗിയെ അറിയാവുന്ന മറ്റ് ആളുകളിൽ നിന്ന് ലഭിച്ചേക്കാവുന്ന അത്തരം വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് ആവശ്യമായി വന്നേക്കാം. വൈദ്യശാസ്ത്രത്തിൽ ഇത് സ്വയം റിപ്പോർട്ട് ചെയ്യുന്ന അനാംനെസിസിൽ നിന്ന് വ്യത്യസ്തമായി ഹെറ്ററോഅനാംനെസിസ് അല്ലെങ്കിൽ കൊളാറ്ററൽ ഹിസ്റ്ററി എന്നാണ് അറിയപ്പെടുന്നത്. കൃത്യമായ ഡോക്ടർ-രോഗി ബന്ധത്തെ തടസ്സപ്പെടുത്തുന്ന വിവിധ ഘടകങ്ങളാൽ മെഡിക്കൽ ഹിസ്റ്ററി എടുക്കൽ പ്രശ്നത്തിലായേക്കാം, ഉദാഹരണത്തിന്, രോഗിക്ക് പരിചയമില്ലാത്ത ഫിസിഷ്യൻമാരിലേക്കുള്ള ചികിത്സാ മാറ്റം. സ്വകാര്യമോ അസുഖകരമായതോ ആയ വിവരങ്ങൾ വെളിപ്പെടുത്താൻ രോഗി വിമുഖത കാണിക്കുന്നത് മൂലം ലൈംഗികമോ പ്രത്യുൽപാദനപരമോ ആയ പ്രശ്നങ്ങളുടെ ചരിത്രം എടുക്കുന്നത് തടസ്സപ്പെടാം. അത്തരമൊരു പ്രശ്നം രോഗിയുടെ മനസ്സിലുണ്ടെങ്കിൽപ്പോലും, ലൈംഗികമോ പ്രത്യുൽപ്പാദനപരമോ ആയ ആരോഗ്യത്തെ കുറിച്ചുള്ള ഒരു പ്രത്യേക ചോദ്യത്തിലൂടെ ഡോക്ടർ വിഷയം ആരംഭിക്കാതെ അയാൾ അല്ലെങ്കിൽ അവൾ പലപ്പോഴും അത്തരമൊരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങില്ല. [2] ഡോക്ടറുമായുള്ള പരിചയം പൊതുവെ ലൈംഗിക വിഷയങ്ങൾ പോലുള്ള അടുപ്പമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് രോഗികൾക്ക് എളുപ്പമാക്കുന്നു, എന്നാൽ ചില രോഗികൾക്ക്, വളരെ ഉയർന്ന അളവിലുള്ള പരിചയം രോഗിയെ അത്തരം അടുപ്പമുള്ള പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നത് തടഞ്ഞേക്കാം. [2] ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ദനായ ഒരു ആരോഗ്യ ദാതാവിനെ സന്ദർശിക്കുമ്പോൾ, രണ്ട് പങ്കാളികളും ഹാജരാകുന്നത് പലപ്പോഴും ആവശ്യമാണ്, ഇത് സാധാരണയായി ഒരു നല്ല കാര്യമാണ്, എന്നാൽ ഇത് ചില വിഷയങ്ങൾ വെളിപ്പെടുത്തുന്നത് തടഞ്ഞേക്കാം, കൂടാതെ, ഒരു റിപ്പോർട്ട് അനുസരിച്ച്, ഇത് സമ്മർദ്ദ നില വർദ്ധിപ്പിക്കും. [2] കമ്പ്യൂട്ടർ സഹായത്തോടെയുള്ള രോഗചരിത്രമെടുക്കൽ1960-കൾ മുതൽ കമ്പ്യൂട്ടർ സഹായത്തോടെയുള്ള രോഗചരിത്രമെടുക്കൽ അല്ലെങ്കിൽ കമ്പ്യൂട്ടറൈസ്ഡ് അസ്സിസ്റ്റഡ് ഹിസ്റ്ററി ടേക്കിങ് സംവിധാനങ്ങൾ ലഭ്യമാണ്. [3] എന്നിരുന്നാലും, ഹെൽത്ത് കെയർ ഡെലിവറി സംവിധാനങ്ങളിലുടനീളം അവയുടെ ഉപയോഗം വേരിയബിളായി തുടരുന്നു. [4] കംപ്യൂട്ടറൈസ്ഡ് സിസ്റ്റങ്ങൾ ഉപയോഗിച്ച് രോഗ വിവരങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നത്, വ്യക്തിപരമായ അല്ലെങ്കിൽ സാമൂഹികപരമായ കാരണങ്ങളാൽ രോഗി നേരിട്ട് വെളിപ്പെടുത്താൻ സാധ്യത കുറവായ പല കാര്യങ്ങളും വെളിപ്പെടുത്തുന്നതിന് ഇടയാക്കിയേക്കാം. [4] ഉദാഹരണത്തിന്, രോഗികൾ അനാരോഗ്യകരമായ ജീവിതശൈലികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത ഇത്തരം രീതികളിൽ കൂടുതലാണ്. കമ്പ്യൂട്ടറൈസ്ഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്റെ മറ്റൊരു നേട്ടം, രോഗിയുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡിലേക്ക് എളുപ്പവും ഉയർന്ന വിശ്വാസ്യതയുള്ളതുമായ പോർട്ടബിലിറ്റി അനുവദിക്കുന്നു എന്നതാണ്. പണവും പേപ്പറും ലാഭിക്കുമെന്നതും ഒരു നേട്ടമാണ്. പല കമ്പ്യൂട്ടറൈസ്ഡ് മെഡിക്കൽ ഹിസ്റ്ററി സിസ്റ്റങ്ങളുടെയും ഒരു പോരായ്മ, അവയ്ക്ക് മാനസിക ആരോഗ്യപമായി പ്രാധാന്യമുള്ള നോൺ-വെർബൽ കമ്മ്യൂണിക്കേഷൻ കണ്ടെത്താൻ കഴിയില്ല എന്നതാണ്. മറ്റൊരു പോരായ്മ എന്തെന്നാൽ, ഒരു മനുഷ്യനെ അപേക്ഷിച്ച് ആളുകൾക്ക് ഒരു കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുന്നത് സുഖകരമല്ല. കമ്പ്യൂട്ടർ സഹായത്തോടെയുള്ള സ്വയം അഭിമുഖം ഉപയോഗിച്ച് ഓസ്‌ട്രേലിയയിൽ നടത്തിയ ഒരു ലൈംഗിക ചരിത്രമെടുക്കൽ ക്രമീകരണത്തിൽ, 51% ആളുകൾ അത് വളരെ സുഖകരമായിരുന്നു എന്നും, 35% ആളുകൾക്ക് അത് സുഖകരമായിരുന്നു എന്നും, 14% പേർ ഒന്നുകിൽ അസ്വാസ്ഥ്യമോ വളരെ അസ്വാസ്ഥ്യമോ ഉള്ളവരായിരുന്നു എന്നും അഭിപ്രായപ്പെട്ടു. [5] കംപ്യൂട്ടർ സഹായത്തോടെയുള്ള ചരിത്രമെടുക്കുന്ന സംവിധാനങ്ങളെ അനുകൂലിക്കുന്നതോ പ്രതികൂലിക്കുന്നതോ ആയ തെളിവുകൾ വിരളമാണ്. 2011-ലെ കണക്കനുസരിച്ച്, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് വികസിപ്പിക്കാനുള്ള ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ തിരിച്ചറിയുന്നതിനായി കമ്പ്യൂട്ടർ സഹായവും പരമ്പരാഗത വാക്കാലുള്ള-രേഖാമൂലമുള്ള കുടുംബ ചരിത്രവും താരതമ്യം ചെയ്യുന്ന നിയന്ത്രിത പഠനങ്ങളൊന്നും ഉണ്ടായിരുന്നില്ല. [6] 2021-ൽ, ഒരു വലിയ പ്രോസ്‌പെക്റ്റീവ് കോഹോർട്ട് ട്രയലിന്റെ [7] ഒരു സബ്‌സ്റ്റഡി, [8] പെട്ടെന്നുള്ള നെഞ്ചുവേദനയുള്ള രോഗികളിൽ ഭൂരിഭാഗത്തിനും (70%) കമ്പ്യൂട്ടറൈസ്ഡ് ഹിസ്റ്ററി എടുക്കുമ്പോൾ, റിസ്ക് സ്‌ട്രാറ്റിഫിക്കേഷണു ആവശ്യമായ ഡാറ്റ നൽകാൻ കഴിയുമെന്ന് കണ്ടെത്തി. ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia