റഷ്യൻ മിഷൻ (Iqugmiut in Central Yup'ik) കുസിൽവാക് സെൻസസ് മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 1842 ൽ സ്ഥാപിച്ച റഷ്യൻ -അമേരിക്കൻ കമ്പനിയുടെ ആദ്യത്തെ രോമ വ്യവസായ കേന്ദ്രത്തിലാണ് പട്ടണത്തിൻറെ സ്ഥാനം. റഷ്യൻ മിഷൻ എന്ന പേര് ഔദ്യോഗകമായി ചാർത്തപ്പെട്ടത് റഷ്യൻ കൈവശമുള്ള അലാസ്കൻ ഭൂമി യു.എസിനു കൈമാറിയതോടുകൂടിയാണ്[5] മദ്യം ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു. 2000 ലെ സെൻസസിൽ 296 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 312 ആയി തിട്ടപ്പെടുത്തിയിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ വിസ്തൃതി 6.2 ചതുരശ്ര മൈൽ (16 കി.m2) ആണ്. ഇതിൽ 5.7 ചതുരശ്ര മൈൽ (15 കി.m2) കരഭാഗവും 0.5 ചതുരശ്ര മൈൽ (1.3 കി.m2) ഭാഗം (8.27 ശതമാനം) വെള്ളവുമാണ്.
കാലാവസ്ഥ
Russian Mission, Alaska (1966-1987 averages) പ്രദേശത്തെ കാലാവസ്ഥ