റാണി ദേവി
മൗര്യ ചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പത്നിയായിരുന്നു മഹാറാണി ദേവി. ഹൈന്ദവാചാരപ്രകാരം അശോകൻ വിവാഹം ചെയ്ത ആദ്യ സ്ത്രിയാണ് റാണി ദേവി. ഇജ്ജയിനിയിലെ കലാപം നിയന്ത്രിച്ച് രാജ്യം സുശാന്തമാക്കാൻ പിതാവായ ബിന്ദുസാരൻ അശോകനെ ഏല്പിച്ചു. ഉജ്ജയിനിയിൽ വെച്ചുണ്ടായ ആ യുദ്ധത്തിൽ അശോകൻ രാഷ്ട്രീയമായി വിജയം കൈവരിച്ചെങ്കിലും അദ്ദേഹത്തിനു സാരമായ പരിക്കേറ്റിരുന്നു, അന്ന് ബുദ്ധസന്യാസിമാർ അശോകനു അഭയം നൽകി ചികിത്സിച്ചു. പിന്നീട് ബുദ്ധമതം സ്വീകരിക്കുന്നതിനു ഒരളവുവരെ കാരണമായ പ്രധാന കാര്യം ഇതായിരുന്നു.[1] പാടലീപുത്രത്തിലുള്ളവർ ആരും അറിയാതെ ഒളിവിൽ താമസിച്ച് ചികിത്സ നടത്തിയ കാലഘട്ടത്തിൽ പരിചയപ്പെട്ട ഒരു സാധാരണ കുടുംബത്തിലെ ഒരു വ്യാപാരിയുടെ മകളായിരുന്നു ദേവി. പദ്മാവതിയുടെ മരണശേഷം വിദിശയിലെ ഈ കുമാരി മഗധയുടെ മഹാറാണിയായി.[2] റാണി ദേവിയിൽ അശോകനു ജനിച്ച ഇരട്ടകുട്ടികളാണ് മഹേന്ദ്രനും സംഘമിത്രയും. ഒരു വൈശ്യസ്തിയായ ദേവിയിൽ ജനിച്ച തന്റെ മൂത്ത പുത്രനായ മഹേന്ദ്രനെ മറ്റുമക്കൾ അപായപ്പെടുത്തി രാജ്യം കൈക്കലാക്കിയാലോ എന്ന് അശോകൻ ഭയപ്പെരുന്നു. എന്നാൽ റാണി ദേവിയ്ക്കും അവരുടെ മക്കൾക്കും രാജാധികാരത്തോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു. അശോകൻ കലിംഗയുദ്ധത്തിനുശേഷം ബുദ്ധമതപ്രചരണം നടത്തിയപ്പോൾ ദേവിയുടെ രണ്ടു മക്കളും ബുദ്ധ സന്യാസിമാരായി, പിന്നീട് ധർമ്മപ്രചാരണാർത്ഥം ശ്രീലങ്കയിലേക്ക് പോയി. അവലംബം
|
Portal di Ensiklopedia Dunia