റിവർസൈഡ്, അമേരിക്കൻ ഐക്യനാടുകളിലെറിവർസൈഡ് കൗണ്ടിയിൽ ഇൻലാന്റ് എമ്പയർ മെട്രോപ്പോളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഇതേ പേരുള്ള കൌണ്ടിയുടെ ആസ്ഥാനവും കൂടിയായ ഈ നഗരത്തിന്റെ നാമകരണത്തിനു ഹേതുവായത് നഗരത്തിനു സമീപമുള്ള സാന്താ അന നദിയാണ്. ഇൻലാന്റ് എമ്പയറിലേയും അതുപോലെതന്നെ റിവർസൈഡ് കൌണ്ടിയിലേയും ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ഇത് ലോസ് ആഞ്ചലസിന് 60 മൈൽ (97 കിലോമീറ്റർ) കിഴക്കായി സ്ഥിതിചെയ്യുന്നു. ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണിത്.
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ 59 ആം സ്ഥാനവും കാലിഫോർണിയയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 12-ആം സ്ഥാനവുമാണ് റിവർസൈഡ് നഗരത്തിനുള്ളത്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 303,871 ആയിരുന്നു.
1870 കളുടെ ആരംഭത്തിൽ റിവർസൈഡ് നഗരം സ്ഥാപിതമായി.
കാലിഫോർണിയയിലെനാരങ്ങാ വ്യവസായത്തിന്റെ ജന്മസ്ഥലവും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ മിഷൻ റിവൈവൽ സ്റ്റൈൽ (പത്തൊൻപതാം നൂറ്റാണ്ടിൽ കോളനി വാഴ്ചയുടെ പുനരുജ്ജീവനത്തിനും പുനർവ്യാഖ്യാനത്തിനും വേണ്ടിയുള്ള ഒരുതരം വാസ്തുശില്പ ശൈലി) കെട്ടിടമായ മിഷൻ ഇൻ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. റിവർസൈഡ് നാഷണൽ സെമിത്തേരിയും ഇവിടെയാണുള്ളത്.