റൂബിക്സ് ക്യൂബ്![]() ![]() ഒരു ത്രിമാന മെക്കാനിക്കൽ പസ്സിൽ ആണ് റൂബിക്സ് ക്യൂബ്. 1974ൽ ഹംഗേറിയൻ അദ്ധ്യാപകനായ എർനോ റൂബിക് ആണ് ഇത് കണ്ടുപിടിച്ചത്.[1] മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു. ഇന്ന് ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസ്സിൽ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്സ് ക്യൂബ്.[2] ഘടനറൂബിക്സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്.ഓരോ മുഖവും 9 സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. വിവിധങ്ങളായ 6 നിറങ്ങളിൽ ഒരോ എണ്ണം ഒരോ വശത്തിൽ പൂശിയിരിക്കും. വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളാണ് സാധാരണ ഉണ്ടാവുക. 'കുഴ' പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതു രീതിയിൽ വേണമെങ്കിലും തിരിക്കാം.ഇങ്ങനെ തിരിച്ചു കഴിഞ്ഞാൽ എല്ലാ നിറങ്ങളൂം കൂടിക്കലരും .കൂടിക്കലർന്ന ക്യൂബിനെ പഴയപടി, അതായത് ഓരോ വശത്തു ഒരേ നിറത്തിലുള്ള സമചതുരങ്ങളായിരിക്കണം വരേണ്ടത്. വകഭേദങ്ങൾറൂബിക്സ് ക്യൂബ് 3*3*3 രൂപത്തിലുള്ളതാണ്.ഇതിനു ശേഷം പല വകഭേദങ്ങളും വിപണിയിലെത്തി.
മത്സരങ്ങൾഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു റൂബിക്സ് ക്യൂബ് പരിഹരിക്കുന്നയാളെ കണ്ടെത്താൻ ലോകത്തിന്റെ പല സ്ഥലങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്.ഇതിന് സ്പീഡ്ക്യൂബിങ്ങ് എന്നു പറയുന്നു.1981 മാർച്ച് 13ന് ആദ്യത്തെ മത്സരം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ആഭിമുഖ്യത്തിൽ മ്യൂണിച്ചിൽ നടത്തപ്പെട്ടു. ഇപ്പോൾ വേൾഡ് ക്യൂബ് അസോസിയേഷൻ എന്ന സംഘടനയാണ് ഇത്തരം മത്സരങ്ങളിലെ ഫലങ്ങൾ സൂക്ഷിക്കുന്നത്. ലോകറെക്കോർഡുകൾഒരു 3*3*3 റൂബിക്സ് ക്യൂബ് ഏറ്റവും വേഗത്തിൽ പരിഹരിച്ചതിനുള്ള ലോകറെക്കോർഡ് Yusheng Du പേരിലാണ്. 2018-ൽ 3.47 സെക്കന്റ് കൊണ്ടാണ് ഇദ്ദേഹമിത് പരിഹരിച്ചത്.[3] പരിഹാര രീതികൾ![]() പരിഹാര രീതികൾ പലവിധമുണ്ട്, എന്നാൽ ചില രീതികൾ ക്രമമായി തുടർന്നാൽ റൂബിക്സ് ക്യൂബിനെ ശരിയായ രീതിയിൽ അടുക്കുവാൻ കഴിയും. 3x3x3 റൂബിക്സ് ക്യൂബ് നേരെയാക്കുന്ന വിധംതിരിക്കേണ്ട രീതികൾ
വശങ്ങൾ
ആദ്യ പടിആദ്യമായി മുകൾ വശത്ത് ഒരു 'അധിക ചിഹ്നം' (+) ഉണ്ടാക്കുക. + -ന്റെ നാല് അറ്റത്തിനുകീഴെയുള്ള മധ്യഭാഗത്തുള്ള നിറവും + -ന്റെ വശങ്ങളുടെ കീഴിലുള്ള നിറവും ഒരേ പോലെയായിരിക്കണം. രണ്ടാം പടി![]() ചതുരത്തിന്റെ വശങ്ങളിലേക്ക് അതതു നിറങ്ങൾ കൊണ്ടുവരണം അതിനായി യഥാസ്ഥാനത്തോ അതിനു കീഴിലോ ആ നിറം എത്തിക്കുക. (കീഴിൽ എത്തിക്കുന്നതാണ് ഉചിതം) ശേഷം
മുകളിലത്തെ നിറം ശരിയാകുംവരെ ഈ പടി ചെയ്യുക. എല്ലാ വശങ്ങളിലും ഇതേ രീതിയിൽ ചെയ്യുക മൂന്നാം പടി![]() ഇവിടെ (ചിത്രം മൂന്നാംപടി നോക്കുക- ) നമുക്കു രണ്ടു രീതികളാണ് ചെയ്യുവാൻ
മുകളിൽ മുഖഭാഗത്തുവരുന്ന നിറം വലത്തോട്ട്![]()
മുകളിൽ മുഖഭാഗത്തുവരുന്ന നിറം ഇടത്തോട്ട്![]()
അനുയോജ്യമായ നിറം വരത്തക്കവിധം നടുവിലത്തെ എല്ലാ കട്ടകളെയും നിറം ഒന്നായിമാറ്റുക. അപേപോൽ നമുക്ക് അടുത്ത പടിയിലേക്കു പ്രവേശിക്കാം നാലാം പടിഅടുത്തതായി നമുക്ക് നാല് പടികൾ ചെയ്യേണ്ടതുണ്ട്. 1- മുകളിൽ + ഉണ്ടാക്കുക![]()
2 - + -ന്റെ നാല് അറ്റത്തിനുകീഴെയുള്ള മധ്യഭാഗത്തുള്ള നിറവും + -ന്റെ വശങ്ങളുടെ കീഴിലുള്ള നിറവും ഒരേ പോലെയാക്കുക
+ - ന്റെ വശങ്ങളിലുള്ള എല്ലാ നിറങ്ങളും സമാനമാകുംവരെ ഈ പടി ചെയ്തുകൊണ്ടേയിരിക്കുക. ശേഷം അടുത്ത പടിയിലേക്ക്. ചിത്രം സമചതുരകട്ട നാലാം പടി വശങ്ങൾ മാറ്റുന്ന രീതി കാണുക. 3- ചതുരത്തിന്റ നാല് അറ്റത്ത് ശരിയായ നിറം ചേർക്കുക![]()
അവസാനമായി..... 4-അവസാന പടി![]() ![]()
ഇതു ചെയ്യുമ്പോൾ നമ്മൾ ഒന്നാമതായി ചെയ്ത പടി ഓർക്കണം. അതേ രീതിയാണെങ്കിലും അല്പം മാറ്റം
ക്രമീകരണം ശരിയായാൽ അതിനെ മുകൾവശം (എഘ) തിരിക്കുക.
മാറ്റം വരുത്തേണ്ട കട്ടകൾ മാത്രം ഈ രീതിയിൽ ക്രമീകരിച്ചാൽ മാത്രം മതി. ഒടുവിൽ നമുക്ക് മുകളിലത്തെ എല്ലാ കട്ടകളും ഒരേ നിരത്തിൽ കിട്ടും. ചിത്രം സമചതുരകട്ട അവസാന പടി ക്രമീകരിച്ചാൽ- എന്നതു കാണുക. ഇതിനെ യഥാസ്ഥാനത്തേക്കു തിരിച്ചു ക്രമീകരിച്ചാൽ നമുക്ക് സമചതുരക്കട്ട ഒരേ നിറത്തിൽ ലഭ്യമാകും. ചിത്രം സമചതുരകട്ട കാണുക.
റൂബിക്സ് ക്യൂബ് ഗ്രൂപ്പ്ഒരു റൂബിക്സ് ക്യൂബിന്മേൽ സാധ്യമായ ക്രിയകളുടെ ഗ്രൂപ്പാണ് റൂബിക്സ് ക്യൂബ് ഗ്രൂപ്പ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾRubik's Cube എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia