കോശദ്രവ്യത്തിൽ ചിതറിക്കിടക്കുകയോ അന്തർദ്രവ്യജാലികയോട് പറ്റിച്ചേർന്നുനിൽക്കുകയോ ചെയ്യുന്ന ഗോളാകൃതിയിലുള്ള കോശാംഗങ്ങളാണ് റൈബോസോമുകൾ. ഇതിലെ പ്രധാന ഘടകം ആർ.എൻ.എയും വിവധ മാംസ്യങ്ങളുമാണ്. മർമ്മകത്തിൽ നിന്ന് പിറവിയെടുക്കുന്ന ഇവ കോശത്തിന്റെ മാംസ്യസംശ്ലേഷണപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. നിരവധി റൈബോസോമുകൾ പറ്റിച്ചേർന്ന ഘടനയുള്ളവയാണ് പോളിസോമുകൾ.[1]
ഘടന
തെർമസ് തെർമോഫിലസ് എന്ന ബാക്ടീരിയയുടെ റൈബോസോമിന്റെ 30S സബ് യൂണിറ്റിന്റെ ആറ്റോമിക ഘടന. പ്രോട്ടീനുകൾ നീല നിറത്തിലും RNA-യുടെ ഒറ്റച്ചരട് ഓറഞ്ച് നിടത്തിലും കാണിച്ചിരിക്കുന്നു. കേബ്രിഡ്ജിലെ എം.ആർ.സി. ലാബോറട്ടറി ഓഫ് മോളിക്യൂളാർ ബയോളജി ലാബിൽ കണ്ടുപിടിക്കപ്പെട്ടതാണിത്. [2]
റൈബോസോമുകൾക്ക് പൊതുവേ രണ്ടുഭാഗങ്ങളുണ്ട്. ചെറിയ സബ്‌യൂണിറ്റായ 40 S സബ്‌യൂണിറ്റും വലിയ സബ്‌യൂണിറ്റായ 60 S സബ്‌യൂണിറ്റും. 60 S സബ്‌യൂണിറ്റുപയോഗിച്ചാണ് ഇവ അന്തർദ്രവ്യജാലികയോട് പറ്റിച്ചേരുന്നത്. പോതുവേ റൈബോസോമൽ ആർ.എൻ.എ, 18 S, 28 S ആർ.എൻ.എ എന്നിവ ഇവയോട് ചേർന്നുകാണപ്പെടുന്നു.
70 S റൈബോസോമുകളിൽ 40 മുതൽ 60 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 36-37 ശതമാനം മാത്രമാണ്. 80S റൈബോസോമുകളിൽ 40 മുതൽ 44 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 56-60 ശതമാനമാണ്. റൈബോസോമുകളിൽ കൊഴുപ്പ് ഘടകങ്ങളില്ല.
ധർമ്മം
മാംസ്യസംശ്ലേഷണവും റൈബോസോമുകളും
ഒരു റൈബോസോമിൽ ഒരു പ്രോട്ടീൻ (മാസ്യം) സംശ്ലേഷണം ചെയ്യപ്പെട്ട് എൻഡോപ്ലാസ്മിക് റെറ്റിക്കുലത്തിലേയ്ക്ക് (അന്തർദ്രവ്യ ജാലിക) പുറന്തള്ളുന്നു.
↑Invertebrate Zoology, S.Chand publications, E L Jordan, P S Verma, Page: 37
↑Schluenzen F, Tocilj A, Zarivach R, Harms J, Gluehmann M, Janell D, Bashan A, Bartels H, Agmon I, Franceschi F, Yonath A (2000). "Structure of functionally activated small ribosomal subunit at 3.3 Å resolution". Cell. 102 (5): 615–23. doi:10.1016/S0092-8674(00)00084-2. PMID11007480.{{cite journal}}: CS1 maint: multiple names: authors list (link)