റോസ് വാട്ടർ
ഉദ്ഭവംപൂവിതളുകളിൽ നിന്നും സുഗന്ധലേപനങ്ങൾ നിർമ്മിക്കുന്ന വിദ്യ പുരാതന ഗ്രീക്കുകാർക്കും, പേർഷ്യക്കാർക്കും അറിയാമായിരുന്നു. റോസ് വാട്ടർ 'ഗൊലാബ്' എന്ന പേരിൽ പേർഷ്യയിൽ പ്രസിദ്ധമായിരുന്നു. ഡിസ്റ്റിലറികളിൽ വ്യാവസായിക അടിസ്ഥാനത്തിൽ റോസ് വാട്ടർ നിർമ്മിക്കുന്ന സങ്കേതം വികസിപ്പിച്ചെടുത്തത് പേർഷ്യൻ രസതന്ത്രജ്ഞനായ അവിസീനിയയാണ്. അത്തർ നിർമ്മാണത്തിനു ശേഷം ബാക്കിയാവുന്ന ദ്രാവകം റോസ് വാട്ടറിനായി ചിലയിടങ്ങളിൽ ഉപയോഗിക്കുന്നു. ഉപയോഗങ്ങൾഅറേബ്യൻ വിഭവങ്ങളിൽ പലതിലും റോസ് വാട്ടർ ധാരാളമായി ഉപയോഗിക്കുന്നു. ഇറാനിൽ റോസ് വാട്ടർ ചായ, ഐസ്ക്രീം, മധുര പലഹാരങ്ങൾ എന്നിവയിൽ ചേർക്കുന്നു. ഇന്ത്യയിലും പാകിസ്താനിലും പാലുൽപ്പന്നങ്ങൾക്ക് നിറവും ഗന്ധവും നൽകാൻ റോസ് വാട്ടർ ഉപയോഗിക്കുന്നു. ചുവന്ന വീഞ്ഞിനു പകരമുള്ള ഹലാൽ ചേരുവയായും റോസ് വാട്ടർ ഉപയോഗത്തിലുണ്ട്. ഗുലാബ് ജാമുൻ നിർമ്മിക്കുന്നത് റോസ് വാട്ടർ പാനീയത്തിലാണ്. ആയുർവേദത്തിൽ കണ്ണിന് കുളിർമ നൽകാൻ റോസ് വാട്ടർ ചേർത്ത ദ്രാവകങ്ങൾ ഉപയോഗിക്കുന്നു. മുസ്ലീം തീർഥാടനകേന്ദ്രമായ കഅബ വൃത്തിയാക്കുന്നത് സംസം വെള്ളത്തിൽ റോസ് വാട്ടർ ചേർത്ത മിശ്രിതം കൊണ്ടാണ്. |
Portal di Ensiklopedia Dunia