റ്റുബാക്കോ മൊസൈക്ക് വൈറസ്
ഘടന
![]() ![]() റ്റുബാക്കോ മൊസൈക് വൈറസിന് ദണ്ഡു പോലുള്ള രൂപമാണുള്ളത്. ജനിതകവിവരങ്ങൾ അടങ്ങിയിരിക്കുന്നത് 6400 ബേസുകൾ നീളമുള്ള ഒറ്റ ഇഴ ആർഎൻഎ ശൃംഖലയിലാണ്. ഇതിനെ പൊതിഞ്ഞുള്ള പ്രോട്ടിൻ പുറന്തോട് ( കാപ്സിഡ് ) നിർമ്മിച്ചിരിക്കുന്നത് കോട്ട് പ്രോട്ടീന്റെ 2130 തന്മാത്രകൾ കൊണ്ടാണ് (ഇടതുവശത്തുള്ള ചിത്രംകാണുക). ആർഎൻഎയ്‌ക്ക് ചുറ്റുമായി ചുരുളായി (ഹെലിക്കൽ) കോട്ട് പ്രോട്ടീൻ (ഹെലിക്സിന്റെ ഓരോ ചുറ്റിലും 16.3 പ്രോട്ടീനുകൾ ഉണ്ട്) സ്വയം ക്രമീകരിക്കപ്പെട്ടിരിക്കുന്നു; മൊത്തത്തിൽ ഇത് ഒരു ഹെയർപിൻ ലൂപ്പ് ഘടനക്ക് രൂപം നല്കുന്നു. (മുകളിലുള്ള ഇലക്ട്രോൺ സൂക്ഷ്മദർശിനിയിൽ നിന്നുമുള്ള ദൃശ്യം കാണുക). പ്രോട്ടീൻ തന്മാത്രയിൽ 158 അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു, ഓരോ പ്രോട്ടീൻ ചെയിനിലും നാല് പ്രധാന ആൽഫ ഹെലിക്സു ഭാഗങ്ങളുണ്ട് ഇവയെ പരസ്പരം കൂട്ടിയോജിപ്പിക്കുന്ന ഭാഗങ്ങൾ (ലൂപ്പുകൾ), വൈറോണിന്റെ അച്ചുതണ്ടിനോടു ചേർന്നുനിലകൊള്ളുന്നു. വൈറോണുകൾക്ക് ~ 300നാനോമീറ്റർ നീളവും ~ 18നാനോമീറ്റർ വ്യാസവുമാണുള്ളത്.[2] നെഗറ്റീവ് സ്റ്റെയിൻ ചെയ്ത ഇലക്ട്രോൺ മൈക്രോഫോട്ടോഗ്രാഫുകൾ കാണിക്കുന്നത് ആർഎൻഎയുടെ അകത്തുള്ള ചാനലിന് ~2 നാനോമീറ്റർ ആരമുണ്ടെന്നാണ്. ~ 4 നാനോമീറ്റർ ആരത്തിൽ സ്ഥിതിചെയ്യുന്ന ആർഎൻഎയെ ആതിഥേയ കോശങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്തിൽ നിന്ന് സംരക്ഷിക്കുന്നത് കോട്ട് പ്രോട്ടീൻ പുറന്തോടാണ്.[3] 3.6 Å റെസല്യൂഷൻ ഉള്ള ഇലക്ട്രോൺ ഡെൻസിറ്റി മാപ്പ് അടിസ്ഥാനമാക്കി പൂർണ രൂപത്തിലുള്ള വൈറസിന്റെ എക്സ്-റേ ഫൈബർ ഡിഫ്രാക്ഷൻ പഠിച്ചാണ് വൈറസിൻറെ ഘടന സ്ഥിരീകരിച്ചത്. അതായത് കാപ്സിഡ് പ്രോട്ടീൻ ഹെലിക്സിനുള്ളിൽ, മധ്യഭാഗത്തായി, 6,395 ± 10 ന്യൂക്ലിയോടൈഡുകൾ ചേർന്ന ചുരുളുകളുള്ള ആർഎൻഎ തന്മാത്രയുണ്ട് എന്ന വസ്തുത. [4] [5] ഭൗതികരാസഗുണവിശേഷങ്ങൾഒരു പരിധി വരെ താപം താങ്ങാൻ കഴിവുള്ള (തെർമോ സ്റ്റേബിൾ) വൈറസാണ് ടിഎംവി. ഉണങ്ങിയ ഇലയിൽ 50 ഡിഗ്രി സെൻറിഗ്രേഡ് (120 ഡിഗ്രി ഫാരൻഹീറ്റ്) താപനിലയിൽ 30 മിനിറ്റ് വരെ ഇതിന് അതിജീവിക്കാനാകും . [6] ടിഎംവിയുടെ അപവർത്തനാങ്കം, 1.57 ആണ്. [7] അവലംബങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia