ലക്ഷ്മി
ഹൈന്ദവ വിശ്വാസപ്രകാരം സാമ്പത്തികത്തിന്റെയും ഐശ്വര്യത്തിന്റെ ഭഗവതിയാണ് ലക്ഷ്മി. ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മിദേവി എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യം കാണാം. മഹിഷാസുരനെ വധിക്കാൻ വേണ്ടിയാണ് മഹാലക്ഷ്മി അവതരിച്ചതെന്ന് വിശ്വാസം. കയ്യിൽ താമരപ്പൂവും, സ്വർണ്ണക്കുടവും പിടിച്ചിരിക്കുന്നതും അഭയ, വരദ മുദ്രകളോടു കൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. രണ്ടു വെളുത്ത ആനകൾ ദേവിയുടെ ഇരുവശത്തുമായി നിൽക്കുന്നു. എന്നാൽ ലക്ഷ്മിയിൽ നിന്ന് വ്യത്യസ്തമായി മഹാലക്ഷ്മി ആദിപരാശക്തിയായ ഭഗവതിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ്. ഇത് പ്രധാനമായും ശാക്തേയ വിഭാഗങ്ങളുടെ ആരാധനമൂർത്തിയാണ്. മഹാകാളി, മഹാസരസ്വതി എന്നിവരാണ് മറ്റ് രണ്ട് ഭാവങ്ങൾ. മഹാലക്ഷ്മിക്ക് എട്ടു ഭാവങ്ങളുണ്ട്. ഇവർ അഷ്ടലക്ഷ്മിമാർ എന്നറിയപ്പെടുന്നു. ആദിലക്ഷ്മി (മഹാലക്ഷ്മി അഥവാ ആദിപരാശക്തി), ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി (ധൈര്യലക്ഷ്മി അഥവാ ദുർഗ്ഗ), വിജയലക്ഷ്മി, വിദ്യാലക്ഷ്മി (സരസ്വതി) എന്നിവരാണ് അഷ്ട ലക്ഷ്മിമാർ. ദീപാവലി, നവരാത്രി, തൃക്കാർത്തിക, പൗർണമി എന്നിവ വിശേഷ ദിവസങ്ങൾ. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, പാലക്കാട് ഹേമാംബിക പോലെയുള്ള ചില ഭഗവതി ക്ഷേത്രങ്ങളിൽ മഹാലക്ഷ്മിയെ ആരാധിച്ചു കാണുന്നു. വർഷം തോറും കർക്കിടക മാസത്തിൽ ഐശ്വര്യത്തിനും സമ്പത് സമൃദ്ധിക്കും വേണ്ടി ശ്രീ ഭഗവതി, ദുർഗ്ഗ അഥവാ മഹാലക്ഷ്മിയെ ആരാധിക്കുന്ന ദിവസങ്ങൾ കൂടിയാണ് ഇത്. അതിന്റെ മുന്നോടിയായി അവർ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നു. പലരും ദേവി മാഹാത്മ്യം, ലളിത സഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവ ഈ സമയത്ത് വായിക്കുന്നു. കേരളത്തിലെ പല ഭഗവതി ക്ഷേത്രങ്ങളിലും കർക്കിടക മാസം വിശേഷമാണ്. അവതാരങ്ങൾവിഷ്ണുവിന്റെ പല അവതാരങ്ങളിലെ പത്നിയായി ലക്ഷ്മിയുടെ അവതാരവും കാണാം. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണിയായും രാധയായും ലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ, ഭാഗവതത്തിൽ പറയുന്നു. ദീപാവലി ലക്ഷ്മിയുടെ അവതാര ദിനമായി കണക്കാക്കപ്പെടുന്നു. [1]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ മകളായി കരുതുന്നു. ഐതീഹ്യംദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ദുർഗ്ഗയ്ക്കും, ഭുവനേശ്വരിയ്ക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി സർവ്വായുധധാരിയായി മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. നവരാത്രി, ദീപാവലി എന്നിവ മഹാലക്ഷ്മി പ്രധാനമാണ്. മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.' ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം'. ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അബലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.' ബ്രഹ്മാവ് ആ വരം നൽകി മഹിഷാസുരനെ അനുഗ്രഹിച്ചു. വരബലത്തിൽ അഹങ്കരിച്ച ഈ അസുരൻ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവൻമാരുടെ അപേക്ഷപ്രകാരം ത്രിമൂർത്തികൾ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി. അതാണ് മഹാലക്ഷ്മി. തുടർന്ന് ദേവിയും മഹിഷാസുരനും തമ്മിൽ യുദ്ധമാകുകയും, അസുരനെ ചണ്ഡിക വധിക്കുകയും ചെയ്തു. മഹാലക്ഷ്മി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. വരലക്ഷ്മി വ്രതത്തിന്റെ ഐതിഹ്യം ശ്രാവണ മാസത്തിലെ (കർക്കടകം-ചിങ്ങം) പൗർണമിക്ക് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് സാധാരണയായി വരലക്ഷ്മി വ്രതം ആചരിക്കുന്നത്. വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നതിലൂടെ അഷ്ടലക്ഷ്മിമാരുടെയും (ലക്ഷ്മീദേവിയുടെ എട്ട് ഭാവങ്ങൾ) അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ധനം, ഭൂമി, വിദ്യ, വിജയം, ധൈര്യം, സന്താനം, ധാന്യം, ശക്തി എന്നിവയുടെ ദേവതകളാണ് ഈ എട്ട് ലക്ഷ്മിമാർ. അതിനാൽ ഈ വ്രതം കുടുംബത്തിന് സമൃദ്ധിയും സന്തോഷവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. വരലക്ഷ്മി വ്രതത്തിന് പിന്നിൽ രണ്ട് പ്രധാന കഥകളുണ്ട്, ഇവ രണ്ടും സ്കന്ദപുരാണത്തിൽ പരാമർശിച്ചിട്ടുണ്ട്.
ചാരുമതി എന്ന ഒരു സ്ത്രീ മഗധ രാജ്യത്തിൽ ജീവിച്ചിരുന്നു. കുടുംബത്തോടൊപ്പം അതീവ ഭക്തിയോടെയാണ് അവൾ ജീവിച്ചിരുന്നത്. ഒരു ദിവസം, ഭഗവാൻ മഹാവിഷ്ണു അവളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. ശ്രാവണമാസത്തിലെ പൗർണമിക്ക് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച ലക്ഷ്മിയെ വരലക്ഷ്മിയായി ആരാധിക്കാനും വ്രതമെടുക്കാനും ഭഗവാൻ ചാരുമതിയോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്നും സമ്പത്തും ഐശ്വര്യവും എപ്പോഴും ജീവിതത്തിൽ ഉണ്ടാകുമെന്നും ഭഗവാൻ പറഞ്ഞു. ഉണർന്നപ്പോൾ ചാരുമതി ഈ സ്വപ്നത്തെക്കുറിച്ച് ഭർത്താവിനോടും കുടുംബത്തോടും പറഞ്ഞു. അതനുസരിച്ച്, അവളും പട്ടണത്തിലെ മറ്റു സ്ത്രീകളും ചേർന്ന് ഭക്തിയോടെ വ്രതമെടുക്കുകയും പൂജകൾ നടത്തുകയും ചെയ്തു. ചാരുമതിയുടെ ഭക്തിയിൽ പ്രസാദിച്ച് ഭഗവതി എല്ലാവർക്കും ഐശ്വര്യവും സൗഭാഗ്യവും നൽകി അനുഗ്രഹിച്ചു. അന്നുമുതൽ വരലക്ഷ്മി വ്രതം ഒരു പ്രധാന ആചാരമായി മാറി.
ശിവൻ പാർവതിക്ക് വരലക്ഷ്മി വ്രതത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന മറ്റൊരു കഥയുമുണ്ട്. ഇതിൽ, സാക്ഷാൽ ലക്ഷ്മിദേവി തന്നെയാണ് പദ്മാവതിയോട് ഈ വ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുന്നത്. പത്മവതിയുടെ ഭക്തിയിൽ സംതൃപ്തയായ ദേവി, അവൾക്ക് മോക്ഷം ലഭിക്കാൻ ഈ വ്രതം സഹായകമാകുമെന്ന് പറഞ്ഞു. ഈ രണ്ടു കഥകളുടെയും സാരം, ഭക്തിയോടെ വ്രതമെടുക്കുന്നവർക്ക് അഷ്ടലക്ഷ്മികളുടെ (ധനം, ധാന്യം, ധൈര്യം, വിജയം, ആരോഗ്യം, സന്താനം, ഗജ, വിദ്യ) അനുഗ്രഹം ലഭിക്കുമെന്നും കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കുമെന്നുമാണ്. [2][3] പ്രധാന ക്ഷേത്രങ്ങൾപ്രധാനപ്പെട്ട ചിലക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു. കേരളത്തിൽ
ഇന്ത്യയിൽ
വിശേഷ ദിവസങ്ങൾ, അനുഷ്ഠാനങ്ങൾവെള്ളിയാഴ്ച, പൗർണ്ണമി എന്നിവ പ്രധാന ദിവസങ്ങൾ. നവരാത്രി, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് മഹാലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ. ഇതിൽ ദീപാവലി, നവരാത്രി, മുപ്പട്ടു വെള്ളിയാഴ്ച എന്നിവ മഹാലക്ഷ്മിക്ക് അതീവ പ്രാധാന്യം ഉള്ള ദിവസങ്ങളാണ്. വരലക്ഷ്മി ഉത്സവംസമ്പത്തിന്റെ ഭഗവതിയായ ലക്ഷ്മിയുടെ അനുഗ്രഹത്തിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആചരിക്കുന്ന ഉത്സവമാണ് വരലക്ഷ്മി വ്രതം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വരലക്ഷ്മി വ്രതം വിശാലമായി ആഘോഷിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹാലക്ഷ്മി പൂജ എന്ന പേരിൽ ഇത് ആഘോഷിക്കപ്പെടുന്നു. പൊതുവേ ശ്രാവണ മാസത്തിലെ ആടിമാസത്തിലെ പൗർണമിക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്. മഹാലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടാണ് ഈ പൂജ നടത്തുന്നത്. ദേവി ഭക്തരായ ഏതൊരു വ്യക്തിക്കും ഈ പൂജ ചെയ്യാവുന്നതാണ് എന്നാണ് വിശ്വാസം. ഈ ദിവസം വരലക്ഷ്മി ഭാവത്തെ ആരാധിക്കുന്നത് സമ്പത്തിന്റെ എട്ട് രൂപങ്ങളെ പ്രതിനിധീകരിക്കുന്ന അഷ്ടലക്ഷ്മിമാരെയും ആരാധിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നു. വെള്ളിയാഴ്ച രാവിലെയോ വൈകുന്നേരമോ ആളുകൾ അവരുടെ സൗകര്യത്തിനനുസരിച്ച് വരലക്ഷ്മി പൂജ നടത്തുന്നു. അതിന്റെ ചടങ്ങുകൾ ഇങ്ങനെയാണ്. ആദ്യം ഗണേശപൂജ, അതിനു ശേഷം വരലക്ഷ്മി പൂജ എന്നിങ്ങനെ ആണ് ഇതിന്റെ ക്രമം. ലക്ഷ്മിയെ വീട്ടിലേക്ക് ഔപചാരികമായി സ്വീകരിക്കുന്നതോടെയാണ് പൂജ ആരംഭിക്കുന്നത്. ഒരു താമ്പാളത്തിൽ അരി വിതറി അതിനു മുകളിൽ കലശം, പഴം, വെറ്റില, പൂക്കൾ തുടങ്ങിയവ വെക്കുന്നു. അതിനുശേഷം പായസം, അപ്പം, വട, ലഡ്ഡു, തൈര്, പശുവിൻ പാൽ, നെയ്യ്, തേൻ എന്നിവയിൽ പറ്റാവുന്നവ കഴിവുപോലെ കലശത്തിന് മുന്നിൽ സൂക്ഷിക്കുന്നു. ഓറഞ്ച്, മാതളം, നാരങ്ങ, മാമ്പഴം, മുന്തിരി തുടങ്ങിയ ഏതെങ്കിലും പഴങ്ങൾ നിവേദ്യത്തിനായി വെക്കുന്നു. അതിനു ശേഷം ഭക്തർ അകത്തേക്ക് പ്രവേശിക്കുന്ന വാതിലിനടുത്ത് നിൽക്കുകയും പുറത്തേക്ക് കർപ്പൂര ആരതി ഉഴിയുകയും മഹാലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിക്കുകയും വേണം. മഹാലക്ഷ്മി ഭവനത്തിൽ പ്രവേശിച്ചുവെന്ന് വിശ്വസിച്ച്, താമ്പാള പാത്രത്തിൽ ഇരിക്കാൻ മഹാലക്ഷ്മിയോട് പ്രാർത്ഥിക്കുന്നു. തുടർന്ന് ലക്ഷ്മിദേവിക്ക് പൂജകൾ ചെയ്യുന്നു. തുടർന്ന് സ്തോത്രങ്ങൾ ചൊല്ലാം. ലക്ഷ്മി സ്തുതികളും ലക്ഷ്മീ അഷ്ടകവും അഷ്ടോത്തരവും കനകധാരാ സ്തോത്രവും മറ്റും ചൊല്ലി തൊഴുതു പ്രാർഥിക്കുന്നു. “മഹാലക്ഷ്മി ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി താമസിക്കണം. നീ ഞങ്ങൾക്ക് എല്ലാ സമ്പത്തും അനുഗ്രഹങ്ങളും തരണം. തൊഴിൽ അഭിവൃദ്ധി നൽകണം' എന്ന പ്രാർഥനയോടെയാകും പൂജ പൂർത്തിയാക്കുക. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് ആദ്യം പ്രസാദം നൽകേണ്ടത്. തുടർന്ന് മറ്റ് യുവതികൾക്കും നൽകുന്നു. പായസം പോലെയുള്ള മേല്പറഞ്ഞ നിവേദ്യങ്ങൾ ആണ് പ്രസാദമായി നൽകുക. ഇവിടെ സ്ത്രീകളെ ലക്ഷ്മിയുടെ പ്രതീകമായി കാണുന്നു. അതിനുശേഷം മാത്രമാണ് പുരുഷന്മാർക്ക് നൽകുക. ഈ വരലക്ഷ്മി വ്രതാനുഷ്‌ഠാനം പലരും വെള്ളിയാഴ്ച തോറും പതിവായി നടത്തുന്നതായി കാണാം. ചിലർ മാസത്തിലെ ഒരു വെള്ളിയാഴ്ചയോ നവരാത്രി സമയത്തോ ദീപാവലി സമയത്തോ ചെയ്യുന്നു. ചിലർ ശ്രാവണ മാസം വർഷം തോറും ചെയ്യുന്നു. ഈ പൂജ കൊണ്ട് മഹാലക്ഷ്‌മിയുടെ അനുഗ്രഹം ലഭിക്കും എന്നതാണ് വിശ്വാസം. ശ്രാവണ മാസം (ആടി മാസം) ലക്ഷ്മീ പൂജ തുടങ്ങുവാൻ ഏറ്റവും അനുകൂലമായ മാസമാണ് എന്നാണ് വിശ്വാസം. പൊതുവേ ശ്രാവണ മാസം ജൂലൈ ആരംഭിച്ച് ആഗസ്ത് മാസത്തിൽ അവസാനിക്കും. വരലക്ഷ്മി വ്രതത്തിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം തേടാൻ നിരവധി മന്ത്രങ്ങളുണ്ട്. എന്നിരുന്നാലും ഈ വ്രതത്തിന് ഏറ്റവും അനുയോജ്യമായ ശക്തമായ മന്ത്രങ്ങളാണ് രണ്ട് മന്ത്രങ്ങൾ. ലക്ഷ്മീ അഷ്ടോത്തരം, ലക്ഷ്‌മി സഹസ്ര നാമം തുടങ്ങിയവയാണ് അവ. “ഭാഗ്യാദ ലക്ഷ്മി വാരമ്മ", "ലക്ഷ്മീ രാവേ മാ ഇന്തികി ക്ഷീരബ്ധി പുത്രി”തുടങ്ങിയ കീർത്തനങ്ങൾ ആളുകൾ പാടുന്നു. സ്തോത്രങ്ങൾകനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം, മഹാലക്ഷ്മി സ്തവം, ദേവിമാഹാത്മ്യം, ദേവി ഭാഗവതം, ലളിത സഹസ്രനാമം എന്നിവ ഭഗവതിയുടെ സ്തുതിക്കുന്ന സ്തോത്രങ്ങൾ ആണ്. [4] അവലംബം
|
Portal di Ensiklopedia Dunia