ലക്ഷ്മി മേനോൻ (നടി)
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ഗായികയും ആണ് ലക്ഷ്മി മേനോൻ (ജനനം 1996). പ്രധാനമായും തമിഴ് ചിത്രങ്ങളിലും ചില മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രഘുവിന്റെ സ്വന്തം റസിയ(2011) എന്ന ചിത്രത്തിലെ സഹനടിയായാണ് അരങ്ങേറ്റം.[1] അതിനുശേഷം 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. സുന്ദരപാണ്ഡ്യനും അതിനുശേഷം ഇറങ്ങിയ അടുത്ത മൂന്ന് തമിഴ് ചിത്രങ്ങളും വാണിജ്യ വിജയകരമായിരുന്നു. "സിനിമയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നക്ഷത്രം" എന്ന് എസ്.ഐ.എഫ്.വൈ റിപ്പോർട്ട് ചെയ്തു.[2] പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും വിജയകരവും ജനപ്രിയവുമായ നടിമാരിലൊരാളായി. സുന്ദരപാണ്ഡ്യയിലും കുംകിയിലും ഉള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി.[3] ആദ്യകാലജീവിതംതൃപ്പൂണിത്തുറകാരിയായ ലക്ഷ്മി മേനോൻ 1996 ൽ തിരുവനന്തപുരത്ത് വെച്ച് ജനനം. അച്ഛൻ രാമകൃഷ്ണൻ ദുബായിൽ ആർട്ടിസ്റ്റ്ഉം അമ്മ ഉഷ മേനോൻ, നൃത്ത അധ്യാപകയും ആണ്. എട്ടാം ക്ലാസിൽ പഠിക്കുബോൾ ആയിരുന്നു രഘുവിന്റെ സ്വന്തം റസിയ സിനിമയിൽ അഭിനയിച്ചത്.[4] പത്താം ക്ലാസ് വരെ തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവന്റെ വിദ്യാർത്ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയായ ശേഷം ബി.എ. സാഹിത്യത്തിനായി സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ ചേർന്നു. അഭിനയജീവിതം2011 ൽ സംവിധായകൻ വിനയൻ ലക്ഷ്മിയുടെ ഭരതനാട്യം കാണാൻ ഇടയായി. അങ്ങനെ രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ലക്ഷ്മിയുടെ സിനിമ ജീവിതം ആരംഭിച്ചു.[5] അധികം വൈകാതെ, അലി അക്ബർ സംവിധാനം ചെയ്ത ആദിത്യ ജോഡി എന്ന മറ്റൊരു ചിത്രത്തിൽ ലക്ഷ്മി അഭിനയിച്ചു. മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതോടെ, ഒരു മാഗസിന്റെ കവർ പേജിൽ ലക്ഷ്മിയുടെ ചിത്രം ഫീച്ചർ ചെയ്യപ്പെട്ടു. അത് തമിഴ് സംവിധായകൻ പ്രഭുരാമന്റെ ശ്രദ്ധ പിടിച്ചുപറ്റി. പ്രഭുരാമന്ടെ കുംകി എന്ന ചിത്രത്തിലൂടെ ലക്ഷ്മി മേനോൻ തമിഴ് സിനിമകളിൽ നിറസാനിധ്യമായി. സിനിമകൾ
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
അവലംബം
|
Portal di Ensiklopedia Dunia