ലാൽബാഗ്![]() ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു മനുഷ്യനിർമിത താടകവും ഉണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. 240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. പ്രത്യേകിച്ചും റിപ്പബ്ലിക്ക് ദിവസം (ജനുവരി 26) നടക്കുന്ന പുഷ്പ പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നു. ലാൽ ബാഗിന്റെ അക്ഷാംശം (Latitude): 12% 8´N -ഉം രേഖാംശം (Longitude): 77% 37´E -ഉം ആണ്. ചരിത്രം1760-ൽ ഹൈദർ അലി ആയിരുന്നു ഈ ഉദ്യാനത്തിന്റെ നിർമാണആരംഭം കുറിച്ചത്. അക്കാലത്ത് പ്രശസ്തമായ മുഗൾ ഗാർഡന്റെ രൂപത്തിൽ തന്റെ രാജ്യത്തും വേണം എന്നുള്ള ആഗ്രഹത്തിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു, ബൊട്ടാണിക്കൽ ഗാർഡൻ എന്ന രൂപത്തിലേക്ക് ഇത് പൂർത്തിയാക്കിയത് ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താൻ ആയിരുന്നു. 1979 ൽ മൈസൂരിലെ ബ്രിട്ടിഷ് ആധിപത്യത്തിന് ശേഷം ഗിൽബെർട് വാഖ്നായിരുന്നു സംരക്ഷണ ചുമതല. 1874 ൽ 45 ഏക്കർ ആയിരുന്നു വിസ്തീർണം, 1889 ൽ 30 ഏക്കർ കൂടി കൂട്ടിച്ചേർത്തു. 1891 ൽ കെംബഗൌഡ ഗോപുരം നിൽകൊള്ളുന്ന പാറക്കൂട്ടം കൂടെ ഉൾപ്പെടുന്ന 94 ഏക്കർ ഇടതുവശത്തായി കൂടിച്ചേർത്തു വിപുലീകരിച്ചു.[1] ലാൽ ബാഗ് ഒറ്റനോട്ടത്തിൽലാൽ ബാഗിൽ എത്തിച്ചേരുവർക്ക് അത്യാവശ്യം വേണ്ടിവരുന്നു വിവരങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. ചിത്രത്തിൽ ഇതേ നമ്പറുകൾ അടയാളപ്പെടുത്തി വെച്ചതും കാണുക.
ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾവെബ്സൈറ്റ് Archived 2010-05-13 at the Wayback Machine
|
Portal di Ensiklopedia Dunia