ലിംനോളജി![]() ഉൾനാടൻ ജലാശയങ്ങളിലെ ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള പഠനമാണ് ലിംനോളജി.[1] ഒഴുകുന്നത്/കെട്ടിക്കിടക്കുന്നത്, ഉപ്പുവെള്ളം/ശുദ്ധജലം, പ്രകൃതിദത്തം/മനുഷ്യനിർമ്മിതം ഇങ്ങനെ എല്ലാത്തരത്തിലുമുള്ള ഉൾനാടൻ ജലത്തിന്റെയും ജൈവ, രാസ, ഭൗതിക, ഭൂമിശാസ്ത്രപരമായ സവിശേഷതകളും പ്രവർത്തനങ്ങളും ലിംനോളജി പഠനത്തിൽ ഉൾപ്പെടുന്നു. തടാകങ്ങൾ, ജലസംഭരണികൾ, കുളങ്ങൾ, നദികൾ, നീരുറവകൾ, അരുവികൾ, തണ്ണീർത്തടങ്ങൾ, ഭൂഗർഭജലം എന്നിവയുടെ പഠനവും ഇതിൽ ഉൾപ്പെടുന്നു.[2] ലാൻഡ്‌സ്‌കേപ്പ് ലിംനോളജി എന്ന് വിളിക്കപ്പെടുന്ന ലിംനോളജിയുടെ ഏറ്റവും പുതിയ ഒരു ഉപവിഭാഗം, ഒരു ജല പരിസ്ഥിതി വ്യവസ്ഥയും അതിന്റെ ഡ്രെയിനേജ് ബേസിനും തമ്മിലുള്ള ബന്ധങ്ങൾ വ്യക്തമായി പരിശോധിച്ചുകൊണ്ട്, ലാൻഡ്സ്കേപ്പ് വീക്ഷണം ഉപയോഗിച്ച് ഈ ആവാസ വ്യവസ്ഥകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അടുത്തിടെ, എർത്ത് സിസ്റ്റത്തിന്റ ഭാഗമായി ആഗോള ഉൾനാടൻ ജലത്തെ മനസിലാക്കേണ്ടതിന്റെ ആവശ്യകത ഗ്ലോബൽ ലിംനോളജി എന്ന ഒരു ഉപവിഭാഗം സൃഷ്ടിച്ചു.[3] ആഗോള ബയോകെമിക്കൽ ചക്രങ്ങളിൽ ഉൾനാടൻ ജല ആവാസവ്യവസ്ഥയുടെ പങ്ക് പോലെ ആഗോളതലത്തിൽ ഉൾനാടൻ ജലത്തിലെ പ്രക്രിയകളെ ഈ സമീപനം പരിഗണിക്കുന്നു. [4][5][6][7][8] ജലജീവികളുടെ അജിയോട്ടിക് (ജീവനില്ലാത്ത) പരിസ്ഥിതിയുമായുള്ള ഇടപെടലുകളെ പഠിക്കുന്ന ഹൈഡ്രോബയോളജിയുമായും അക്വാട്ടിക് എക്കോളജിയുമായും ലിംനോളജി ബന്ധപ്പെട്ടിരിക്കുന്നു. ശുദ്ധജല കേന്ദ്രീകൃത വിഷയങ്ങളുമായി ലിംനോളജിക്ക് കാര്യമായ ഓവർലാപ്പ് ഉണ്ടെങ്കിലും (ഉദാ. ഫ്രെഷ്‍വാട്ടർ ബയോളജി), ഉൾനാടൻ ഉപ്പ് തടാകങ്ങളെക്കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു. ചരിത്രംജനീവ തടാകത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ഈ വിഭാഗം സ്ഥാപിച്ച ഫ്രാങ്കോയിസ്-അൽഫോൺസ് ഫോറെൽ (1841-1912) ആണ് ലിംനോളജി എന്ന പദം ആദ്യം ഉപയോഗിച്ചത്. ഈ വിഭാഗത്തോടുള്ള താൽപര്യം അതിവേഗം വികസിച്ചു, 1922 ൽ ഓഗസ്റ്റ് തീൻമാൻ (ഒരു ജർമ്മൻ സുവോളജിസ്റ്റ്), ഐനാർ നൌമാൻ (സ്വീഡിഷ് സസ്യശാസ്ത്രജ്ഞൻ) എന്നിവർ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ലിംനോളജി (SIL, സൊസൈറ്റാസ് ഇന്റർനാഷണലിസ് ലിംനോളജിയ) സ്ഥാപിച്ചു. ഫോറലിന്റെ ലിംനോളജിയുടെ യഥാർത്ഥ നിർവചനം, "the oceanography of lakes (തടാകങ്ങളുടെ സമുദ്രശാസ്ത്രം)" എന്നത് എല്ലാ ഉൾനാടൻ ജലത്തെയും കുറിച്ചുള്ള പഠനത്തെ ഉൾപ്പെടുത്തി വിപുലീകരിച്ചു,[2] ബെയ്ക്കൽ തടാകത്തെക്കുറിച്ചുള്ള ബെനഡിക്റ്റ് ഡൈബോവ്സ്കിയുടെ പ്രവർത്തനങ്ങളെ സ്വാധീനിച്ചു. ആദ്യകാല അമേരിക്കൻ ലിംനോളജിസ്റ്റുകളിൽ ജി. എവ്‌ലിൻ ഹച്ചിൻസൺ, എഡ് ഡീവി എന്നിവരും ഉൾപ്പെടുന്നു.[9] വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ, എഡ്വേർഡ് എ. ബിർജ്, ചാൻസി ജുഡേ, ചാൾസ് ആർ. ഗോൾഡ്മാൻ, ആർതർ ഡി. ഹാസ്ലർ എന്നിവർ സെന്റർ ഫോർ ലിംനോളജിയുടെ വികസനത്തിന് സംഭാവന നൽകി.[10][11] ജനറൽ ലിംനോളജിഭൌതിക ഗുണങ്ങൾതാപം, പ്രവാഹങ്ങൾ, തരംഗങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങളുടെ മറ്റ് സീസണൽ വിതരണങ്ങൾ എന്നിവയുടെ സംയോജനമാണ് ജല ആവാസവ്യവസ്ഥയുടെ ഭൗതിക സവിശേഷതകൾ നിർണ്ണയിക്കുന്നത്.[12] ഒരു ജലാശയത്തിന്റെ മോർഫോമെട്രി സവിശേഷതയുടെ തരത്തെയും ജലാശയത്തിന്റെ തരത്തെയും (ഒരു തടാകം, നദി, അരുവി, തണ്ണീർത്തടം, അഴിമുഖം മുതലായവ) ചുറ്റുമുള്ള ഭൂമിയുടെ ഘടനയെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, തടാകങ്ങളെ അവയുടെ രൂപവത്കരണമനുസരിച്ച് തരംതിരിച്ചിരിക്കുന്നു, തടാകങ്ങളുടെ മേഖലകൾ ജലത്തിന്റെ ആഴമനുസരിച്ച് നിർവചിക്കപ്പെടുന്നു.[13][14] റിവർ ആൻഡ് സ്ട്രീം സിസ്റ്റം മോർഫോമെട്രിയെ നയിക്കുന്നത് പ്രദേശത്തിന്റെ അടിസ്ഥാന ഭൂമിശാസ്ത്രവും ജലത്തിന്റെ പൊതുവായ വേഗതയുമാണ്.[12] സ്ട്രീം മോർഫോമെട്രിയെ ഭൂപ്രകൃതി (പ്രത്യേകിച്ച് ചരിവ്) കൂടാതെ മഴയുടെ പാറ്റേണുകളും സസ്യങ്ങളും ഭൂമി വികസനവും പോലുള്ള മറ്റ് ഘടകങ്ങളും സ്വാധീനിക്കുന്നു. അരുവികളും തടാകങ്ങളും തമ്മിലുള്ള ബന്ധം ലാൻഡ്സ്കേപ്പ് ഡ്രെയിനേജ് സാന്ദ്രത, തടാകത്തിന്റെ ഉപരിതല വിസ്തീർണ്ണം, തടാകത്തിന്റെ ആകൃതി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[15] ലിംനോളജിയുടെ പഠന പരിധിയിൽ വരുന്ന മറ്റ് തരത്തിലുള്ള ജലസംഭരണികളാണ് അഴിമുഖങ്ങൾ . നദിയും സമുദ്രവും ചേരുന്ന ജലാശയങ്ങളാണ് അഴിമുഖങ്ങൾ. തണ്ണീർത്തടങ്ങൾ വലുപ്പത്തിലും ആകൃതിയിലും പാറ്റേണിലും വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും ഏറ്റവും സാധാരണമായ ഇനങ്ങളായ ചതുപ്പുകൾ, ബോഗ്സ്, സ്വാംപ്സ് എന്നിവ ഋതുക്കൾ മാറുന്നതിനനുസരിച്ച് ആഴം കുറഞ്ഞതും ശുദ്ധജലവും വരണ്ടതും ഒക്കെയായി മാറുന്നു. [12] പ്രകാശ ഇടപെടലുകൾസൂര്യപ്രകാശം വെള്ളത്തിലേക്ക് കടക്കുന്നതിന്റെ അളവ് ജലാശയത്തിന്റെ ഘടനയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ആശയമാണ് ലൈറ്റ് സോണേഷൻ. ഈ സോണുകൾ തടാകം പോലുള്ള ജല ആവാസവ്യവസ്ഥയ്ക്കുള്ളിൽ വിവിധ തലങ്ങളെ നിർവചിക്കുന്നു. ഉദാഹരണത്തിന്, സൂര്യപ്രകാശത്തിന് തുളച്ചുകയറാൻ കഴിയുന്ന ജല നിരയുടെ ആഴം, ഭൂരിഭാഗം സസ്യജാലങ്ങൾക്കും വളരാൻ കഴിയുന്ന സ്ഥലത്തെ ഫോട്ടോറ്റിക് അല്ലെങ്കിൽ യൂഫോട്ടിക് സോൺ എന്ന് വിളിക്കുന്നു. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ അളവിൽ സൂര്യപ്രകാശം ലഭിക്കാത്തതും ആഴമേറിയതുമായ മറ്റ് ഭാഗം അഫോട്ടിക് സോൺ എന്ന് വിളിക്കുന്നു. [12] താപ വർഗ്ഗീകരണംലൈറ്റ് സോണേഷനു സമാനമായി, വ്യത്യസ്ത തടാക പാളികളുടെ താപനിലയെ അടിസ്ഥാനമാക്കി ജലസംഭരണിയിലെ ജലാശയത്തിന്റെ ഭാഗങ്ങൾ ഗ്രൂപ്പുചെയ്യുന്നതിനുള്ള ഒരു മാർഗമാണ് തെർമൽ സ്‌ട്രാറ്റിഫിക്കേഷൻ അല്ലെങ്കിൽ തെർമൽ സോണേഷൻ. കലങ്ങാത്ത തെളിഞ്ഞ ജലത്തിലേക്ക് കൂടുതൽ പ്രകാശം തുളച്ചുകയറാൻ കഴിയും, അങ്ങനെ താപം വെള്ളത്തിൽ ആഴത്തിൽ എത്തുന്നു. ആഴത്തിനനുസരിച്ച് ചൂടാക്കൽ ക്രമാതീതമായി കുറയുന്നു, അതിനാൽ വെള്ളം ഉപരിതലത്തിനടുത്തായി ഏറ്റവും ചൂടുള്ളതായിരിക്കും, പക്ഷേ താഴേക്ക് നീങ്ങുമ്പോൾ ക്രമേണ തണുപ്പായി മാറും. തടാകത്തിലെ തെർമൽ സ്‌ട്രിഫിക്കേഷൻ നിർവചിക്കുന്ന മൂന്ന് പ്രധാന വിഭാഗങ്ങളുണ്ട്. എപ്പിലിംനിയൻ ജലോപരിതലത്തോട് ഏറ്റവും അടുത്താണ്, അവ ജലോപരിതലത്തെ ചൂടാക്കാൻ ദീർഘവും ഷോർട്ട് വേവ് വികിരണവും ആഗിരണം ചെയ്യുന്നു. തണുത്ത മാസങ്ങളിൽ, കാറ്റ് കത്രിക ജലത്തിന്റെ ഉപരിതലത്തെ തണുപ്പിക്കാൻ സഹായിക്കും. ജലനിരപ്പിനുള്ളിലെ ജലത്തിന്റെ താപനില അതിവേഗം കുറയുന്ന ഒരു പ്രദേശമാണ് തെർമോക്ലൈൻ.[16] താഴെയുള്ള പാളി ഹൈപ്പോലിംനിയോൺ ആണ്, അതിൽ ഏറ്റവും തണുത്ത ജലം ഉണ്ടായിരിക്കും, കാരണം അതിന്റെ ആഴം സൂര്യപ്രകാശം അവിടേക്ക് എത്തുന്നത് തടയുന്നു. [16] തണുത്ത കാലാവസ്ഥയിൽ, വെള്ളം 4 o C (പരമാവധി സാന്ദ്രതയുടെ താപനില) താഴെയായി തണുക്കുമ്പോൾ, ശൈത്യകാലത്ത് പല തടാകങ്ങൾക്കും വിപരീത തെർമൽ സ്‌ട്രാറ്റിഫിക്കേഷൻ അനുഭവപ്പെടാം.[17] രാസ ഗുണങ്ങൾജല ആവാസവ്യവസ്ഥയിലെ ജലത്തിന്റെ രാസഘടനയെ പ്രകൃതിദത്ത സവിശേഷതകളും പ്രക്രിയകളും സ്വാധീനിക്കുന്നു. എല്ലാ ജലാശയങ്ങൾക്കും ജൈവ, അജൈവ മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും ഒരു നിശ്ചിത ഘടനയുണ്ട്. ജൈവ പ്രതിപ്രവർത്തനങ്ങൾ ജലത്തിന്റെ രാസ ഗുണങ്ങളെയും ബാധിക്കുന്നു. സ്വാഭാവിക പ്രക്രിയകൾക്ക് പുറമേ, മനുഷ്യന്റെ പ്രവർത്തനങ്ങൾ ജലസംവിധാനങ്ങളുടെ രാസഘടനയെയും അവയുടെ ജലഗുണത്തെയും ശക്തമായി സ്വാധീനിക്കുന്നു. ഓക്സിജനും കാർബൺ ഡൈ ഓക്സൈഡുംലയിച്ച ഓക്സിജനും അലിഞ്ഞുചേർന്ന കാർബൺ ഡൈ ഓക്സൈഡും ശ്വസനത്തിലും പ്രകാശസംശ്ലേഷണത്തിലും ഉള്ള അവയുടെ സംയോജിത പങ്ക് കാരണം പലപ്പോഴും ഒരുമിച്ച് ചർച്ച ചെയ്യപ്പെടുന്നു. ഭൗതികവും രാസപരവും ജൈവശാസ്ത്രപരവുമായ പ്രക്രിയകളാലും പ്രതികരണങ്ങളാലും അലിഞ്ഞ ഓക്‌സിജന്റെ സാന്ദ്രതയിൽ മാറ്റം വരാം. കാറ്റ് ഉൾപ്പെടെയുള്ള ഭൗതിക പ്രക്രിയകൾ അലിഞ്ഞുചേർന്ന ഓക്സിജന്റെ സാന്ദ്രത വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ജല ആവാസവ്യവസ്ഥയുടെ ഉപരിതല ജലത്തിൽ. ഓക്സിജൻ ലായകത ജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഊഷ്മാവിലെ മാറ്റങ്ങൾ അലിഞ്ഞുചേർന്ന ഓക്സിജന്റെ സാന്ദ്രതയെ ബാധിക്കുന്നു, കാരണം ചൂടുള്ള വെള്ളത്തിന് തണുത്ത വെള്ളത്തെക്കാൾ ഓക്സിജനെ "പിടിക്കാനുള്ള" ശേഷി കുറവാണ്. ജൈവശാസ്ത്രപരമായി, പ്രകാശസംശ്ലേഷണവും എയ്റോബിക് ശ്വസനവും ലയിച്ച ഓക്സിജന്റെ സാന്ദ്രതയെ ബാധിക്കുന്നു. ഫൈറ്റോപ്ലാങ്ക്ടൺ, അക്വാട്ടിക് ആൽഗകൾ തുടങ്ങിയ ഓട്ടോട്രോഫിക് ജീവികളുടെ പ്രകാശസംശ്ലേഷണം, പ്രകാശസംശ്ലേഷണ സമയത്ത് കാർബൺ ഡൈ ഓക്സൈഡ് എടുക്കുന്നതിനാൽ, കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രത കുറയ്ക്കുകയും, അലിഞ്ഞുചേർന്ന ഓക്സിജന്റെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. [18] ജലാന്തരീക്ഷത്തിലെ എല്ലാ എയറോബിക് ജീവികളും എയറോബിക് ശ്വസന സമയത്ത് ലയിച്ചുചേർന്ന ഓക്സിജൻ എടുക്കുന്നു, അതേസമയം കാർബൺ ഡൈ ഓക്സൈഡ് ഈ പ്രതിപ്രവർത്തനത്തിന്റെ ഉപോൽപ്പന്നമായി പുറത്തുവിടുന്നു. അലിഞ്ഞുചേർന്ന ഓക്സിജൻ ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള സന്തുലിതാവസ്ഥ ജല ഉപാപചയ നിരക്ക് ആയി കണക്കാക്കുന്നു.?[19] നൈട്രജനും ഫോസ്ഫറസുംനൈട്രജനും ഫോസ്ഫറസും ജല വ്യവസ്ഥകളിൽ പാരിസ്ഥിതികമായി പ്രാധാന്യമുള്ള പോഷകങ്ങളാണ്. ജല ആവാസവ്യവസ്ഥയിൽ നൈട്രജൻ പൊതുവെ ഒരു വാതകമായി കാണപ്പെടുന്നു, എന്നിരുന്നാലും മിക്ക ജലത്തിന്റെ ഗുണനിലവാര പഠനങ്ങളും നൈട്രേറ്റ്, നൈട്രേറ്റ്, അമോണിയ എന്നിവയുടെ അളവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ അലിഞ്ഞുചേർന്ന നൈട്രജൻ സംയുക്തങ്ങളിൽ ഭൂരിഭാഗവും വസന്തകാലത്തേയും വേനൽക്കാലത്തേയും അപേക്ഷിച്ച് ശരത്കാല- ശീതകാല മാസങ്ങളിൽ കൂടുതൽ സാന്ദ്രതയുള്ള സീസണൽ പാറ്റേൺ പിന്തുടരുന്നു.[12] ജല ആവാസവ്യവസ്ഥയിൽ ഫോസ്ഫറസിന് വ്യത്യസ്തമായ പങ്കുണ്ട്, കാരണം ജലത്തിൽ പൊതുവെ സാന്ദ്രത കുറവായതിനാൽ ഫൈറ്റോപ്ലാങ്ക്ടണിന്റെ വളർച്ചയെ പരിമിതപ്പെടുത്തുന്ന ഘടകമാണിത്.[12] അലിഞ്ഞുചേർന്ന ഫോസ്ഫറസ് എല്ലാ ജീവജാലങ്ങൾക്കും നിർണ്ണായകമാണ്, ശുദ്ധജലത്തിലെ പ്രാഥമിക ഉൽപാദനക്ഷമതയെ ഇത് പലപ്പോഴും പരിമിതപ്പെടുത്തുന്നു, കൂടാതെ അതിന് അതിന്റേതായ വ്യതിരിക്തമായ എക്കോസിസ്റ്റം സൈക്ലിംഗ് ഉണ്ട്. ജൈവ ഗുണങ്ങൾ![]() ലേക്ക് ട്രോഫിക് വർഗ്ഗീകരണംതടാകങ്ങളെ (അല്ലെങ്കിൽ മറ്റ് ജലാശയങ്ങളെ) തരംതിരിക്കാനുള്ള ഒരു മാർഗ്ഗം ട്രോഫിക് സ്റ്റേറ്റ് ഇൻഡക്സ് ആണ്. ഒരു ഒളിഗോട്രോഫിക് തടാകത്തിന്റെ സവിശേഷത താരതമ്യേന കുറഞ്ഞ പ്രാഥമിക ഉൽപാദനവും കുറഞ്ഞ അളവിലുള്ള പോഷകങ്ങളും ആണ്. ഒരു യൂട്രോഫിക് തടാകത്തിന് ഉയർന്ന പോഷക അളവ് കാരണം ഉയർന്ന തലത്തിലുള്ള പ്രാഥമിക ഉൽപാദനക്ഷമതയുണ്ട്. തടാകത്തിന്റെ യൂട്രോഫിക്കേഷൻ അമിതപോഷണത്തിന് കാരണമാകും. ഡിസ്ട്രോഫിക് തടാകങ്ങളിൽ ഉയർന്ന അളവിലുള്ള ഹ്യൂമിക് പദാർത്ഥങ്ങളുണ്ട്, ഒപ്പം അവയിൽ സാധാരണയായി മഞ്ഞ-തവിട്ട്, തേയില നിറമുള്ള വെള്ളമുണ്ട്.[2] വർഗ്ഗീകരണ സമ്പ്രദായം ജല ഉൽപാദനത്തിന്റെ വിവിധ തലങ്ങളെ ഉൾക്കൊള്ളുന്ന ഒരു സ്പെക്ട്രമായി കാണാൻ കഴിയും. പ്രൊഫഷണൽ സംഘടനകൾലിംനോളജി പഠിക്കുന്നവരെ ലിംനോളജിസ്റ്റുകൾ എന്ന് വിളിക്കുന്നു. തടാകങ്ങൾ, നദികൾ, അരുവികൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ ഉൾനാടൻ ശുദ്ധജല സംവിധാനങ്ങളുടെ സവിശേഷതകൾ ഈ ശാസ്ത്രജ്ഞർ കൂടുതലായി പഠിക്കുന്നു. ഗ്രേറ്റ് സാൾട്ട് ലേക്ക് പോലുള്ള സമുദ്രേതര ഉപ്പ് ജലാശയങ്ങളെയും അവർ പഠിക്കാം. ലിംനോളജിയുമായി ബന്ധപ്പെട്ട നിരവധി പ്രൊഫഷണൽ ഓർഗനൈസേഷനുകൾ ഉണ്ട്, അസോസിയേഷൻ ഫോർ ദി സയൻസസ് ഓഫ് ലിംനോളജി ആൻഡ് ഓഷ്യാനോഗ്രഫി, അസോസിയോൺ ഇബെറിക്ക ഡി ലിംനോളജിയ, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ലിംനോളജി, പോളിഷ് ലിംനോളജിക്കൽ സൊസൈറ്റി, സൊസൈറ്റി ഓഫ് കനേഡിയൻ ലിംനോളജിസ്റ്റ്, കൂടാതെ ഫ്രെഷ്‍വാട്ടർ ബയോളജിക്കൽ അസോസിയേഷൻ എന്നിവ ഉദാഹരണങ്ങളാണ്. ഇതും കാണുകഅവലംബങ്ങൾ
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia