ലുബുണ്ടു
ഉബുണ്ടു അടിസ്ഥാനമാക്കി നിർമിതമായ ഒരു ലൈറ്റ് വെയ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലുബുണ്ടു. ഉബുണ്ടു ഗ്നോം ഡെസ്ക്ടോപ്പ് എൻവയോൺമെന്റിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ലുബുണ്ടു എൽഎക്സ്ക്യൂട്ടി ഡെസ്ക്ടോപ്പ് എൺവയോൺമെന്റാണ്. ലുബുണ്ടുവിന്റെ ആദ്യകാലങ്ങളിൽ "ഭാരം കുറഞ്ഞതും റിസോഴ്സസ് കുറഞ്ഞതും കൂടുതൽ ഊർജ്ജക്ഷമതയുള്ളതും" എന്ന് വിളിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ലക്ഷ്യമിടുന്നത് "പ്രവർത്തനക്ഷമവും മോഡുലാർ ഡിസ്ട്രിബ്യൂഷനും വഴിയിൽ നിന്ന് രക്ഷപ്പെടാനും ഉപയോക്താക്കളെ അവരുടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുവദിക്കാനുമാണ്". [1] [2] [3] [4] [5] [6] ലുബുണ്ടുവിന്റെ ആദ്യകാലങ്ങളൽിഎൽഎക്സ്ഡിഇ ഡെസ്‌ക്‌ടോപ്പ് ഉപയോഗിച്ചിരുന്നത്, എന്നാൽ എൽഎക്സ്ഡിഇയുടെ സാവധാനത്തിലുള്ള വികസനവും, ഡിടികെ 2- നുള്ള പിന്തുണ നഷ്ടപ്പെടുകയും ചെയ്തതിനാൽ ഗ്നോം ആശ്രിതത്വങ്ങളില്ലാതെ കൂടുതൽ സജീവവും സുസ്ഥിരവുമായ എൽഎക്സ്ക്യുട്ടിയുടെ വികസനവും കാരണം 2018 ഒക്ടോബറിൽ ലുബുണ്ടു 18.10 -ന്റെ പ്രകാശനത്തോടെ എൽഎക്സ്ക്യുട്ടി ഡെസ്‌ക്‌ടോപ്പിലേക്ക് നീങ്ങി. [7] ലുബുണ്ടു എന്ന പേര് എൽഎക്സ്ക്യുട്ടിയുടെയും ഉബുണ്ടുവിന്റെയും പേരുകൾ ചേർത്ത് കൃത്രിമമായി നിർമ്മിച്ച ഒരു പേരാണ്. എൽഎക്സ്ഡിഇ, റേസർ-ക്യുടി പ്രോജക്ടുകളുടെ ലയനത്തിൽ നിന്നാണ് എൽഎക്സ്ക്യുടി പേര് ഉരുത്തിരിഞ്ഞത് .[8] ഉബുണ്ടു എന്ന വാക്കിന് സുലു, സോസ ഭാഷകളിൽ "മറ്റുള്ളവരോടുള്ള മനുഷ്യത്വം" എന്നാണ് അർത്ഥം. [9] 2011 ഒക്ടോബർ 13 -നാണ് ലുബുണ്ടു 11.10 പുറത്തിറങ്ങിയത്. 2011 മേയ് 11 -ന് ഉബുണ്ടു കുടുംബത്തിലെ ഒരു ഔപചാരിക അംഗമെന്ന നിലയിൽ ലുബുണ്ടുവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. [10] ![]() ![]() ![]() ![]() LXDE ഡെസ്ക്ടോപ്പ് ആദ്യമായി ഉബുണ്ടുവിനായി 2008 ഒക്ടോബറിൽ ഉബുണ്ടു 8.10 ഇൻട്രെപിഡ് ഐബെക്സ് പുറത്തിറക്കി . 8.10, 9.04, 9.10 എന്നിവയുൾപ്പെടെ ലുബുണ്ടുവിന്റെ ഈ ആദ്യകാല പതിപ്പുകൾ പ്രത്യേക ഐഎസ്ഒ ഇമേജ് ഡൗൺലോഡുകളായി ലഭ്യമല്ല. ഉബുണ്ടു ശേഖരങ്ങളിൽ നിന്ന് പ്രത്യേക ലുബുണ്ടു-ഡെസ്ക്ടോപ്പ് പാക്കേജുകളായി ഉബുണ്ടുവിൽ മാത്രമേ ഇൻസ്റ്റാൾ ചെയ്യാൻ കഴിയൂ. മുൻ ഉബുണ്ടു പതിപ്പുകളിൽ എൽഎക്സ്ഡിഇ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. [11] [12] [13] ഫെബ്രുവരി 2009-ൽ, മാർക്ക് ഷട്ടിൽവർത്ത് എൽഎക്സ്ഡിഇ പ്രൊജക്ട് ആരംഭിച്ചു. ഇത് പിന്നീട് ലുബുണ്ടു എന്ന പേരിൽ അറിയപ്പെട്ടു.[2] [14] 2009 മാർച്ചിൽ, ഒരു ആദ്യകാല പ്രോജക്റ്റ് ലോഗോ ഉൾപ്പെടെ, മരിയോ ബെഹ്ലിംഗ് ലഞ്ച്‌പാഡിൽ ലുബുണ്ടു പദ്ധതി ആരംഭിച്ചു. പ്രോജക്റ്റിനായി ഒരു ഔദ്യോഗിക ഉബുണ്ടു വിക്കി പ്രോജക്റ്റ് പേജും സ്ഥാപിച്ചു, അതിൽ ആപ്ലിക്കേഷനുകളുടെയും പാക്കേജുകളുടെയും ഘടകങ്ങളുടെയും ലിസ്റ്റിംഗ് ഉൾപ്പെടുന്നുണ്ട്. [3] [15] 2009 ഓഗസ്റ്റിൽ, ആദ്യ ടെസ്റ്റ് ഐഎസ്ഒ ഒരു ലൈവ് സിഡി ആയി പുറത്തിറക്കി. ഇൻസ്റ്റലേഷൻ ഓപ്ഷൻ ഇല്ലാതെയായിരുന്നു അത്. [16] [17] 2009 സെപ്റ്റംബറിൽ ലിനക്സ് മാഗസിൻ നിരൂപകൻ ക്രിസ്റ്റഫർ സ്മാർട്ട് നടത്തിയ ആദ്യഘട്ട പരിശോധനയിൽ, സാധാരണ ഇൻസ്റ്റാളേഷനിലും ഡെസ്ക്ടോപ്പ് ഉപയോഗത്തിലും ലുബുണ്ടുവിന്റെ റാം ഉപയോഗം സുബുണ്ടുവിന്റെയും ഉബുണ്ടുവിന്റെയും പകുതിയോളം ആണെന്നും തത്സമയ സിഡി ഉപയോഗത്തിൽ മൂന്നിൽ രണ്ട് ഭാഗം കുറവാണെന്നും കണ്ടെത്തി.. [18] 2014 ൽ, പ്രോജക്റ്റ് ജിടികെ+ അടിസ്ഥാനമാക്കിയുള്ള എൽഎക്സ്ഡിഇ, ക്യൂട്ടി- അടിസ്ഥാനമാക്കിയുള്ള റേസർ -ക്യുടി എന്നിവ പുതിയ ക്യുടി അടിസ്ഥാനമാക്കിയുള്ള എൽഎക്സ്ക്യുടി ഡെസ്ക്ടോപ്പിൽ ലയിക്കുമെന്നും ലുബുണ്ടു എൽഎക്സ്ക്യുട്ടിലേക്ക് നീങ്ങുമെന്നും പ്രഖ്യാപിച്ചു. എൽഎക്സ്ക്യുട്ടി ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ പതിവ് റിലീസായ 2018 ഒക്ടോബറിൽ ലുബുണ്ടു 18.10 പുറത്തിറങ്ങിയതോടെ ഈ പരിവർത്തനം പൂർത്തിയായി. [7] 2014 ൽ ലെനി ലുബുണ്ടുവിന്റെ ചിഹ്നമായി മാറി. [19] 2018 ൽ എൽഎക്സ്ക്യുട്ടി അടിസ്ഥാനമാക്കിയുള്ള പതിപ്പിൽ, ലുബുണ്ടുവിന്റെ ലക്ഷ്യത്തെക്കറുച്ച് ഡെവലപ്പർമാർ പുനർവിചിന്തനം നടത്തി. ലുബുണ്ടു പഴയ കമ്പ്യൂട്ടറുകളുള്ള ഉപയോക്താക്കൾക്കായി ഉദ്ദേശിച്ചിരുന്നതായിരുന്നു. എന്നാൽ വിൻഡോസ് വിസ്റ്റ പിസികൾ അവതരിപ്പിച്ചതോടെ, പഴയ കമ്പ്യൂട്ടറുകൾക്ക് പകരം വേഗതയേറിയ പ്രോസസ്സറുകളും റാം ശേഷി കൂടുകയും ചെയ്ത കമ്പ്യൂട്ടറുകൾ വന്നു. 2018 ആയപ്പോഴേക്കും കമ്പ്യൂട്ടറുകളുടെ ശേഷി പതിൻമടങ്ങ് വർധിച്ചു. അതിനെത്തുടർന്ന് സൈമൺ ക്വിഗ്ലിയുടെ കീഴിലുള്ള ലുബുണ്ടു വികസന സംഘം ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട കമ്പ്യൂട്ടർ അനുഭവവും നൽകുന്നതിന് വേണ്ടി എൽ.എക്സ്.ക്യു.ട്ടിയിലേക്ക് മാറി.. എൽഎക്സ്ക്യുട്ടിയാണെങ്കിൽ ലൈറ്റ് വെയ്റ്റും എല്ലാ ഭാഷയിലും ലഭ്യവുമായിരുന്നു. ലുബുണ്ടു 18.04 എൽടിഎസ് പ്രസിദ്ധീകരിച്ചതു മുതൽ കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ ശുപാർശ ചെയ്യുന്നത് നിർത്താനും ഡവലപ്പർമാർ തീരുമാനിച്ചു. [6] [20] ഡവലപ്പർ സൈമൺ ക്വിഗ്ലി 2018 ഓഗസ്റ്റിൽ സ്ഥിരസ്ഥിതിയായി വയലാന്റ് ഡിസ്പ്ലേ സെർവർ പ്രോട്ടോക്കോളിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു.. [21] തങ്ങളുടെ സംഘടനയെ ഔപചാരികമാക്കുന്നതിനുവേണ്ടി 2019 ജനുവരിയിൽ, ഡവലപ്പർമാർ പുതിയ നിയമാവലി എഴുതിത്തയ്യാറാക്കി ലുബുണ്ടു കൗൺസിൽ രൂപീകരിച്ചു. [22]
സോഫ്റ്റ്വെയർലുബുണ്ടു എൽ.എക്സ്.ഡി.ഇലുബുണ്ടുവിന്റെ LXDE പതിപ്പുകളിൽ (18.04 LTS ഉം അതിനുമുമ്പും) ഇനിപ്പറയുന്ന ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്നു: [23] 18.04 എൽടിഎസ് ഉൾപ്പെടെ, ഉബുണ്ടുവിന് ലഭ്യമായ ഏത് ആപ്ലിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുന്ന ലുബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ, സിനാപ്റ്റിക് പാക്കേജ് മാനേജർ, എപിടി എന്നിവയിലൂടെ ഉബുണ്ടു സോഫ്റ്റ്വെയർ ശേഖരങ്ങളിലേക്ക് ആക്സസ് ഉണ്ട്.
ലുബുണ്ടു എൽ.എക്സ്.ക്യു.ടിലുബുണ്ടുവിന്റെ എൽ.എക്സ്.ക്യു.ടി പതിപ്പുകളിൽ (18.10 ഉം അതിനുശേഷവും) ഇനിപ്പറയുന്ന ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്നു: [24] [25]
18.10 മുതൽ, ഉബുണ്ടുവിന് ലഭ്യമായ ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുന്ന ഡിസ്‌കവർ സോഫ്റ്റ്‌വെയർ സെന്റർ, സിനാപ്റ്റിക് പാക്കേജ് മാനേജർ, ആപ്റ്റ് എന്നിവയിലൂടെ ഉബുണ്ടു സോഫ്റ്റ്വെയർ ശേഖരങ്ങളിലേക്ക് ലുബുണ്ടുവിന് പ്രവേശനമുണ്ട്. ![]()
പ്രസിദ്ധീകരണങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia