ലുബ്ന ചൗധരി
കളിമൺ ശിൽപ്പങ്ങളും പ്രതിഷ്ഠാപനങ്ങളും നിർമ്മിക്കുന്നതിലൂടെ പ്രശസ്തയായ കലാകാരിയാണ് ലുബ്ന ചൗധരി. ജീവിതരേഖടാൻസേനിയയിൽ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ പാകിസ്താനി വംശജരുടെ മകളാണ്. [1]മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ സർലകലാശാലയിൽ നിന്ന് ബിരുദ പഠനത്തിനു ശേഷം റോയൽ സ്ക്കൂൾ ഓഫ് ആർട്ടിൽ നിന്ന് കളിമൺ നിർമ്മാണത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പുരസ്കാരങ്ങൾജേർവുഡ് സെറാമിക്സ് പുരസ്ക്കാരത്തിൻറെ 2001 ലെ പട്ടികയിൽ ലുബ്ന ഇടം നേടിയിരുന്നു. പ്രദർശനങ്ങൾലണ്ടനിലെ ആൽബർട്ട്, വിക്ടോറിയ മ്യൂസിയങ്ങളിൽ സൃഷ്ടികൾ പ്രദർശിപ്പിച്ചു. കൊച്ചി മുസിരിസ് ബിനാലെ 2018ഫോർട്ട്കൊച്ചി പെപ്പർഹൗസിലെ ഒന്നാം നിലയിലെ മുറിയിലാണ് മെട്രോപൊളിസ് എന്ന ചില്ലുകൂടിനുള്ളിലുള്ള ആയിരം കളിമൺ ശിൽപ്പങ്ങളുടെ സമുച്ചയം പ്രദർശിപ്പിച്ചത്.[2] മറ്റൊന്നുമായി സാമ്യമില്ലാത്ത ചെറു രൂപങ്ങളാണ് ഈ കളിമൺ ശിൽപ്പങ്ങൾ. ഈ കളിമൺ പ്രതിമകൾ ലുബ്ന ഉണ്ടാക്കാൻ തുടങ്ങിയത് 1991 ലാണ്. 26-ാം വയസ്സിൽ തുടങ്ങിയ ഈ സൃഷ്ടി പൂർത്തിയായത് 26 വർഷങ്ങൾക്ക് ശേഷം 2017 ലാണ്. ഒന്നിനോടൊന്ന് വ്യത്യസ്തമായ 1000 ചെറു ശിൽപ്പങ്ങളാണിതിലുള്ളത്. കെട്ടിടങ്ങൾ, മനുഷ്യരൂപങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി വൈവിദ്ധ്യങ്ങളായ സൃഷ്ടികൾ ഇതിലടങ്ങിയിരിക്കുന്നു. കൊച്ചി മുസിരിസ് ബിനലെ 2018[3] അവലംബം
|
Portal di Ensiklopedia Dunia