ലോക്സഭ
ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്‌സഭ. രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ലോകസഭയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാം. ലോക്സഭയിലെ ആകെ അംഗസംഖ്യ 545 ആണ്. 543 പേരെ ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു മറ്റു 2 പേരെ "ആംഗ്ലോ ഇന്ത്യൻ" വിഭാഗത്തിൽ നിന്നും രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[3] അധികാരങ്ങൾ
കേരളത്തിലെ ലോകസഭ മണ്ഡലങ്ങൾ2009 മുതൽമണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനുശേഷം 2009 മുതൽ കേരളത്തിൽ താഴെ പറഞ്ഞിരിക്കുന്ന 20 ലോക്‌സഭാമണ്ഡലങ്ങളാണുള്ളത്. [4]
താഴെ പറഞ്ഞിരിക്കുന്ന ലോക്‌സഭാമണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്
ഇന്ത്യയിലെ ലോകസഭാ മണ്ഡലങ്ങൾരണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ അടക്കം 543 പേരാണ് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരനപ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ കണക്ക് താഴെ കൊടുക്കുന്നു.
നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾലോകസഭയിൽ വാക്കാൽ മറുപടി ലഭിക്കേണ്ടതും ഉപചോദ്യങ്ങൾക്ക് സാധ്യതയുള്ളതുമായ ചോദ്യങ്ങളെയാണ് നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ എന്നു പറയുന്നത്. ഇവയും കാണുകഅവലംബം
പുറം കണ്ണികൾLok Sabha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia