ലോമിതഅമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലെസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ ജനസംഖ്യാ കണക്കെടുപ്പിലെ 20,046 ൽ നിന്ന് ജനസംഖ്യ 2010 ലെ കണക്കെടുപ്പിൽ 20,256 ആയി മാറിയിരുന്നു. ചെറിയ മൊട്ടക്കുന്നിനുള്ള സ്പാനിഷ് പദമാണ് ലോമിത എന്നത്.
ചരിത്രം
സ്പാനിഷ് സാമ്രാജ്യം, ജുവാൻ ജോസ് ഡോമിൻഗ്വസിന് സമ്മാനിച്ച റാഞ്ചോ സാൻ പെട്രോയുടെ ഭാഗമായിരുന്നു യഥാർത്ഥത്തിൽ ലോമിത പ്രദേശം. സ്പെയിനിലെ രാജാവായിരുന്ന കാർലോസ് മൂന്നാമനാണ് 1784 ൽ ഇത് ജുവാൻ ജോസ് ഡോമിൻഗ്വസിന് അനുവദിച്ചത്. 1981 ഒക്ടോബർ മാസത്തിൽ ലോമിത നഗരം. ജപ്പാനിലെഒസാക്കയിലുള്ള ടകൈഷീ നഗരവുമായി ഒരു സഹോദര നഗര ബന്ധം സ്ഥാപിച്ചിരുന്നു.
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 1.9 ചതുരശ്ര മൈൽ (4.9 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മൂഴുവനും കരഭൂമിയാണ്. ലോമിത യഥാർത്ഥത്തിൽ 7 ചതുരശ്ര മൈൽ (18 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുണ്ടായിരുന്നെങ്കിലും കാലക്രമേണ ഇതിൽ ഭൂരിഭാഗവും അയൽ നഗരങ്ങളിലേയ്ക്കു ചേർക്കപ്പെട്ടു. ഇതിൻറെ ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സാമ്പെറിനി ഫീൽഡ് (ടോറൻസ് മുനിസിപ്പൽ എയർപോർട്ട്) എന്നറിയപ്പെടുന്ന പഴയ ലോമിത ഫീൽഡ്സ്.