ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന വേദിയാണ് ലോർഡ്സ്. തോമസ് ലോർഡാണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്. മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെയും മിഡിൽസെക്സ് കൗണ്ടി ക്ലബ്ബിന്റേയും ഹോം ഗ്രൗണ്ടാണ് ലോർഡ്സ്.
പൂർവ്വകാലം
ആറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഇവിടെ ആദ്യം നടന്ന കളി 1814 ജൂൺ 22ന് ഹെർട്ട്ഫോർഡ് ഷെയറും മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു.[1]