വാണിയമ്പലം
![]() ![]() മലപ്പുറം ജില്ലയുടെ കിഴക്കുഭാഗത്തായി നിലമ്പൂർ താലൂക്കിൽ ഉള്ള ഗ്രാമമാണ് വാണിയമ്പലം. വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാതയിലെ നിലമ്പൂരിനു 10 കിലോമീറ്റർ മുമ്പുള്ള സ്റ്റേഷൻ. മരവ്യവസായത്തിന് പ്രശസ്തം.വണ്ടൂർ, നിലമ്പൂർ, അമരമ്പലം, കാളികാവ്, കരുവാരകുണ്ട്,പാണ്ടിക്കാട്,എന്നിവ അടുത്തുള്ള പ്രദേശങ്ങൾ.ബാണാപുരം ക്ഷേത്രം, മകരചൊവ്വ പ്രശസ്തമായ മുടപ്പിലാശ്ശേരി കാവ്, പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം, പോരൂർ ശിവക്ഷേത്രം എന്നിവയാണ് അടുത്തുള്ള അമ്പലങ്ങൾ. വാണിയമ്പലം പാറ ഒരുപാടു സഞ്ചാരികളെ ആകർഷിക്കുന്നു. ഒരു ക്രിസ്ത്യൻ പള്ളിയും ഒരുപാട് മുസ്ലിം പള്ളികളും ഇവിടെ ഉണ്ട്. ഒരു ഗവ ഹയർ സെക്കണ്ടറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു. വണ്ടൂരിൽ നിന്നും കിഴക്കോട്ട് കാളികാവിലേക്ക് പോകുന്ന വഴിയിലാണ് ഈ ചത്വരം. താളിയംകുണ്ട് വഴി ചെമ്പ്രശ്ശേരിക്കുപോകുന്ന പാത, അമരമ്പലം റോഡ് എന്നിവ വാണിയമ്പലത്ത് വച്ച് കാളികാവ് പാതയിൽ ചേരുന്നു. വിദ്യാഭ്യാസരംഗം
ഇവിടുത്തെ പ്രശസ്തർ
മുഹമ്മദ് അമാനി മൗലവി. പണ്ഡിതൻ, പരിഭാഷകൻ.Vaniyambalam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia