വിക്ടോറിയ ദ്വീപ്
വിക്ടോറിയ ദ്വീപ് (അല്ലെങ്കിൽ കിറ്റ്‍ലിനെക്) കാനേഡിയൻ ആർടിക് ദ്വീപസമൂഹങ്ങളിലുൾപ്പെട്ടതും നുനാവടും, കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളും തമ്മിലുള്ള അതിർത്തികളുമായി കെട്ടു പിണഞ്ഞുകിടക്കുന്നതുമായ ഒരു വലിയ ദ്വീപാണ്. കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെയും ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെയും ദ്വീപായ ഇതിന്റെ ആകെ വിസ്തീർണ്ണം 217,291 ചതുരശ്രകിലോമീറ്റർ (83,897 ചതുരശ്ര മൈൽ) ആണ്. ഇത് ന്യൂഫൗണ്ട്‍ലാൻഡിനേക്കാൾ (111,390 ചതുരശ്ര കിലോമീറ്റർ [43,008 ചതുരശ്രമൈൽ) വലിപ്പത്തിൽ ഇരട്ടിയുള്ളതും, ഗ്രേറ്റ് ബ്രിട്ടൺ ദ്വീപിനെക്കാൾ ഒരൽപ്പം വലിപ്പമുള്ളതും (209,331 ചതുരശ്ര കിലോമീറ്റർ [80,823 ചതുരശ്ര മൈൽ]), എന്നാൽ ഹോൺഷു ദ്വീപിനേക്കാൾ (225,800 ചതുരശ്ര കിലോമീറ്റർ [87,182 ചതുരശ്ര മൈൽ]) ചെറുതുമാണ്. 2016-ലെ സെൻസസ് പ്രകാരം ഈ ദ്വീപിലെ ജനസംഖ്യ 2,162 ആണ്, ഇതിൽ 1766 പേർ[3] നുനാവടിലും 396[4] പേർ നോർത്ത് വെസ്റ്റേൺ ടെറിട്ടറിയിലും താമസിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia