വിജയകൃഷ്ണൻ
മലയാളചലച്ചിത്രസംവിധായകനും നിരൂപകനും കഥാകൃത്തുമാണ് വിജയകൃഷ്ണൻ. ചലച്ചിത്രസമീക്ഷ എന്ന ഇദ്ദേഹത്തിന്റെ കൃതി ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 1982-ലെ ദേശീയപുരസ്കാരം നേടി.[1][2] ജീവിതരേഖ1952 നവംബർ 5-ന് പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. ചെറുകഥകളും നോവലുകളും രചിച്ചു കൊണ്ടാണ് സാഹിത്യലോകത്തേക്ക് കടന്നു വന്നത്. ചെറിയ പ്രായം മുതൽ ചലച്ചിത്രലോകം വിജയകൃഷ്ണനെ ആകർഷിച്ചിരുന്നെങ്കിലും സാമ്പത്തികമായ പിന്തുണ ലഭ്യമില്ലാതിരുന്നതിനാൽ ചലച്ചിത്രനിരൂപണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1982-ൽ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയപുരസ്കാരവും വിവിധ വർഷങ്ങളിൽ സംസ്ഥാന പുരസ്കാരങ്ങളും നേടി. 1982-ൽ നിധിയുടെ കഥ എന്ന ചിത്രത്തിലൂടെ ഇദ്ദേഹം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. മയൂരനൃത്തം, ദലമർമ്മരങ്ങൾ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളും ഡോക്യുമെന്ററികളും ടെലിസിനിമകളും വിജയകൃഷ്ണൻ നിർമ്മിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
കൃതികൾനോവലുകൾ
ചലച്ചിത്രസംബന്ധിയായവ
സാഹിത്യനിരൂപണം
ബാലസാഹിത്യം
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia