വിജയ നിർമ്മല
ഇന്ത്യൻ ചലച്ചിത്രരംഗത്തെ അഭിനേത്രിയും സംവിധായകയുമായ വിജയ നിർമ്മല (തെലുഗു - విజయ నిర్మల) 1946 ഫെബ്രുവരി 20-നു ജനിച്ചു. ഏറ്റവു കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ബഹുമതിനേടി 2002-ൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഇവർ 47 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[1] തൊഴിൽജീവിതംഇവർ 1957-ൽ 11-ആമത്തെ വയസിൽ ബാലനടിയായി പാണ്ടുരംഗ മാഹാത്മ്യം എന്ന ഫിലിമിലൂടെ രംഗപ്രവേശം ചെയ്തു. പ്രേം നസീറിന്റെ നായികയായി മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ ഭാർഗ്ഗവീനിലയത്തിൽ അഭിനയിച്ചു.[2] തെലുഗു ഫിലിം രംഗുല രത്നംത്തിലൂടെ അവർ അരങ്ങേറ്റം നടത്തി.[3] എങ്കവീട്ടുപെൺ എന്ന തമിഴ്ഫിലിമിൽ അഭിനയിച്ചുകൊണ്ട് അവർ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് പണമാ പാശമാ, എൻ അണ്ണൻ,ഞാണൊലി, ഉയിരാ മാനമാ എന്നീ ചിത്രങ്ങളിലും അഭ്നയിച്ചു.[1] അവരുടെ രണ്ടാമത്തെ തെലുഗു ഫിലിമായ സാക്ഷിയുടെ സെറ്റിൽ നിന്നാണ് രണ്ടാം ഭർത്താവായ കൃഷ്ണയെ കണ്ടുപിടിച്ചത് (1967). കൃഷ്ണയുമായി 47 ഫിലിമിൽ അഭിനയിച്ചു. തുടർന്ന് സംവിധാനത്തിലേക്കു കടന്നു [1] 1973ൽ ഐ വി ശശിയുടെയും ആനന്ദിന്റെയും നിർമ്മാണത്തിൽ കവിത എന്ന മലയാളം സിനിമ സവിധാനം ചെയ്തു. അടൂർ ഭാസി,വിൻസന്റ്, തിക്കുറിശ്ശി, വിജയ നിർമ്മല, മീന, ഫിലോമിന,കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചു.[4] മലയാളത്തിലും തമിഴിലുമായി 25 വീതവും ചിത്രങ്ങളിൽ അഭിനയിച്ചു. തെലുഗു ചിത്രങ്ങൾ ഉൾപ്പെടെ ഇവർ 200-ൽ പരംചലച്ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു.[1] ബാലാജി ടെലിഫിലിംസിന്റെ പെല്ലി കനുക എന്ന ടെലിഫിലിമിലൂടെ വിജയനിർമ്മല മിനിസ്ക്രീനിൽ പ്രവെശിച്ചു. വളരെ പെട്ടെന്നു തന്നെ അവർ വിജയ കൃഷ്ണ മൂവിസ് എന്ന സ്വന്തം ബാനറിൽ 15 ഓളം ചിത്രങ്ങൾ നിർമിച്ചു. മൂന്നു ലക്ഷം രൂപയുടെ ബഡ്ജറ്റുമായി അവരുടെ സംവിധാനത്തിന്റെ തുടക്കം മലയാളചിത്രത്തിലായിരുന്നു. തെലുഗിൽ 40 ചിത്രങ്ങൾ സവിധാനം ചെയ്ത അവരുടെ തുടക്കം മീന 1973 ചിത്രത്തോടുകൂടിയായിരുന്നു. 2019 ജൂണ് 26 അവർ അന്തരിച്ചു.[5] വിജയ നിർമ്മലയുടെ ആദ്യവിവാഹത്തിൽ ജനിച്ച മകൻ നരേഷും ഒരു നടനാണ്. 1969 അവർ ഒരു നടനായ കൃഷ്ണയെ വിവാഹം കഴിച്ചു. കൃഷ്ണയുടെ ആദ്യഭാര്യ ഇന്ദിരയുടെയെയും അവരുടെ മക്കളുടെയും പ്രിയങ്കരിയാണ് വിജയ നിർമ്മല.[6] തെലുഗു ചലച്ചിത്രവ്യവസായത്തിന് വിജയ നിർമ്മല നൽകിയ സേവനത്തിന് 2008-ൽ അവരെ രഘുപതി വെങ്കയ്യ അവർഡ് നൽകി ആദരിച്ചു.[7] 2019 ജൂൺ 26 ന് അർദ്ധരാത്രി തൻറെ 75 ആമത്തെ വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ കോണ്ടിനെന്റൽ ആശുപത്രിയിൽവച്ച് വിജയ നിർമ്മല അന്തരിച്ചു.[8][9] ചലച്ചിത്രസംഭാവന
അവലംബം
|
Portal di Ensiklopedia Dunia