വിദ്യ വെങ്കിടേഷ്
പ്രധാനമായും തമിഴ് , കന്നഡ ഭാഷാ സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് വിദ്യ വെങ്കിടേഷ്. പഞ്ചതന്ത്രിരം (2002) എന്ന തമിഴ് ചിത്രത്തിലൂടെ കമലഹാസനൊപ്പം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ ചിഗുരിദാ കനസു (2003), നെനപിരളി (2005) തുടങ്ങിയ കന്നഡ സിനിമകളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയിട്ടുണ്ട്. 53-ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേനാപിറളിയിലെ അവരുടെ അഭിനയത്തിന് അവർക്ക് ലഭിച്ചു.[2] കരിയർഷെറാട്ടൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ഫ്രാഞ്ചൈസിയുടെ ഭാഗമായുള ജോലി ചെയ്യുന്നതിന് മുമ്പ് വിദ്യ വെങ്കിടേഷ് ചെന്നൈയിലെ എതിരാജ് കോളേജിൽനിന്ന് ബിഎ സാഹിത്യത്തിൽ ബിരുദം നേടിയിരുന്നു. തുടർന്ന് സിംഗപ്പൂർ എയർലൈൻസിൻ്റെ എയർ ഹോസ്റ്റസായി രണ്ടര വർഷം അവർ ജോലി ചെയ്തു. പ്രധാനമായും സിംഗപ്പൂരിലും റഷ്യയിലും അവർ യാത്ര ചെയ്യിതിട്ടുണ്ട്.[3] സിനിമകളിൽ അഭിനയിക്കാൻ താൽപ്പര്യമുള്ള വിദ്യ കമൽഹാസൻ നായകനായ പഞ്ചതന്ത്രം (2002) എന്ന ചിത്രത്തിലെ ഒരു വേഷത്തിനായി കെ എസ് രവികുമാറിനെ സമീപിച്ചിരുന്നു. കൂടാതെ ചിത്രത്തിലെ ശ്രീമാൻ്റെ തെലുങ്ക് വെർഷനിലെ ഭാര്യയുടെ റോളിനായുള്ള ഓഡിഷനിൽ അവർ വിജയിയായി. പിന്നീട് അവർ നിരവധി പുതുമുഖങ്ങൾക്കൊപ്പം കുറഞ്ഞ ബജറ്റ് ചിത്രമായ കാലാട്ട്പടൈയിൽ (2003) അവർ അഭിനയിച്ചു. ആ ചിത്രത്തിലെ കഥാപാത്രത്തിന് നല്ല അവലോകനങ്ങൾ നേടിയിരുന്നു. ഒരു നിരൂപകൻ അവരെക്കുറിച്ച് പറഞ്ഞത് " അവരുടെ റോളിൽ അവർ മികച്ചുനിൽക്കുന്നു" എന്നും "സിനിമ പുരോഗമിക്കുമ്പോൾ അവർ സ്വന്തമായി പുരോഗമിക്കുന്നു" എന്നും അഭിപ്രായപ്പെട്ടു.[4][5] അവരുടെ മോഡലിംഗ് കോ-ഓർഡിനേറ്റർ പിന്നീട് അവരുടെ ചിത്രങ്ങൾ കന്നഡ സംവിധായകൻ നാഗാഭരണനെ ഏൽപ്പിച്ചു. അവർ അടുത്തതായി പ്രത്യക്ഷപ്പെട്ടത് ചിഗുരിദ കനസു (2003) എന്ന ചലച്ചിത്രത്തിലായിരുന്നു. നേനാപിറളി (2005) എന്ന ചിത്രത്തിലും അവർ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. മികച്ച കന്നഡ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അവർ നേടിയിട്ടുണ്ട്.[6] ബാഹ്യ ലിങ്കുകൾഅവലംബം
|
Portal di Ensiklopedia Dunia