വിന്ദുജ മേനോൻ
വിന്ദുജ മേനോൻ മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി പ്രേക്ഷക ശ്രദ്ധ നേടിയത്.[1] അമ്മയിൽനിന്നു ക്ലാസ്സിക്കൽ നൃത്ത പരിശീലനം ലഭിച്ച അവർ ഒരു നൃത്ത അധ്യാപികയുംകൂടിയാണ്.[2] ആദ്യകാലം1985 ൽ പുറത്തിറങ്ങിയ ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിൽ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ൽ കേരള സ്കൂൾ കലോൽസവത്തിലെ കലാതിലകമായിരുന്ന അവർ ഈ ബഹുമതി ലഭിച്ച തിരുവനന്തപുരത്തുനിന്നുള്ള ആദ്യത്തെ കലാകാരിയായിരുന്നു. കരമനയിലെ എൻ.എസ്.എസ്. വനിതാ കോളജിൽ വിദ്യാഭ്യാസം ചെയ്ത വിന്ദുജ തിരുവനന്തപുരത്തെ വനിതാ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.[3] മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നു അവർക്കു ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതംവിന്ദുജയുടെ പിതാവ് കെ.പി. വിശ്വനാഥമേനോൻ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. മാതാവ് കലാമണ്ഡലം വിമലാ മേനോൻ കേൾവികേട്ട നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയാണ്. വിനോദ് കുമാർ എന്ന പേരിൽ അവർക്ക് ഒരു സഹോദരനുമുണ്ട്.[4] ഭർത്താവ് രാജേഷ് കുമാറും മകൾ നേഹയുമൊത്ത് മലേഷ്യയിലാണ് അവർ സ്ഥിരതാമസമാക്കിയിരിക്കുന്നത്.[5] കേരള നാട്യ അക്കാദമിയുടെ കീഴിൽ ഡാൻസ് അദ്ധ്യാപികയായ അവർ വല്ലപ്പോഴുമൊക്കെ സീരിയലുകളിൽ മുഖം കാണിക്കാറുണ്ട്.[6] കൈരളി ടി വിയിലെ റിയാലിറ്റി ഷോ “ഡാൻസ് പാർട്ടി”യുടെ ജഡ്ജിയായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia