കാലിഫോർണിയ ഹൈവേ പട്രോൾ, കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് റിക്ലമേഷൻ, വില്ലോസ് നഗരത്തിനു പടിഞ്ഞാറൻ ഭാഗത്ത് മുഖ്യമായും പർവ്വതപ്രദേശങ്ങളായ ഏകദേശം പത്ത് ദശലക്ഷം ഫെഡറൽ ഭൂമി ഉൾപ്പെടുന്ന മെൻഡോസിനോ ദേശീയ വനത്തിൻറെ പ്രധാന കാര്യാലയം എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക സർക്കാർ ഓഫീസുകളുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. 2000 ലെ സെൻസസ് പ്രകാരം 6,220 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 6,166 ആയി കുറഞ്ഞിരുന്നു.
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.9 ചതുരശ്ര മൈൽ (7.5 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2.8 ചതുരശ്ര മൈൽ (7.3 ചതുരശ്ര കിലോമീറ്റർ) കര ഭൂമിയും 0.03 ചതുരശ്ര മൈൽ (0.078 ചതുരശ്ര കിലോമീറ്റർ) (0.92% ) ജലം ഉൾപ്പെട്ടതുമാണ്.
കാലാവസ്ഥ
കോപ്പൻ കാലാവസ്ഥാ വ്യതിയാന സമ്പ്രദായ പ്രകാരം വില്ലോസ് നഗരത്തിൽ ചൂടു വേനൽക്കാലമുള്ള മെഡിറ്ററേനിയൻ കാലാവസ്ഥയാണ് (Csa) അനുഭവപ്പെടുന്നത്.