വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ ജില്ലയിൽ, കുട്ടനാട് താലൂക്കിലാണ് 117.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെളിയനാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ മുട്ടാർ, വെളിയനാട്, നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളുണ്ട്.

അതിരുകൾ

  • കിഴക്ക് - കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്കും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കും
  • പടിഞ്ഞാറ് - ചമ്പക്കുളം ബ്ലോക്ക്
  • വടക്ക് - കോട്ടയം ജില്ലയിലെ പള്ളം ബ്ലോക്ക്
  • തെക്ക്‌ - ചമ്പക്കുളം ബ്ലോക്ക്

ഗ്രാമപഞ്ചായത്തുകൾ

  1. കാവാലം ഗ്രാമപഞ്ചായത്ത്
  2. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
  3. നീലംപേരൂർ ഗ്രാമപഞ്ചായത്ത്
  4. മുട്ടാർ ഗ്രാമപഞ്ചായത്ത്
  5. രാമങ്കരി ഗ്രാമപഞ്ചായത്ത്
  6. വെളിയനാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല ആലപ്പുഴ
താലൂക്ക് കുട്ടനാട്
വിസ്തീര്ണ്ണം 117.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 89,967
പുരുഷന്മാർ 44,789
സ്ത്രീകൾ 45,178
ജനസാന്ദ്രത 767
സ്ത്രീ : പുരുഷ അനുപാതം 1009
സാക്ഷരത 98%

വിലാസം

വെളിയനാട് ബ്ളോക്ക് പഞ്ചായത്ത്
രാമങ്കരി-689590
ഫോൺ : 0477-2705542
ഇമെയിൽ : bdo_veliyanad@yahoo.in

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya