വെൺ ചിറകൻ കരിആള
വെൺ ചിറകൻ ആളയ്ക്ക് ആംഗലഭാഷയിൽ white-winged tern, white-winged black tern എന്നൊക്കെയാണ്. ശാസ്ത്രീയ നാമംChlidonias leucopterus , Chlidonias leucoptera എന്നുമാണ്. ശുദ്ധജലാശായങ്ങൾക്കരികിൽതെക്കു കിഴക്കൻ യൂറോപ്പ് മുതൽ ആശ്ത്രേലിയ വരെ കാണുന്നുദേശാടന പക്ഷിയാണ്. ഇപോൾ 'white-winged tern' എന്നാണ് അറിയുന്നതെങ്കിലും മുമ്പ് 'white-winged black tern' എന്നാണ് അറിഞ്ഞിരുന്നത്. രൂപ വിവരണംചെറിയ ചുവന്ന കാലുകൾ, കറുത്ത കൊക്ക്, കൊക്കിനു 2.2-2.5 സെ. മീ. നീളം. കഴുത്തിനും വയറിനും കറുപ്പു നിറം.പുറകിൽ കടുത്ത ചാര നിറം. വെള്ള മുതുക്(en: rump) , വാലിനു ഇളം ചാര നിറം. മഞ്ഞറാശിയുള്ള മുഖം. ചിറകുകൾക്ക് പേരുപോലെ വെള്ള നിറം. ഉൾ ചിറകുകൾക്ക് ചാര നിറം. പ്രജന കാലമല്ലാത്തപ്പോൾ കറുപ്പിനു പകരം വെള്ള നിറമായിരിക്കും കറുത്തതല, വെള്ള നെറ്റി, ഉച്ചി കറുപ്പു കലർന്ന തവിട്ടു നിറം പ്രജനനംവെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പായലുകളിലോ വെള്ളത്തിനോടടുത്ത് കരയിലൊ ഉണ്ടാക്കുന്ന ചെറിയ കൂട്ടീൽ 2-4 മുട്ടകളിടും. വിതരണംതണുപ്പുകാലത്ത് ആഫ്രിക്ക, തെക്കേ ഏഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. ![]()
ഭക്ഷണംഇവ വെള്ളത്തിലേക്ക് ഊളയിട്ട് ഇര തേടുന്നില്ല.വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവയേയും ചെറു മീനുകളേയും ഇരയാക്കുന്നു. പറന്ന് പ്രാണികളെ പിടിക്കുന്നു. പതുക്കെ ചിറകടിച്ചാണ് പറക്കുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia