വർണ്ണക്കൊക്ക്
![]() വർണ്ണക്കൊക്കുകളെ വർണ്ണക്കൊറ്റികൾ എന്നുംപൂതക്കൊക്ക് എന്നും പറയും. Ibis leucocephalus എന്നാണ് ശാസ്ത്ര നാമം. ഇംഗ്ലീഷിൽ painted stork എന്നാണ് പേര്. [2] കേരളത്തിലെ ദേശാടന പക്ഷികളിലെ സുന്ദരന്മാരാണ് വർണ്ണക്കൊക്കുകൾ. ഹിമാലയം മുതൽ തെക്കേ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. വർണ്ണക്കൊക്കുകളെ വർണ്ണക്കൊറ്റികൾ എന്നും പൂതക്കൊക്ക് എന്നും വിളിക്കുന്നു. ഒരു മീറ്ററോളം വലിപ്പമുള്ള വലിയ പക്ഷിയാണ് വർണ്ണക്കൊക്ക്. മഞ്ഞനിറമുള്ള മുഖത്ത് രോമങ്ങളില്ല. കൊക്ക് മഞ്ഞനിറമുള്ളതും അറ്റം കീഴോട്ട് വളഞ്ഞതാണ്. വാലറ്റത്തെ പിങ്ക് നിറമാണ് ഇവയ്ക്ക് വർണ്ണക്കൊക്ക് എന്ന പേര് സമ്മാനിച്ചത്. കടും പിങ്ക് കളർ ഉള്ളതാണ് നീളമുള്ള കാലുകൾ. ആവാസം, ഭക്ഷണംചെറിയ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ചതുപ്പ് നിറഞ്ഞ പാടങ്ങളിലുമാണ് വർണ്ണക്കൊക്കുകളെ കണ്ടു വരുന്നത്. 12 മുതൽ 25 സെന്റീമീറ്റർ വരെയുള്ള നീർത്തടങ്ങളാണ് ഇവയ്ക്ക് കൂടുതൽ പ്രിയങ്കരം. മത്സ്യങ്ങളും ജലജന്തുക്കളും പുഴുക്കളും ചെറു തവളകളും വാൽമാക്രിയും ചെറു പാമ്പുകളും ചെറുപ്രാണികളുമൊക്കെയാണ് ഇവയുടെ ആഹാരം. നീണ്ട കാലുകൾ കൊണ്ട് വെള്ളത്തിനടിയിലെ ചെളിയും മണ്ണും ഇളക്കിയ ഒളിച്ചിരിക്കുന്ന മത്സ്യങ്ങളെയും മറ്റും പുറത്തു കൊണ്ടുവന്ന ശേഷം പകുതി വിടർത്തിയ കൊക്കുകൾ വെള്ളത്തിൽ താഴ്ത്തി വശങ്ങളിലേക്ക് ചലിപ്പിച്ചാണ് ഇര പിടിക്കുക. പ്രജനനംവെള്ളക്കെട്ടിനോട് അടുത്തുള്ള പ്രദേശങ്ങളിലെ ചെറു മരങ്ങളുടെ മുകളിലാണ് വർണ്ണക്കൊക്കുകൾ കൂടുകൂട്ടുക. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവയുടെ പ്രജനന കാലം. രണ്ടു മുതൽ അഞ്ചു മുട്ടകൾ വരെയാണ് സാധാരണ ഇടുക. 93-102 സെന്റിമീറ്റർ വലിപ്പവും വിടർത്തുമ്പോൾ 150-160 സെന്റിമീറ്റർ ചിറകു വലിപ്പവും 2-3.5 കിലോഗ്രാം തൂക്കവും ഉള്ളവയാണ് വർണ്ണക്കൊക്കുകൾ. ശരാശരി 25-28 വർഷത്തോളം വർണ്ണക്കൊക്കുകൾ ജീവിച്ചിരിക്കാറുണ്ട്. മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുകൂട്ടുക. പുള്ളിച്ചുണ്ടൻ ഉറക്കൊക്കൻ കൊതുമ്പന്നങ്ങളുമായി ഒരേ മരച്ചില്ല തന്നെ കൂടുണ്ടാക്കാൻ പങ്കിടുന്നവയാണ് വർണ്ണക്കൊക്കുകൾ. കേരളത്തിലെ കുമരകത്തും വർണ്ണക്കൊക്കുകൾ കൂടുവെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[3]കൊല്ലം ജില്ലയിലെ ചാത്തന്നൂർ പോളച്ചിറ ഏലായിലും ഇവയുടെ സാന്നിധ്യമുണ്ട്. അവലംബം
ചിത്രശാല
|
Portal di Ensiklopedia Dunia