ശിഷ്മാരെഫ്, അലാസ്ക
ശിഷ്മാരെഫ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ നോം സെൻസസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണവും ഗ്രാമവും കൂടിയാണ്. ബെറിംഗ് കടലിടുക്കിന് വടക്കു ഭാഗത്തായി ചുക്ചി (Chukchi) കടലിൽ സരിഷെഫ് (Sarichef) ദ്വീപിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പ്രധാനകരയിൽ നിന്ന് ദ്വീപിലേയ്ക്ക് 5 മൈൽ ദൂരമുണ്ട്. ബെറിംഗ് ലാൻഡ് ബ്രിഡ്ജ് പ്രസേർവ്വിന് ഉള്ളിലായിട്ടാണ് പട്ടണത്തിന്റെ സ്ഥാനം. 2010 ലെ സെൻസസി ജനസംഖ്യ 563 ആയി കണക്കാക്കിയിരിക്കുന്നു. ചരിത്രംശിഷ്മാരെഫ് 1821 ൽ നാമകരണം ചെയ്തത് റഷ്യൻ രാജകീയ നാവികസേനയുടെ ലെഫ്. ഓട്ടോവോൺ കോട്സെബ്യൂ (Otto von Kotzebue) വിന്റ പര്യവേക്ഷണകാലത്താണ്. ക്യാപ്ററൻ ഗ്ലെബ് ശിഷ്മാരിയോവ് (Gleb Shishmaryov) ഇദ്ദഹത്തോടൊപ്പം പര്യവേക്ഷണത്തിൽ കൂടെയുണ്ടായിരുന്നു. ഭൂമിശാസ്ത്രംഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 7.3 സ്ക്വയർ മൈലാണ് (19 km2). പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണത്തിൽ 2.8 സ്ക്വയർ മൈൽ പ്രദേശം കരഭാഗവും ബാക്കി 4.5 സ്ക്വയർ മൈൽ പ്രദേശം (61.62 ശതമാനം ഭാഗം) വെള്ളവുമാണ്. സംസ്കാരംശിഷ്മാരെഫ് പരമ്പരാഗതമായി ഒരു ഇനുപ്യാക് (Inupiaq) എസ്കിമോ ഗ്രാമം ആണ്. വേട്ടയാടലാണ് ഗ്രാമവാസികളിൽ കൂടുതലാളുകളുടെയും ജീവനോപാധി. കടൽ സസ്തനികളായ ഊഗ്രുക്ക് (ഒരുതരം സീൽ) വാൽറസ് (മറ്റൊരു തരം സീൽ), മീൻ, ടാർമിഗാൻ (ptarmigan) പോലുള്ള പക്ഷികൾ, കരിബ്യൂ (കാട്ടു റെയിൻഡീയർ), കടമാൻ (moose) എന്നിവയേയും ഇവർ ഭക്ഷണമാക്കാറുണ്ട്. ഉന്നതനിലവാരമുള്ള സീൽ എണ്ണയ്ക്ക് പ്രസിദ്ധമാണ് ശിഷ്മാരെഫ്. അവലംബം
|
Portal di Ensiklopedia Dunia